Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ജ്യൂസ് കുടിയ്ക്കൂ, മുഖക്കുരു വരില്ല

കാരറ്റ് ജ്യൂസില്‍ ധാരാളം കരോട്ടിനോയിഡ്സും ബീറ്റാ കരോട്ടിനുകളും അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മത്തിളക്കം വര്‍ദ്ധിപ്പിക്കുകയും സൗന്ദര്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. വൈറ്റമിനുകളും പ്രോട്ടീനുകളും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങളെ പുറന്തള്ളുവാനും ക്യാരറ്റ് ജ്യൂസ് സഹായിക്കും. മുഖക്കുരുവിന് പ്രധാന കാരണം ഇത്തരം പദാര്‍ത്ഥങ്ങളാണ്.
ശരീരത്തിലെ എണ്ണഗ്രന്ഥികളുടെ ഉല്പാദനം കൂടുമ്പോഴാണ് എണ്ണമയമുള്ള ചര്മമുണ്ടാകുന്നത്. ഇത് മുഖക്കുരുവിന് വഴി വയ്ക്കുന്നു. ചെറുനാരങ്ങാ ജ്യൂസ് എണ്ണഗ്രന്ഥികളുടെ ഉല്പാദനത്തെ നിയന്ത്രിക്കുകയും അങ്ങനെ മുഖക്കുരു കുറയ്ക്കുകയും ചെയ്യും. ചര്‍മത്തിളക്കം കൂട്ടാനും ചെറുനാരങ്ങാ ജ്യൂസ് നല്ലതാണ്.
ആപ്പിള്‍ ജ്യൂസില്‍ തേനോ പാലോ കലര്‍ത്തി കുടിയ്ക്കുന്നത് മുഖക്കുരു അകറ്റും. ആപ്പിള്‍ ജ്യൂസില്‍ വൈറ്റമിന്‍, പ്രോട്ടീന്‍, ധാതുക്കള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ചര്‍മസുഷിരങ്ങള്‍ തുറക്കുന്നതിനും മുഖത്ത് തിളക്കം നല്‍കുന്നതിനും ആപ്പിള്‍ ജ്യൂസ് കുടിയ്ക്കുന്നത് നല്ലതാണ്.
മുഖക്കുരു കാരണമുണ്ടാകുന്ന പാടുകള്‍ക്ക് ചെറി ജ്യൂസ് നല്ലതാണ്. ഇതിന്റെ ആല്‍ക്കലൈന്‍ ഗുണം രക്തത്തിലെ അസിഡിറ്റി അകറ്റും. രക്തത്തിലെ ഇത്തരം അസിഡിറ്റി മുഖക്കുരുവിന് കാരണമാകാറുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
