Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ഹൈഹീലിന്റെ അപകടങ്ങള്‍

പുറംവേദനയാണ് ഹൈഹീലുണ്ടാകുന്ന ഏററവും പ്രധാന പ്രശ്നം. ഇത്തരം ചെരിപ്പിടുമ്പോള്‍ ശരീരം മുന്നിലോട്ടായുകയാണ് ചെയ്യുന്നത്. ഇത് പുറംഭാഗത്തിന് ആയാസമുണ്ടാക്കുന്നു. അതുകൊണ്ട് ഇത്തരം ചെരിപ്പിടുമ്പോള്‍ മുന്നിലേക്ക് അധികം ആയാതെ നടക്കുക. നേരായ രീതിയില്‍ നടക്കുന്നത് ഹൈഹീല്‍ കാരണമുണ്ടാക്കുന്ന നടുവേദന അകറ്റും. ഈ പ്രശ്നം അകറ്റുവാനായി യോഗ അഭ്യസിക്കുകയും ചെയ്യാം.
ഹൈഹീലുകള്‍ ധരിക്കുമ്പോള്‍ ശരീരഭാരം മുഴുവന്‍ കണങ്കാലില്‍ കേന്ദ്രീകരിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇത് കണങ്കാല് വേദനയ്ക്കു കാരണമാകുന്നു. ഹൈഹീല്‍ ധരിച്ചാല്‍ ഉടനെ ഈ പ്രശ്നം ഉണ്ടാകണമെന്നില്ല. എന്നാല്‍ സ്ഥിരമായി ഉപയോഗിച്ചാല്‍ കണങ്കാല് വേദനയുണ്ടാകും.
ആദ്യമായി ഹൈഹീലുകള്‍ ധരിച്ചു തുടങ്ങുമ്പോള്‍ നടക്കുവാന്‍ ബുദ്ധിമുട്ടുണ്ടാകും. കാല്പാദം വേദനിയ്ക്കുവാനും ഇത് ഇട വരുത്തും. ഹൈഹീലുകള്‍ ധരിച്ച് കുറേ ദൂരം നടക്കുന്നതും ഒഴിവാക്കണം. പരിചയമില്ലാതെ ഹൈഹീലുകള്‍ ധരിച്ച് വേഗത്തില്‍ നടക്കുന്നതും ബാലന്‍സ് തെറ്റുവാനും വീഴാനും ഇട വരുത്തും.
ഹൈഹീലുകള്‍ ധരിക്കുമ്പോള്‍ ഹീലുകള്‍ക്ക് സമ്മര്ദമുണ്ടാവുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഹീലുകള്‍ കട്ടിയുള്ളതാവുകയും മഞ്ഞനിറം വരികയും ചെയ്യും. ഹൈഹീല്‍ ഉപയോഗിച്ച ശേഷം കാലിന്റെ ഉപ്പുറ്റിയില്‍ ലോഷനോ മോയിസ്ചറൈസറോ പുരട്ടുന്നത് നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
