Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
വടുക്കളകറ്റാന് നല്ല ഭക്ഷണം

ഇലക്കറികളും പച്ച നിറമുളള ബ്രൊക്കോളി, പാവയ്ക്ക, ശതാവരി, ലെറ്റൂസ്, ബീന്‍സ് എന്നിവ ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങള്‍ മാറ്റുകയും രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇത് സ്വാഭാവികമായും വടുക്കളെ ഉണക്കും.
വൈററമിന്‍ ഇ ചര്‍മത്തിലെ പാടുകളും വടുക്കളും മാറ്റാന്‍ നല്ലതാണ്. ഉപ്പിലിട്ട ഒലീവ്, ചീര, ഉണങ്ങിയ ആപ്രിക്കോട്ട്, ബദാം, പിസ്റ്റ, വാള്‍നട്ട്, സൂര്യകാന്തിക്കായ്കള്, പൈന്‍ ചെടിയുടെ കായകള്‍ എന്നിവ വൈററമിന്‍ ഇ അടങ്ങിയതാണ്. ഇവ കൂടാതെ ധാന്യങ്ങളായ ഓട്സ്, ബാര്‍ലി, ചുവന്ന അരി എന്നിവയും വൈററമിന്‍ ഇയാല്‍ സമ്പുഷ്ടമാണ്.
വൈററമിന്‍ എ ചര്‍മത്തെ വൃത്തിയാക്കാനും വടുക്കള്‍ മാറ്റാനും സഹായിക്കുന്നു. കാരറ്റ്, കരള്‍, മധുരക്കിഴങ്ങ്, ലെററൂസ്, ടര്‍ണിപ്, പച്ചക്കടുക്, ചീര എന്നിവയിലും വൈറ്റമിന്‍ എയും കാല്‍സ്യവും അടങ്ങിയിട്ടുണ്ട്.
ചര്‍മത്തില്‍ പുതിയ സെല്ലുകള്‍ നിര്‍മിക്കുക വഴി വൈറ്റമിന്‍ സിയും വടുക്കള്‍ കുറയ്ക്കുന്നു. ഉരുളക്കിഴങ്ങ്, ബ്രൊക്കോളി, കാബേജ്, പച്ചക്കുരുമുളക് എന്നിവ വൈററമിന്‍ സി അടങ്ങിയവയാണ്. ഫലവര്‍ഗങ്ങളായ പേരയ്ക്ക, ക്രാന്‍ബെറി, ബ്ലാക്ക്ബെറി, ഓറഞ്ച്, പപ്പായ, ബ്ലൂബെറി, സ്ട്രോബെറി, കിവി, റാസ്ബെറി എന്നിവയിലും വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്.
ബീററാ കരോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങളായ ടര്‍ണിപ്, കാരററ്, ലെറ്റൂസ്, മധുരക്കിഴങ്ങ്, കാബേജ് എന്നിവയും വടുക്കളകറ്റി ചര്‍മത്തെ സ്നിഗ്ദമാക്കുന്നു.
ജ്യൂസ് കുടിക്കുന്നതും ദിവസം എട്ടോ പത്തോ ഗ്ലാസ് വെളളം കുടിയ്ക്കുന്നതും പാടുകളും വടുക്കളും അകറ്റാന്‍ നല്ലതാണ്.
വറുത്ത ഭക്ഷണസാധനങ്ങളിലെ എണ്ണമയം വടുക്കള്‍ ഉണങ്ങുന്നത് സാവധാനത്തിലാക്കും. അതുകൊണ്ട് ഇത്തരം ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
