Latest Updates
-
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം
ശരീരത്തിന് ഊര്‍ജം പകരുന്ന ഭക്ഷണം

നാരങ്ങ വൈററമിന്‍ സിയുടെ കലവറയാണ്. അതുകൊണ്ടുതന്നെ ജോലി കഴിഞ്ഞ് തളര്‍ന്നു വന്നാല്‍ ഒരു ഗ്ലാസ് തണുത്ത നാരങ്ങാവെളളം കുടിച്ചുനോക്കൂ. തളര്‍ച്ച പമ്പ കടക്കുന്നതായി തോന്നും. ഇതിലുളള ഗ്ലൂക്കോസ് നേരിട്ട് രക്തത്തിലേക്ക് ആഗിരണം ചെയ്യാന്‍ സാധിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഉടനടി ഊര്‍ജം ലഭിക്കുകയും ചെയ്യും.മാത്രമല്ലാ, ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്ന നിരവധി ഫഌയിഡുകളും നാരങ്ങയില്‍ അടങ്ങിയിട്ടുണ്ട്. വിയര്‍പ്പു മൂലം നഷ്ടപ്പെട്ട ധാതുക്കള്‍ രക്തത്തിലേക്ക് തിരിച്ചെത്തുവാന്‍ നാരങ്ങാവെള്ളത്തിലെ സോഡിയം സഹായിക്കും.
പഴം നഷ്ടപ്പെട്ട ഊര്‍ജം പെട്ടെന്ന് തിരിച്ചുകിട്ടാന്‍ സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ടാണ് സ്്പോട്സുകാര് മത്സരങ്ങള്‍ക്കിടയില്‍ പോലും പഴം കഴിക്കുന്നത് കാണുന്നത്. ഊര്‍ജദായകമായ കാര്‍ബോഹൈഡ്രേറ്റുകളും ഗ്ലൂക്കോസും പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഹീമോഗ്ലോബിന്‍ ഉണ്ടാകാന്‍ സഹായകമായ അയേണും പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഹീമോഗ്ലോബിന്‍ ഉയര്‍ന്നാല്‍ ഓക്സിജിന്റെ അളവും വര്‍ദ്ധിക്കും. ഇത് ശരീരത്തിന് ഊര്‍ജം ലഭിക്കുവാന്‍ സഹായിക്കുകയും ചെയ്യും.
വെണ്ണ ശരീരത്തില്‍ ഹോര്‍മോണുകള്‍ ഉല്പാദിപ്പിക്കുന്നു. അതുവഴി ശരീരത്തിന് ആവശ്യമായ ഊര്‍ജം ലഭിക്കുകയും ചെയ്യും.
ധാരാളം നാരുകള്‍ അടങ്ങയിയ ഭക്ഷണമാണ് സ്ട്രോബെറി. വൈറ്റമിന്‍ സിയും ആന്റി ഓക്സിഡന്റുകളും അടങ്ങിയ സ്ട്രോബെറി ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കുന്നതിന് പ്രധാന പങ്കു വഹിക്കുന്നു.
സാധാരണ ചായ കുടിക്കുന്നതിന് പകരം ഒരു ഗ്രീന്‍ ടീ കുടിച്ചാല്‍ ശരീരത്തിന്റെ തളര്‍ച്ച മാറിക്കിട്ടും. ഗ്രീന്‍ടീ നാഡീവ്യൂഹത്തിന് ഉണര്‍വു പകരുകയാണ് ചെയ്യുന്നത്. ആന്റി ഓക്സിഡ്ുകളും ഗ്രീന്‍ടീയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
