Latest Updates
-
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ
ഡയറ്റ് പില്‍സ് ഹൃദയാഘാതമുണ്ടാക്കും
വണ്ണം കുറയുവാന്‍ വേണ്ടി എന്തു കടുംകൈ ചെയ്യാനും ആളുകള്‍ മടിക്കാത്ത ഒരു കാലഘട്ടമാണിത്. പട്ടിണി കിടക്കുന്നതു മുതല്‍ വണ്ണം കുറയ്ക്കുമെന്ന അവകാശവാദത്തോടെ ഇറങ്ങുന്ന ഗുളികകള്‍ വരെ എടുത്തു വിഴുങ്ങുവാനും ആളുകള്‍ തയ്യാറാകും.
ഡയറ്റ് പില്‍സ് പല രൂപത്തിലും പല പേരുകളിലും ലഭ്യമാണ്. ഇവ പായ്ക്കറ്റുകളിലെ നിര്ദേശാനുസാരണം കഴിയ്ക്കുകയേ വേണ്ടൂ. ചിലതെങ്കിലും വണ്ണം കുറച്ചേക്കും. എന്നാല്‍ ഇതിനൊപ്പം മറ്റു പാര്‍ശ്വഫലങ്ങളും വരുത്തിവയ്ക്കും. കിഡ്നി പ്രശ്നങ്ങള്‍, മുടികൊഴിച്ചില്‍, നെഞ്ചുവേദന, ഹൃദയാഘാതം തുടങ്ങിയവ ഇത്തരം ഡയറ്റ് പില്‍സുകള്‍ വരുത്തിവയ്ക്കുന്ന പ്രശ്നങ്ങളാണ്.
ഇത്തരം ഗുളികകള്‍ ശരീരത്തിന് ആവശ്യമായ വൈറ്റമിന്‍, എ, ഡി, കെ ഇ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കുന്നുണ്ട്. ഇത്തരം വൈറ്റമിനുകളുടെ ഗുണം ശരീരത്തിന് ലഭിക്കുന്നത് തടയുകയാണ് ഡയറ്റ് പിന്‍സ് ചെയ്യുന്നത്. ഇതിന്റെ ഫലമായി ക്ഷീണവും മറ്റ് അസുഖങ്ങളും ഉണ്ടാകും.

ഈ ഗുളികകള്‍ നിശ്ചിത സമയത്തിനുള്ളില്‍ നിശ്ചിത എണ്ണം കഴിയ്ക്കാനായിരിക്കും പായ്ക്കറ്റുകളിലുണ്ടാകുക. ഈ ഫലം കാണാതെ വരുമ്പോള്‍ കൂടുതല്‍ ഗുളികകള്‍ കഴിക്കുവാനുള്ള ഒരു പ്രേരണയുണ്ടാവുക സ്വാഭാവികം മാത്രം. ഇത് സാവധാനം നിങ്ങളെ ഈ ഗുളികക്ക് അടിമയാക്കുകയാണ് ചെയ്യുക.
ഗുളിക നിറുത്തിയാല്‍ വീണ്ടും വണ്ണം വയ്ക്കുന്നതായും കണ്ടുവരുന്നുണ്ട്. ഇത് വീണ്ടും ഗുളിക കഴിക്കാനുള്ള പ്രേരണയുണ്ടാക്കുകയാണ് ചെയ്യുന്നത്. തുടര്‍ച്ചയായി ഇത്തരം ഗുളികകള്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് എത്രത്തോളം ദോഷം ചെയ്യുമെന്ന് പറയേണ്ടതില്ലല്ലോ.
ഇത്തരം ഗുളികകള്‍ ഡോക്ടറുടെ നിര്‍ദേശം തേടിയ ശേഷം മാത്രം കഴിയ്ക്കുന്നതാണ് അരോഗ്യത്തിനും ശരീരത്തിനും ഏറെ നല്ലത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
