Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
കണ്ണുവേദനയ്ക്ക് പരിഹാരമാര്‍ഗങ്ങള്‍

കണ്ണിനുണ്ടാകുന്ന അസ്വസ്ഥതകള്‍ അകററാന് വീട്ടില്‍ത്തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്.
കൈകള്‍ കൂട്ടിത്തിരുമ്മി ചൂടാക്കി കണ്ണിന് മുകളില്‍ വച്ചാല്‍ കണ്ണിലെ മസിലുകള്‍ക്കുള്ള ആയാസം കുറയ്ക്കാം. രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുവാനും ഈ രീതി സഹായിക്കുന്നു.
സണ്‍ബാത്ത് ചെയ്യുന്നത് കണ്ണിന്റെ വേദന അകറ്റാന്‍ നല്ലതാണ്. കൃഷ്ണമണികള്‍ എല്ലാ വശങ്ങളിലേക്കും ചലിപ്പിക്കുന്നത് നല്ലൊരു വ്യായാമമാണ്.
പഞ്ഞി ഐസ് വെളളത്തില്‍ മുക്കി കണ്ണിന് മുകളില്‍ വയ്ക്കുന്നത് കണ്ണിന്റെ വേദനയും കണ്ണിന്റെ ആയാസവും അകറ്റും. കണ്ണിന്റെ മുകളില്‍ ചെറുവെളളരി മുറിച്ചു വയ്ക്കുന്നത് കണ്ണിനു തണുപ്പു നല്‍കും. മാത്രമല്ലാ, കണ്കീഴിലെ കറുപ്പ് അകറ്റാനും ഇത് സഹായിക്കും.
കമ്പ്യൂട്ടര്‍ നോക്കുമ്പോള്‍ എപ്പോഴും സ്ക്രീനില്‍ നോക്കിയിരിക്കാതെ ഇടയ്ക്ക് കുറച്ചുനേരം കണ്ണ് അടച്ചുപിടിക്കുകയോ അല്ലെങ്കില്‍ മറ്റു വസ്തുക്കളിലേക്കോ സ്ഥലങ്ങളിലേക്കോ കാഴ്ച കേന്ദ്രീകരിക്കുന്നതും നല്ലതായിരിക്കും.
കണ്ണിന്റെ ആരോഗ്യത്തിന് ഭക്ഷണം പ്രധാനമാണ്. വൈറ്റമിന്‍ എ അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങളായ ഇലക്കറികള്‍, തക്കാളി, സോയ, ഓറഞ്ച്, പപ്പായ, ആപ്പിള്‍, മുന്തിരി തുടങ്ങിയവ കണ്ണുകള്‍ക്ക് നല്ലതാണ്.
കണ്ണിനുണ്ടാകുന്ന ചുവപ്പ് ദീര്‍ഘകാലം നീണ്ടുനില്‍ക്കുകയാണെങ്കില്‍ കണ്ണുരോഗവിദഗ്ധന്റെ അഭിപ്രായം തേടുകയാണ് ഉചിതം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
