Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മുട്ട കഴിച്ചാല്‍ വണ്ണം കുറയും

ശരീരഭാരം കുറയുവാനായി പ്രഭാതഭക്ഷണം വരെ ഒഴിവാക്കുന്നവരുണ്ട്. ഇത്തരക്കാര്‍ക്ക് ഒരു മുട്ട കഴിച്ചാല്‍ ശരീരത്തിനാവശ്യമായ ഊര്‍ജം ലഭിക്കും. മുട്ട ശരീരത്തിലെ കൊഴുപ്പിനെ ഊര്‍ജമാക്കി മാറ്റുകയാണ് ചെയ്യുന്നത്.
ബദാം ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് ശരീരത്തിന് നല്ല കൊളസ്ട്രോള്‍ ലഭിക്കുവാന്‍ സഹായിക്കും. ഇതിലെ നാരുകളും നല്ല കൊളസ്ട്രോളും കൊഴുപ്പിനെ നീക്കുന്നു. ദിവസവും 12-24 ബദാം വരെ കഴിച്ചാലും കുഴപ്പമില്ല. ഇതനുസരിച്ച് മറ്റ് ഭക്ഷണങ്ങള്‍ കുറയ്ക്കണമെന്ന് മാത്രം.
കാബേജ്, ചീര, ബ്രൊക്കോളി, കാരറ്റ് എന്നിവ ശരീരത്തിലെ കൊഴുപ്പകറ്റാന്‍ സഹായിക്കുന്ന പച്ചക്കറികളാണ്. ഇവയും തൈരും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ വിശപ്പും കുറയും.
തക്കാളി പച്ചക്കു കഴിയ്ക്കുന്നത് കൊഴുപ്പകറ്റാന്‍ നല്ലതാണ്. ക്യാന്‍സറിനെ ചെറുക്കാനും തക്കാളി നല്ലതുതന്നെ.
വണ്ണം കുറയുവാന്‍ ഒന്നോ രണ്ടോ തുള്ളി തേന്‍ ചൂടുവെള്ളത്തില്‍ ഒഴിച്ച് രാവിലെ വെറുംവയറില് കഴിയ്ക്കുക. ഇതിലുള്ള കാര്‍ബോഹൈഡ്രേറ്റ് ദഹനം എളുപ്പമാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുകയും ചെയ്യുന്നു. ഭക്ഷണസാധനങ്ങളില്‍ പഞ്ചസാരയ്്ക്ക് പകരം തേന്‍ ചേര്‍ക്കുന്നത് നല്ലതാണ്.
വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണസാധനങ്ങളും ശരീരഭാരം കുറയ്ക്കുന്നു. ഓറഞ്ച്, മുസമ്പി, മുന്തിരി, ചെറുനാരങ്ങ എന്നിവ ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തുക. ആപ്പിളിലെ പെക്ടിന്‍ കൊഴുപ്പ് ആഗിരണം ചെയ്യും.
വെള്ളവും വണ്ണം കുറയാന്‍ നല്ലതാണ്. ധാരാളം വെള്ളം കുടിച്ചാല്‍ വയര്‍ നിറഞ്ഞതായി തോന്നും. ഭക്ഷണത്തിന് ശേഷം ചൂടുവെള്ളം കുടിയ്ക്കുന്നത് കൊഴുപ്പുകുറയുവാന് സഹായിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
