Latest Updates
-
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ
പ്രമേഹത്തിന് ചികിത്സ ഉപവാസം

ഈശ്വരന്മാരെ പ്രീതിപ്പെടുത്തലാണ് വ്രതം കൊണ്ട് ഉദ്ദേശിക്കുന്നതെങ്കിലും ഇതുകൊണ്ട് ശരീരത്തിനും മനസിനും നാമറിയാതെ തന്നെ പല പ്രയോജനങ്ങളും ലഭിക്കുന്നുണ്ടെന്നതാണ് വാസ്തവം. രോഗങ്ങളെ വരെ ചികിത്സിച്ച് മാറ്റുവാനുള്ള കഴിവ് വ്രതത്തിനുണ്ട്.
വ്രതം അഥവാ ഉപവാസം വഴി ശരീരത്തിലെ വിഷപദാര്ത്ഥങ്ങളെല്ലാം പുറന്തള്ളപ്പെടുകയാണ് ചെയ്യുന്നത്. ശരിയായ ജീവിതചര്യകളുടെ അഭാവത്താലും ഭക്ഷണക്രമത്തിലെ പ്രശ്നങ്ങളാലും ശരീരത്തില്‍ ധാരാളം വിഷവസ്തുക്കള്‍ അടിഞ്ഞുകൂടുന്നുണ്ട്. ഒരു ദിവസം ഭക്ഷണം ഉപേക്ഷിച്ചോ കുറച്ചോ വ്രതമെടുക്കുമ്പോള്‍ ഇവയെ പുറന്തള്ളാനുള്ള സാവകാശം ശാരീരിക അവയവങ്ങള്‍ക്ക് ലഭിക്കുകയാണ് ചെയ്യുന്നത്. സാധാരണ വ്രതദിവസങ്ങളില്‍ വെള്ളം മാത്രമെ കുടിയ്ക്കാവൂ എന്നാണ് ശാസ്ത്രവും വിശ്വാസവും. വെള്ളവും ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാനുള്ള നല്ലൊരു മാര്‍ഗമാണ്. ഇങ്ങനെ രോഗങ്ങള്‍ വരാതിരിക്കുകയും ചെയ്യുന്നു.
ദഹനേന്ദ്രിയത്തിന് വിശ്രമവും അതുവഴി അള്‍സര്‍, ഗ്യാസ്, അസിഡിറ്റി തുടങ്ങിയ രോഗങ്ങളില്‍ നിന്ന് വിടുതലും ലഭിക്കുന്നു. ദഹനപ്രക്രിയ സാധാരണ ഗതിയിലാക്കാന്‍ ഉപവാസം സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനുള്ള കഴിവ് ഉപവാസം കൊണ്ട് ലഭിക്കും. ദഹനവ്യവസ്ഥ ശരിയാകുന്നതോടൊപ്പം പാന്‍ക്രിയാസിന് ഇന്‍സുലിന്‍ ഉല്പാദിപ്പിക്കാനുള്ള കഴിവ് ഉപവാസം കൊണ്ട് ലഭിക്കും. ഇന്‍സുലിന്‍ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ സാധിക്കും. പ്രമേഹരോഗികള്‍ ഉപവസിക്കുന്നത് നല്ലതാണെന്നര്‍ത്ഥം.
വ്രതത്തിലൂടെ ശരീരഭാരവും ഗണ്യമായി കുറയും. മറ്റു ഭക്ഷണം ലഭിക്കാതെ വരുമ്പോള്‍ ശരീരത്തിലെ കൊഴുപ്പ് ഊര്‍ജമായി മാറുകയാണ് ചെയ്യുന്നത്. ഇത് വണ്ണം കുറയ്ക്കും.
ഉപവാസത്തിന്റെ ഭാഗമായി പ്രാര്‍ത്ഥനകളും ആദ്ധ്യാത്മിക രീതിയില്‍ ഉണ്ട്. മനസിന് സമാധാനവും സന്തോഷവും ലഭിക്കാന്‍ ഇത് സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
