Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗ്യാസ്ട്രോഎന്ററൈറ്റിസും ഭക്ഷണവും

വയറിളക്കം, ഛര്‍ദി, പനി, വയറുവേദന എന്നിവയാണ് ഗ്യാസ്ട്രോഎന്ററൈറ്റിസിന്റെ ലക്ഷണങ്ങള്‍. ഇതിനൊപ്പം മസില് വേദനയും തലവേദനയുമുണ്ടാകും. പ്രധാനമായും പാല്, മുട്ട, നട്സ്, കക്കയിറച്ചി എന്നീ ഭക്ഷണങ്ങള്‍ വഴിയാണ് ഈ അസുഖം ഉണ്ടാകാറ്.
ലളിതമായ ഭക്ഷണം കഴിയ്ക്കുന്നതാണ് ഈ സമയത്ത് നല്ലത്. അല്ലെങ്കില്‍ ദഹനത്തിന് പ്രശ്നമുണ്ടാകും. മസാലകളും അധികം എരിവുമുളള ഭക്ഷണം ഒഴിവാക്കണം.
ചെറുനാരങ്ങ, ഓറഞ്ച്, മുസമ്പി തുടങ്ങിയ ഫലവര്‍ഗങ്ങള്‍ ഈ സമയത്ത് ഉണ്ടാകുന്ന മനംപിരട്ടലും ഛര്‍ദിയും കുറയ്ക്കും.
വയറിന് അസുഖമുളളപ്പോള്‍ പച്ചക്കറി സൂപ്പ് കഴിയ്ക്കുന്നത് നല്ലതാണ്. ശരീരത്തില്‍ നിന്നുള്ള ജലനഷ്ടം കുറയ്ക്കുവാനും ക്ഷീണമകറ്റാനും സൂപ്പ് സഹായിക്കും. ഇത് ദഹിക്കുവാനും എളുപ്പമാണ്. സൂപ്പ് കുടിച്ചാല്‍ മൂത്രത്തിലൂടെ വയറിലെ വിഷപദാര്‍ത്ഥങ്ങള്‍ പുറത്തുപോകുകയും ചെയ്യുന്നു. പച്ചക്കറികള്‍ വേവിച്ചു കഴിയ്ക്കുന്നത് നല്ലതാണ്.
ഉരുളക്കിഴങ്ങ് വേവിച്ചത്, ബീന്‍സ്, കാരറ്റ്, സെലറി തുടങ്ങിയ നല്ലതാണ്. ബ്രഡ്, പാസ്ത തുടങ്ങിയവയും ഗ്യാസ്ട്രോഎന്ററൈറ്റിസ് ഉള്ളപ്പോള്‍ കഴിയ്ക്കുവാന്‍ നല്ലതാണ്.
പഴം വയറിന് നല്ലതാണ്. പഴം പുഴുങ്ങിയോ അല്ലാതെയോ കഴിയ്ക്കാം. ആപ്പിള്‍ ജ്യൂസ്, മുസമ്പി ജ്യൂസ് എന്നിവയും നല്ലതാണ്.
ദഹിക്കുവാന്‍ പ്രയാസമായതു കൊണ്ട് പാലും പാലുല്പന്നങ്ങളും ഒഴിവാക്കുക.
വയറിളക്കവും ഛര്‍ദിയും കാരണം ശരീരത്തില്‍ നിന്ന് വെള്ളം നഷ്ടപ്പെടുന്നത് കൊണ്ട് ധാരാളം വെള്ളം കുടിയ്ക്കുക. തിളപ്പിച്ചാറ്റിയ വെള്ളം വേണം കുടിയ്ക്കുവാന്‍. കരിക്കിന് വെള്ളവും നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
