Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
രാത്രിജോലിക്ക് ഭക്ഷണം പ്രധാനം

കാപ്പി കുടിയ്ക്കുന്നത് ഉറക്കത്തെ അകറ്റുകയും ജോലി ചെയ്യാനുള്ള ഉന്മേഷം നല്‍കുകയും ചെയ്യും. എന്നാല്‍ അമിതമായ കാപ്പികുടി ആരോഗ്യത്തിന് നല്ലതല്ല. പകല്‍ നേരത്തെ ഒരു കപ്പ് കാപ്പി ഒഴിവാക്കി അത് രാത്രിയിലേക്ക് മാറ്റുന്നത് ചെയ്യാവുന്ന കാര്യമാണ്. രാത്രി ഒരു കപ്പ് കാപ്പിയിലും കൂടുതല്‍ കുടിയ്ക്കരുത്. ഏഴെട്ടു മണിക്കൂര്‍ നേരത്തേക്ക് ഉറക്കത്തെ അകറ്റിനിര്‍ത്താന്‍ ഒരു കപ്പ് കാപ്പി ധാരാളമാണ്.
രാത്രി ഭക്ഷണത്തിനായി വെജിറ്റബില്‍ സാലഡ്, ഗ്രില്‍ ചെയ്തെടുത്ത ചിക്കന്‍ എന്നിവ കരുതാം. കൊഴുപ്പു കുറഞ്ഞ ഭക്ഷണസാധനങ്ങളാണ് രാത്രിനേരത്ത് നല്ലത്. ദഹിക്കാന്‍ ഇതായിരിക്കും എളുപ്പം.
ശീതീകരിച്ച ഭക്ഷണം രാത്രി ജോലി ചെയ്യുന്നവര്‍ക്കുള്ള എളുപ്പമാര്‍ഗമാണ്. എടുക്കുക, ചൂടാക്കി കഴിക്കുക എന്ന രീതി എളുപ്പമായണെങ്കിലും ആരോഗ്യകരമല്ല. ഇത്തരം ഭക്ഷണം കഴിക്കുന്നവര്‍ ഫലവര്‍ഗങ്ങളും പച്ചക്കറികളും ഭക്ഷണത്തിന്റെ കൂടെ ഉള്‍പ്പെടുത്തണം.
ബര്‍ഗറിന് പകരം വെജിറ്റബിള്‍ സാന്റ്വിച്ച് കഴിക്കുക. കൊഴുപ്പു മാററിയ തൈര്, ഗോതമ്പു കൊണ്ടുണ്ടാക്കിയ മഫിന്‍ എന്നിവ രാത്രി ജോലി ചെയ്യുന്നവര്‍ക്ക് കഴിക്കാവുന്ന ലളിതമായ ഭക്ഷണസാധനങ്ങളാണ്.
വൈറ്റമിന്‍ ഇ അടങ്ങിയ ആപ്രിക്കോട്ട്, ബദാം, നിലക്കടല എന്നിവ ഊര്‍ജം നല്‍കും. ഇവ കഴിക്കുന്നത് ജോലി ചെയ്യാനുള്ള ഉന്മേഷം വര്‍ദ്ധിപ്പിക്കും.
മധുരവും കൊഴുപ്പുമുള്ള ഭക്ഷണസാധനങ്ങള്‍ രാത്രി ജോലി ചെയ്യുന്നവര്‍ ഒഴിവാക്കുക. ഇത്തരം ഭക്ഷണം കഴിക്കുമ്പോള്‍ ഉറക്കം വരികയും ജോലി ചെയ്യാന്‍ മടിയുണ്ടാകുകയും ചെയ്യുന്നു. മാത്രമല്ലാ, ഉറക്കമൊഴിവാക്കുന്നതിന്റെ കൂടെ ഇത്തരം ഭക്ഷണം കൂടിയാകുമ്പോള്‍ വണ്ണം കൂടാനുളള സാധ്യതയും അധികമാണ്.
രാത്രി ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും ധാരാളം വെളളം കുടിച്ചിരിക്കണം. ഉണര്‍ന്നിരിക്കുമ്പോള്‍ ശരീരത്തിലെ ജലത്തിന്റെ അളവ് കുറയുകയാണ് ചെയ്യുക. ഇത് ക്ഷീണത്തിന് ഇടവരുത്തും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications