Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
സ്തനാര്‍ബുദം തടയാന്‍ ഭക്ഷണവും

മഞ്ഞനിറത്തിലുള്ള പച്ചക്കറികളും ഫലവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തന്നത് സ്തനാര്‍ബുദം തടയാന്‍ സഹായകമാണ്. അര്‍ബുദബാധയെ തടയാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളും വൈറ്റമിന്‍ എ, സി തുടങ്ങിയവയും ഇവയില്‍ അടങ്ങിയിട്ടുണ്ട്. മഞ്ഞ കാപ്സിക്കം, ആപ്രിക്കോട്ട്, പഴം, ഓറഞ്ച്, കാരറ്റ് എന്നിവ ഇത്തരം ഭക്ഷണസാധനങ്ങളാണ്.
കോളിഫഌര്‍, കാബേജ്, ബ്രൊക്കോളി, പയര്‍ തുടങ്ങിയവ സ്തനാര്‍ബുദം തടയാന്‍ സഹായിക്കുന്ന പച്ചക്കറികളാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ഐസോതിയോസൈനേററ്സ് അര്‍ബുദകോശങ്ങളെ തടയാന്‍ സഹായിക്കുന്നവയാണ്. തൈറോയ്ഡ് പ്രശ്നങ്ങളുള്ളവര്‍ ഇത്തരം പച്ചക്കറികള്‍ ചെറിയ അളവിലേ കഴിക്കാവൂ.
വൈററമിന്‍ ഇ അടങ്ങിയ ഭക്ഷണസാധനങ്ങള്‍ സ്തനാര്‍ബുദം വരാതെ തടയും. ബദാം, അവോക്കാഡോ എന്നിയില്‍ വൈറ്റമിന്‍ ഇ അടങ്ങിയിട്ടുണ്ട്. മാസമുറ സമയത്ത് ചില സ്ത്രീകള്‍ക്ക് മാറിടത്തില്‍ തടിപ്പും വേദനയും ഉണ്ടാകും. ഇതിനുളള പരിഹാരം കൂടിയാണ് വൈററമിന്‍ ഇ.
മുതിരയോട് സാമ്യം തോന്നിക്കുന്ന ഫഌക്സ് സീഡുകളും അവയില്‍ നിന്നെടുക്കുന്ന എണ്ണയും ഒമേഗ 3, 6 ഫാറ്റി ആസിഡുകളാല്‍ സമൃദ്ധമാണ്. സ്ത്രീശരീരത്തിലെ ഈസ്ട്രജന് തോത് നിയന്ത്രിച്ചു നിര്‍ത്താന്‍ ഇവ സഹായിക്കും. ഈസ്ട്രജന്റെ അളവ് ക്രമാതീതമായി കൂടുന്നത് സ്തനാര്‍ബുദത്തിന് വഴിവയ്ക്കും.
ഒലീവെണ്ണ പാചകത്തിനുപയോഗിക്കുന്നത് സ്തനാര്‍ബുദ സാധ്യത കുറയ്ക്കും. ഒലീവെണ്ണയില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുളളതുകൊണ്ടാണിത്. മീനെണ്ണയിലും ഒമേഗ ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. മീന്‍ കഴിക്കുന്നതും മീന്‍ നെയ്യ് കഴിക്കുന്നതും സ്തനാര്‍ബുദ ബാധയെ തടയാന്‍ സഹായിക്കും. കടല്‍മത്സ്യങ്ങളാണ് കൂടുതല്‍ നല്ലത്. വെളിച്ചെണ്ണ, കടുകെണ്ണ തുടങ്ങിയവ ഒഴിവാക്കുന്നതും നല്ലതാണ്.
ഭക്ഷണക്രമീകരണത്തിനൊപ്പം പുകവലി, മദ്യം തുടങ്ങിയവ ഒഴിവാക്കുന്നതും സ്തനാര്‍ബുദ സാധ്യതയെ കുറയ്ക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
