Latest Updates
-
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്! -
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം -
2026 ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനത്തിൽ അപൂർവ്വ രാജയോഗം; ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാ ദിനത്തിൽ 12 രാശിക്കാർക്കും ഭാഗ്യദിനം: ഇന്നത്തെ രാശിഫലവും ഭാഗ്യനിറങ്ങളും അറിയാം
സ്തനവളര്‍ച്ചയ്ക്ക് പറ്റിയ ചില ഭക്ഷണങ്ങള്‍

ഹോര്‍മോണ്‍ സ്തനവളര്‍ച്ചയെ ഏറെ സ്വാധീനിക്കുന്നുണ്ട്. ടെസ്റ്റോസ്റ്റെറോണ്‍ എന്ന ഹോര്‍മോണ്‍ കൂടുതലായി ഉലപാദിപ്പിക്കപ്പെടുന്നത് മാറിടവലുപ്പം കുറയ്ക്കും. ഈസ്ട്രജനാകട്ടെ സ്തനവലിപ്പത്തിന് സഹായിക്കുന്ന ഹോര്‍മോണാണ്. പച്ചക്കറികളും ഫലവര്‍ഗങ്ങളും ഈസ്ട്രജന് ഉല്പാദനത്തെ സഹായിക്കും.
ധാന്യങ്ങള്‍, പ്രത്യേകിച്ച ഓട്സ്, തവിട് കളയാത്ത അരി, ബാര്‍ലി തുടങ്ങിയവ മാറിടവലിപ്പം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
കോഴിയിറച്ചി ഈസ്ട്രജന് ഉല്പാദനത്തിന് സഹായിക്കുന്നുണ്ട്. മുട്ട, മീന്‍, പാല്, തൈര് എന്നിവയും ഈസ്ട്രജന് ഉല്പാദനത്തിന് നല്ലതുതന്നെ.
പയറുവര്‍ഗങ്ങള്‍ ഈസ്ട്രജന് ഉല്പാദനത്തേയും അതുവഴി സ്തനവളര്ച്ചയേയും സഹായിക്കുന്നു. വന്‍ പയര്‍, ചുവന്ന പയര്‍, ചെറുപയര്‍ പരിപ്പ്, പച്ചപ്പയര്‍, ബീന്‍സ് തുടങ്ങിയ എല്ലാം നല്ലതു തന്നെ.
സ്ട്രോബെറി, ചെറി, ബ്ലൂബെറി തുടങ്ങിയ പഴങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.
ഇലക്കറികള്‍ മാറിടവളര്ച്ചയില് പ്രധാന പങ്കു വഹിക്കുന്നുണ്ട്. ഇവയില്‍ അടങ്ങിയിരിക്കുന്ന് പ്രോട്ടീനുകളും വൈറ്റമിനുകളും സ്തനങ്ങളിലെ കോശവളര്‍ച്ചയെ സഹായിക്കുന്നു. ശതാവരി (ആസ്പരാഗസ്), ബീറ്റ്റൂട്ട്, ലെറ്റൂസ്, ക്യാബേജ്, ക്യാരറ്റ്, സവാള, കുക്കുമ്പര്‍ (ചെറുവെള്ളരി), കോളിഫഌര്‍, മത്തങ്ങ എന്നിവ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങളാണ്.
ബ്രോമിന്, മാംഗനീസ് എന്നിവ ശരീരത്തിലെ സെക്സ് ഹോര്‍മോണുകളുടെ ഉല്പാദനത്തെ സഹായിക്കുന്നു. ആപ്പിള്‍, വാള്‍നട്ട്, ബദാം, പെയര്‍, ചോളം, ഇഞ്ചി, വെളുത്തുള്ളി, ചെമ്മീന്‍, തുടങ്ങിയവയില്‍ ബ്രോമിനും മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. ഇവ കഴിയ്്ക്കുന്നത് മാറിടവലിപ്പത്തെ സഹായിക്കും.
കാപ്പി, കോള തുടങ്ങിയവ ഒഴിവാക്കി ധാരാളം വെള്ളം കുടിയ്ക്കുക. ഉപ്പ്, എണ്ണ എന്നിവ അധികം കലര്‍ന്ന ഭക്ഷണസാധനങ്ങള്‍ കഴിയ്ക്കാതിരിക്കുക.
സ്തനവലിപ്പം വര്‍ദ്ധിപ്പിക്കാനുളള നിരവധി വ്യായാമങ്ങളും ഉണ്ട്. ഇവ ക്രമമായി ചെയ്യുക.
ശസ്ത്രക്രിയ, മരുന്നുകള്‍ എന്നിവയ്ക്ക് നിരവധി പാര്‍ശ്വഫലങ്ങളുമുണ്ട്. അതുകൊണ്ട് തികച്ചും ആരോഗ്യകരമായ ഭക്ഷണ, വ്യായാമ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതാണ് നല്ലത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications