Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
ഭക്ഷണം ശരിയായാല്‍ വയറിനും സുഖം

തൈര് കഴിക്കുന്നത് വയറിന് നല്ലതാണ്. വയറിലെ മ്യൂകസ്, അസിഡോഫിലസ് എന്നിവ നിലനിര്‍ത്താനും അതുവഴി അസ്വാസ്ഥ്യങ്ങള്‍ ഒഴിവാക്കാനും തൈര് സഹായിക്കും.
വെളുത്തുള്ളി നല്ലൊരു അണുനാശിനിയാണ്. ദഹനപ്രശ്നങ്ങള്‍ക്കുള്ള ഉത്തമ ഉപാധിയാണിത്. ദിവസവും ഒരല്ലി വെളുത്തുള്ളി കഴിക്കുന്നത് ബ്ാക്ടീരിയകളെ അകററും.
തവിടു കളയാത്ത ധാന്യങ്ങള്‍ വയറിന് ഏറ്റവും പറ്റിയ ഭക്ഷണങ്ങളാണ്. ബാര്‍ലി, ഓട്സ്, തവിടുള്ള ചുവന്ന അരി എന്നിവ ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങളില്‍ പെടുന്നു.
മസാലകളൊന്നും ചേര്‍ക്കാതെ ചുട്ടെടുത്ത (ബേക്ക്) ചെയ്ത കോഴിയിറച്ചി ദഹിക്കാന്‍ പ്രയാസമില്ലാത്ത ഭക്ഷണമാണ്. ഇറച്ചി കഴിക്കണമെന്നുള്ളവര്‍ക്ക് ഇതു കഴിക്കാം. ബേക്ക് ചെയ്ത മീനും വയറിന് നല്ലതാണ്. മസാലകളും എണ്ണമയവും അധികമില്ലാതെ കഴിക്കുക.
ഇലക്കറികളും പച്ചക്കറികളും താരതമ്യേന വയറിന് ദോഷം ചെയ്യാത്തവയാണ്. ഇവ പാചകം ചെയ്യുന്നതിനും കഴിക്കുന്നതിനും മുന്‍പ് നല്ലപോലെ കഴുകണം. നാരുള്ള ഭക്ഷണം ദഹനത്തെ എളുപ്പമാക്കുന്നു.
പഴവര്‍ഗങ്ങള്‍ മിക്കവാറും എല്ലാംതന്നെ വയറിന് നല്ലതാണ്. എന്നാല്‍ ചില ഫലങ്ങള്‍ ഒരുമിച്ചു കഴിക്കുന്നത് ഗ്യാസുണ്ടാക്കും. പഴവും തണ്ണിമത്തങ്ങയും ഒരുമിച്ചു കഴിച്ചാല്‍ ഗ്യാസ് ഉണ്ടാകും.
ആവശ്യത്തിന് വെള്ളം കുടിക്കുകയെന്ന്ത് വയറിന്റെ സ്വാസ്ഥ്യത്തിന് നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
