Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ആസ്തമക്ക് പ്രഥമശുശ്രൂഷ ചെയ്യാം

ആസ്തമ രോഗികള്‍ കഴിവതും പൊടിയും പുകയും ഒഴിവാക്കാന്‍ നോക്കാണം. ഇത്തരം സ്ഥലങ്ങളിലൂടെ പോകുമ്പോള്‍ മൂക്കും വായും കര്‍ച്ചീഫ് കൊണ്ട് പൊത്തിപ്പിടിക്കുക. മൂക്കില്‍ ധരിക്കാവുന്ന മാസ്കും ഉപയോഗിക്കാം.
ഇത്തരം രോഗമുളളവര്‍ എപ്പോഴും ഇന്‍ഹേലര്‍ കരുതുക. ഇത് എപ്പോഴാണ്, എവിടെ വച്ചാണ് ആവശ്യം വരികയെന്ന് പറയാനാവില്ല.
ആസ്തമ വരുന്നിന് മുന്‍പ് അതിന്റെ ചെറിയ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ശ്വാസംമുട്ട്, വലിവ് തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാകാം. ഇവ അവഗണിക്കരുത്. കഴിവതും വേഗം ഡോക്ടറെ കാണുക. ഇടയ്ക്കിടെ ആസ്തമ വരുന്നവരാണെങ്കില്‍ നിശ്ചിത ഇടവേളകളില്‍ ഡോക്ടറെ കാണുന്നത് നല്ലതാണ്.
ആസ്തമക്കുളള പ്രഥമശുഗ്രൂഷകള് എന്തൊക്കെയാണെന്ന് നോക്കാം.
ആസ്തമ വന്നാല്‍ പരിഭ്രമിക്കാതിരിക്കുക. പരിഭ്രമം ആസ്മ കൂടുതല്‍ ഗുരുതരമാക്കുകയേയുളളൂ. ഇരുന്ന് ദീര്‍ഘശ്വാസം എടുക്കുക.
ഇറുകിയ വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നതെങ്കില്‍ അവ അയച്ചിടുക. ഷാള്‍, ടൈ, ദുപ്പട്ട തുടങ്ങിയവയുണ്ടെങ്കില്‍ അത് മാറ്റുക.
രണ്ടു മിനിറ്റ് ഇടവിട്ട് ഇന്‍ഹേലര്‍ എടുക്കുക. 10 തവണ ഇന്‍ഹേല്‍ ചെയ്തിട്ടും ആശ്വാസമില്ലെങ്കില്‍ ഡോക്ടറുടെ സഹായം തേടുകയായിരിക്കും നല്ലത്.
തനിയെ ഡോക്ടറുടെ അടുത്തു പോകാനുള്ള അവസ്ഥയിലല്ലെങ്കില്‍ മറ്റുള്ളവരോട് പ്രശ്നം അവതരിപ്പിക്കാനും അവരുടെ സഹായം തേടാനും മടിക്കരുത്.
ഇന്‍ഹേലര്‍ ഇല്ലെങ്കില്‍ ചൂടുവെള്ളം കുടിയ്്ക്കുക. അതിനു ശേഷം ആശുപത്രിയിലെത്തി അസ്താനില്‍ തരുവാന്‍ ആവശ്യപ്പെടുകയുമാകാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
