Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സിക്സ്പാക്ക് വേണമെങ്കില്‍ പിസയും ബര്‍ഗറും വേണ്ട

വലിച്ചുവാരി കഴിച്ച് വ്യായാമം ചെയ്താലൊന്നും സിക്സ് പാക്ക് ലഭിക്കില്ല. കഴിക്കേണ്ടാത്തതും കഴിക്കേണ്ടതുമായ ഭക്ഷണങ്ങള്‍ നിരവധിയുണ്ട്. ചില ഭക്ഷണങ്ങള്‍ ഇഷ്ടമാണെങ്കിലും ഉപേക്ഷിച്ചേ മതിയാകൂ.
കഴിക്കുവാന്‍ നല്ല രുചിയുണ്ടെങ്കിലും ഉരുളക്കിഴങ്ങ് വറുത്തത് ഉപേക്ഷിക്കുക തന്നെ വേണം. ഫ്രഞ്ച് ഫ്രൈസും ഫിംഗര്‍ ചിപ്സുമെല്ലാം എണ്ണ കുടിച്ചാണ് ജീവിക്കുന്നത്. ഇവ ട്രാന്സ്ഫാറ്റുണ്ടാക്കും. പോരാത്തതിന് ഇവയിലെ ഉപ്പും മസാലകളും കൊഴുപ്പും ബിപിയും കൂട്ടാനേ ഉതകൂ.
മധുരം കഴിവതും കുറയ്ക്കുക. പഞ്ചസാരയ്ക്കു പകരം ശര്‍ക്കരയോ ചോളത്തില്‍ നിന്നെടുക്കുന്ന കോണ്‍ ഷുഗറോ ഉപയോഗിച്ചാലും പ്രയോജനമില്ല. ഇവയില്‍ ഗ്ലൂക്കോസും കാര്‍ബോഹൈഡ്രേറ്റുകളും അധികം തന്നെയാണ്. സാധാരണ പഞ്ചസാരയേക്കാള്‍ അപകടം പിടിച്ചതാണ് കോണ്‍ ഷുഗര്‍ എന്നു പറയാം. മധുരം വേണമെന്നുണ്ടെങ്കില്‍ തേന്‍ ഉപയോഗിക്കാം. ഇതില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ താരതമ്യേന ഇല്ലെന്നു തന്നെ പറയാം.
മാര്‍ക്കറ്റില്‍ ലഭിയ്ക്കുന്ന ഫ്രോസന്‍ ഭക്ഷണങ്ങളും ഒഴിവാക്കണം. ഇതില്‍ കൊഴുപ്പ് കുറവാണെന്ന് ലേബലുണ്ടെങ്കിലും ഉള്ള കൊഴുപ്പ് ദോഷമുള്ള കൊഴുപ്പായി മാറുകയാണ്. ലോ ഫാറ്റ് എന്ന് ലേബലുണ്ടെങ്കിലും ഇതിലും നല്ലത് ഗ്രില്‍ ചെയ്തോ ബേക്ക് ചെയ്തോ കഴിയ്ക്കുന്ന സാധാരണ ചിക്കനാണ്.
മൈദ, തവിടു കളഞ്ഞ അരി തുടങ്ങിയവയും കൊഴുപ്പു കൂട്ടുന്നവയും പൊണ്ണത്തടി വരുത്തുന്നവയുമാണ്. ഇവയില്‍ കൂടുതലും സ്റ്റാര്‍ച്ചാണ് അടങ്ങിയിട്ടുള്ളത്.
സിക്സ് പാക്ക് വേണമെങ്കില്‍ പിസ, ബര്‍ഗര്‍, ഹോട്ട് ഡോഗ് തുടങ്ങിയവയോടും ഗുഡ്ബൈ പറയുകയാണ് നല്ലത്. ഇവയിലെ കൊഴുപ്പ് ഹൃദയാഘാതത്തിന് വരെ വഴി വയ്ക്കാവുന്നവയാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
