Latest Updates
-
ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം ജീവിതത്തിൽ വലിയ വഴിത്തിരിവാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓഗസ്റ്റ് 12: വ്യാഴം ഉദിക്കുന്നു, 5 രാശിക്കാർക്ക് രാജയോഗം; ഭാഗ്യം തെളിയുന്ന സമയം ഇതാ! -
ഓഗസ്റ്റ് 12: ഷോപ്പിംഗിനും യാത്രയ്ക്കും ഇന്ന് ശുഭദിനം; ഭാഗ്യം തെളിയുന്ന 5 രാശിക്കാർ ഇവർ! -
കർക്കടക വാവുബലി ദിനം: ഇന്നത്തെ രാശിഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് വലിയ മാറ്റങ്ങൾ! -
2026 ആഗസ്റ്റ് 12: ഗ്രഹനിലയിൽ വൻ മാറ്റം; ഇന്ന് ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
മംഗള ഗൗരി വ്രതം: പൂജയ്ക്കായി ഒരുങ്ങുമ്പോൾ ചർമ്മവും മുടിയും തിളങ്ങാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
സ്വാതന്ത്ര്യദിനത്തിൽ വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ മാറ്റങ്ങൾ ഐശ്വര്യം നൽകും -
2026-ലെ സൂര്യഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകില്ലെങ്കിലും വീട്ടിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം; വാസ്തു പറയുന്നത് ഇതാണ് -
ആകാശത്ത് വിസ്മയം! പെർസീഡ് ഉൽക്കാവർഷം കാണാൻ ബാൽക്കണി ഇങ്ങനെ ഒരുക്കൂ, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
നൈക്ക ബിഗ് ബ്യൂട്ടി സെയിൽ: മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ സാധനങ്ങൾ മറക്കാതെ വാങ്ങൂ, യാത്രകൾക്കും ഉഷാർ!
പൈല്‍സ് അകറ്റാന്‍ ഭക്ഷണക്രമീകരണം

ഭക്ഷണക്രമീകരണത്തിലെ പോരായ്മയാണ് പ്രധാനമായും പൈല്‍സിന് കാരണമായി പറയാറ്. മലബന്ധവും ഇതിനുള്ള പ്രധാനകാരണമാണ്. ഭക്ഷണത്തില്‍ ശ്രദ്ധിച്ചാല്‍ ഈ അസുഖം ഒരു പരിധി വരെ ഒഴിവാക്കാം.
നാരുകളടങ്ങിയ ഭക്ഷണം മലബന്ധം അകറ്റുന്നു. അതുകൊണ്ട് ഇത്തരം ഭക്ഷണം കഴിക്കുക. ഫലവര്‍ഗങ്ങളും പച്ചക്കറികളും മലബന്ധമകറ്റാന്‍ നല്ലതാണ്.
ഉണക്കപ്പയര്‍, പരിപ്പ്, സോയാബീന്‍സ് എന്നിവ പൈല്‍സുള്ളവര്‍ക്ക് കഴിക്കാവുന്ന ഭക്ഷണങ്ങളാണ്. ഇവ എളുപ്പം ദഹിക്കുന്നവയാണ്.
പഴം, പപ്പായ, മാങ്ങ, ഫിഗ് എന്നിവ മലബന്ധം അകറ്റാന്‍ സഹായിക്കുന്ന ഭക്ഷണസാധനങ്ങളാണ്. ഇവ കൂടാതെ സ്ട്രോബെറി, ക്രാന്‍ബെറി, ആപ്പിള്‍, തക്കാളി, വെണ്ണ, തൈര് എന്നിവയും പൈല്‍സിനുള്ള ചികിത്സ തന്നെ. ഫിഗ് രാത്രി വെള്ളത്തിലിട്ടുവച്ച് രാവിലെ കഴിക്കുന്നത് ശോധനയ്ക്ക് ഏറ്റവും നല്ലതാണ്. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്.
വെള്ളം ധാരാളം കുടിയ്ക്കുക. ഇത് മലബന്ധവും അതുവഴി പൈല്‍സും ഒഴിവാക്കും. മദ്യം, കാപ്പി എന്നിവ പൈല്‍സ് വരാന്‍ ഇടയാക്കുന്ന ഭക്ഷണസാധനങ്ങളാണ്.
വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങള്‍ മലബന്ധത്തിനും പൈല്‍സിനും വഴി വയ്ക്കും. ഇവ കഴിവതും ഒഴിവാക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications