Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
അരക്കെട്ടിന്റെ തടി കുറയ്ക്കാം

ഭക്ഷണവും വ്യായാമവും തന്നെയാണ് ഇവിടെ പ്രധാനം. കൊഴുപ്പു കുറഞ്ഞ ഭക്ഷണം കഴിയ്ക്കുക. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ വറുത്ത ഭക്ഷണങ്ങള്‍ക്ക് പകരം കഴിയ്ക്കാം.
അരക്കെട്ടിലെ തടി കുറയുവാന്‍ പ്രത്യേക വ്യായാമങ്ങളുണ്ട്. കിക്ക് ബോക്സിംഗ്, നീന്തല്‍ തുടങ്ങിയവ നല്ല വ്യായാമങ്ങളാണ്. ശരീരം വളയുന്ന വിധത്തിലുള്ള വ്യായാമമുറകള്‍ ചെയ്യുക. അരക്കെട്ട് ഇരുവശങ്ങളിലേക്കും വൃത്താകൃതിയില്‍ ഇളക്കുന്നത് നല്ലതാണ്.
നിലത്തു കമഴ്ന്ന് കിടന്ന കൈകള്‍ നിലത്തുറപ്പിച്ച് ശരീരം ഉയര്‍ത്തുന്നതും താഴ്ത്തുന്നതും നല്ല പ്രയോജനം ചെയ്യും. താഴുമ്പോള്‍ നെഞ്ച് തറയില്‍ മുട്ടണം. ഇത് പത്തുപതിനഞ്ചു പ്രാവശ്യം ആവര്‍ത്തിക്കാം. മലര്‍ന്നു കിടന്ന കൈകള്‍ കൊണ്ട് തലയുടെ പുറകുവശത്ത് പിടിച്ച് മുന്നിലേക്കായുന്നതും കിടക്കുന്നതും അരക്കെട്ടിന് പറ്റിയ വ്യായാമമാണ്.
ഏറോബിക്സ്, യോഗ എന്നിവയും അരക്കെട്ടിലെ കൊഴുപ്പ് കുറയ്ക്കും. ജിമ്മുകളില്‍ അരക്കെട്ടിന്റെ വ്യായാമത്തിന് മാത്രമായി മാര്‍ഗങ്ങളുണ്ട്. ശരീരത്തിന്റെ മൊത്തത്തിലുള്ള തടി കുറയ്ക്കുന്നത് അരക്കെട്ടിന്റെ വണ്ണവും കുറ്ക്കും.
അരക്കെട്ടിന് ഒതുക്കം തോന്നുന്ന വിധത്തിലുള്ള വസ്ത്രങ്ങള്‍ തെരഞ്ഞെടുത്തു ധരിക്കാം. അരയില്‍ വല്ലാതെ മുറുകിയ വസ്ത്രങ്ങള്‍ തടി എടുത്തു കാണിക്കും. അലപം അയഞ്ഞ വസ്ത്രങ്ങളായിരിക്കും നല്ലത്.
സൗന്ദര്യ പ്രശ്നം മാത്രമല്ലാ ഇത്. അരക്കെട്ടിലെ തടി ഭാവിയില്‍ കാലുകള്‍ക്ക് വേദനുയുണ്ടാക്കും. അതുകൊണ്ട് ഇത്തരം കൊഴുപ്പ്് ഒഴിവാക്കുകയാണ് ബുദ്ധി.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
