Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഭക്ഷണവും വ്യായാമവും ചില വിശ്വാസങ്ങളും

ശരീരത്തിന് വണ്ണമുണ്ടെങ്കില്‍ അത് ആരോഗ്യകരമല്ലെന്നാണ് പൊതുവെയുള്ള വിശ്വാസം. എന്നാല്‍ മെലിഞ്ഞിരിക്കുന്നത് കൊണ്ടുമാത്രം ആരോഗ്യമുണ്ടെന്ന് പറയാനുമാകില്ല. ശരീരത്തിലെ കൊഴുപ്പാണ് പൊതുവെ വണ്ണത്തിന് കാരണം. സ്ഥിരമായി വ്യായാമം ചെയ്തുകൊണ്ടിരിക്കുന്നവര്‍ ചിലപ്പോള്‍ അല്പനാള് വ്യായാമം നിര്‍ത്തിയാല്‍ ശരീരം തടിച്ചുവെന്നു വരാം. ഇവരുടെ ശരീരത്തില്‍ കൊഴുപ്പു വരാനുള്ള സാധ്യതയുണ്ടെന്നാണ് ഇത് കാണിക്കുന്നത്. ചില മോഡലുകള്‍ പട്ടിണി വരെ കിടന്നാകാം ശരീരസൗന്ദര്യം കാക്കുന്നത്. ഇത് ആരോഗ്യലക്ഷണമല്ല. ഇവര്‍ സാധാരണ ഭക്ഷണം കഴിച്ചാല്‍ പെട്ടെന്ന് തടിച്ചുവെന്നും വരാം.
ഞാന്‍ വ്യായാമം ചെയ്യുന്നുണ്ടല്ലോ, അതുകൊണ്ട് ഏതു ഭക്ഷണം വേണമെങ്കിലും എത്ര വേണമെങ്കിലും കഴിയ്ക്കാമല്ലോ എന്നു കരുതുന്നവരുണ്ട്. വ്യായാമം ഒരിക്കലും വാരിവലിച്ചു കഴിയ്ക്കാനുള്ള ലൈസന്‍സല്ല. ശരീരത്തിന് ആവശ്യമുള്ള ഭക്ഷണം മിതമായ തോതില്‍ മാത്രം കഴിയ്ക്കുക. അത് വ്യായാമം ചെയ്താലും വ്യായാമം ചെയ്തില്ലെങ്കിലും ശീലമാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
ഡയറ്റു ചെയ്യുമ്പോല്‍ മെലിയാന്‍ വ്യായാമത്തിന്റെ ആവശ്യമില്ലെന്ന് കരുതുന്നവരുണ്ട്. ഇത് അബദ്ധധാരണയാണെന്ന് പറയാം. വ്യായാമമില്ലാതെ പട്ടിണി കിടന്നാല്‍ ചിലപ്പോള്‍ മെലിഞ്ഞെന്ന് വരാം. പക്ഷേ ആരോഗ്യമുണ്ടാകണമെന്നില്ല. ആരോഗ്യത്തിന് വ്യായാമവും അത്യാവശ്യമാണെന്ന് അറിയുക.
മെലിഞ്ഞിരുന്നാല്‍ ശരീരഭാരം കുറവായിരിക്കും എന്ന് ചിന്തിക്കുന്നതും ശരിയല്ല. സ്പോര്‍ട്സുകാര്‍ സാധാരണ മിതവായ തടിയുള്ളവരായിരിക്കും. ഇതുകൊണ്ട് അവരുടെ ഭാരം കുറവായിരിക്കണമെന്ന് അര്‍ത്ഥമില്ല. ഉറച്ച മസിലുകളും ദൃഢമായ ശരീരവും ഉള്ളവര്‍ക്ക് അധികം വണ്ണമില്ലെങ്കിലും ശരീരഭാരം ഉണ്ടായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
