Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
പ്ലാസ്റ്റിക് വില്ലനാകുന്നു

പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ഒരു പരിധി വരെ അറിയാമെങ്കിലും ഇത് കണക്കിലെടുക്കാറില്ല. മനുഷ്യന്റെ ആയുസൊടുക്കാനുള്ള വിഷം വരെ പ്ലാസ്റ്റിക്കില്‍ അടങ്ങിയിട്ടുണ്ടെന്നുള്ളതാണ് സത്യം.
പ്ലാസ്റ്റിക്കില്‍ ഡയോക്സിന്‍ എന്നൊരു രാസപദാര്‍ത്ഥം അടങ്ങിയിട്ടുണ്ട്. പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണം ചൂടാക്കുമ്പോള്‍ ഇത് ചൂടായി ഭക്ഷണത്തിനൊപ്പം കലരുന്നു. കാന്‍സറിനു കാരണമായ രാസപദാര്‍ത്ഥമാണ് ഡയോക്സിന്‍ എന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്വറോണ്മെന്റല് സയന്‍സ് നടത്തിയ പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. സ്ത്രീകളില്‍ പ്രത്യുല്പാദന പ്രശ്നങ്ങളുണ്ടാക്കാനും ഡയോക്സിന്‍ കഴിയും. എത്രത്തോളം ഡയോക്സിന്‍ ഉള്ളില്‍ ചെല്ലുന്നുവോ അത്രത്തോളം മാരകമായിരിക്കും ആരോഗ്യപ്രശ്നങ്ങളും.
നിലവാരം കുറഞ്ഞ പ്ലാസ്റ്റിക് ഒഴിവാക്കുകയാണ് ഇതിനുള്ള പ്രതിവിധി. ഹോട്ടലുകളില്‍ നിന്നും കടകളില്‍ നിന്നും ഭക്ഷണം വാങ്ങുമ്പോള്‍ കടലാസിലോ കാര്‍ഡ്ബോര്‍ഡ് പെട്ടികളിലോ തരാന്‍ ആവശ്യപ്പെടുക. കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങിക്കുവാന്‍ ചാക്ക്, കടലാസ് എന്നിവ കൊണ്ടുണ്ടാക്കിയ ബാഗുകള്‍ ഉപയോഗിക്കാം.
എന്നാല്‍ മൈക്രോവേവില്‍ ഉപയോഗിക്കാനാവുന്ന പാത്രങ്ങളില്‍ ഡയോക്സിന്‍ അടങ്ങിയിട്ടില്ലെന്നതാണ് ഇത് നിര്‍മിക്കുന്നവരുടെ അവകാശവാദം. ഇവയുണ്ടാക്കുത് പ്രത്യേകരീതിയിലാണെന്നും ഇവര്‍ പറയുന്നു. 700 ഡിഗ്രി ഫാരന്‍ഹീറ്റിലാണ് ഡയോക്സിന്‍ ഉരുകുകയെന്നും ഇത്ര ഉയര്‍ന്ന ചൂടില്‍ മൈക്രോവേവില്‍ പാചകം ചെയ്യാന്‍ സാധ്യതയില്ലാത്തതിനാല്‍ ഡയോക്സിന്‍ ഉണ്ടെങ്കിലും പ്രശ്നമില്ലെന്നും ഇതെക്കുറിച്ച് പഠനം നടത്തിയവര്‍ പറയുന്നു.
ഗ്ലാസ്, സെറാമിക് തുടങ്ങിയവ കൊണ്ടുണ്ടാക്കിയ പാത്രങ്ങളില്‍ പാചകം ചെയ്താല്‍ പാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ആധി വേണ്ട. പരിസ്ഥിതി സംരക്ഷണത്തിനും പ്ലാസ്റ്റിക് ഒഴിവാക്കുന്നതാണ് നല്ലത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
