Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വാട്ടര്‍ വെയ്റ്റ് കുറയ്ക്കുവാന്‍ ചില മാര്‍ഗങ്ങള്‍

ഇത്തരം തടി ഉള്ളവര്‍ ഭക്ഷണത്തില്‍ ചില നിയന്ത്രണങ്ങള്‍ വയ്ക്കുന്നത് നല്ലതാണ്. ഉപ്പും പഞ്ചസാരയും വളരെ കുറവു മാത്രം കഴിയ്ക്കുക. കടകളില്‍ നിന്ന് ലഭിക്കുന്ന പാക്കറ്റില്‍ തയ്യാറാക്കി വയ്ക്കുന്ന ഇറച്ചിയും സോസേജുകളും ധാരാളം സോഡിയം അടങ്ങിയവയാണ്. സോയാസോസിലും ധാരാളം സോഡിയം അടങ്ങിയിട്ടുണ്ട്. ഇവ ഒഴിവാക്കുന്നതാണ് നല്ലത്. പാക്കറ്റിലെ ഭക്ഷണസാധനങ്ങള്‍ വാങ്ങുമ്പോള്‍ സോഡിയം കുറവുള്ളത് നോക്കി വാങ്ങണം.
പഴവര്‍ഗങ്ങളിലും പച്ചക്കറികളിലും അടങ്ങിയിട്ടുള്ള പൊട്ടാസ്യം ശരീരത്തിന് നല്ലതാണ്. എന്നാല്‍ ചുവന്ന മുളക്, കുരുമുളക് എന്നിവയില്‍ അടങ്ങിയിട്ടുള്ള പൊട്ടാസ്യം നല്ലതല്ല.
ശരീരത്തിലെ വെള്ളം പുറത്തുകളയുകയാണ് വാട്ടര്‍ വെയ്റ്റ് കുറയ്ക്കുവാനുള്ള മാര്‍ഗം. ഇതിന് ഡൈയൂറെറ്റിക് ആയ ഭക്ഷണസാധനങ്ങള്‍ കഴിയ്ക്കുക. ഇവ കൂടുതല്‍ മൂത്രം പോകുവാനും അങ്ങനെ ശരീരത്തിലെ വെള്ളം കളയുവാനും സഹായിക്കും.
തണ്ണിമത്തങ്ങ ധാരാളം വെള്ളമുള്ള ഫലമാണെങ്കിലും ഇത് ഡൈയൂറെറ്റിക് ആണ്. ലെറ്റൂസ്, കാബേജ്, കാരറ്റ്, കുക്കുമ്പര്‍, ശതാവരി, മുളപ്പിച്ച ധാന്യങ്ങള്‍ എന്നിവയും വെള്ളം പുറത്തു കളയാന്‍ സഹായിക്കും.
വെള്ളം കുടിയ്ക്കുന്നത് കുറച്ചതു കൊണ്ട് പ്രയോജനമില്ല. ഇത് ശരീരത്തിലെയും ചര്‍മത്തിലേയും ഈര്‍പ്പം നഷ്ടപ്പെടുത്തുകയാണ് ചെയ്യുക. അതുകൊണ്ട് ജ്യൂസ്, ഗ്രീന്‍ ടീ തുടങ്ങിയവ കുടിയ്ക്കാം. ആപ്പിള്‍ സിഡാര്‍ വിനെഗറും നല്ലതാണ്. ചായ, കാപ്പി തുടങ്ങിയവയും മൂത്രം വഴി വെള്ളം പുറത്തു കളയാന്‍ സഹായിക്കുമെങ്കിലും ആരോഗ്യകാരണങ്ങളാല്‍ ഇവ ഒഴിവാക്കുന്നതാണ് നല്ലത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
