Latest Updates
-
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ?
മുഖത്തെ തടി കുറയ്ക്കാന്‍ ഭക്ഷണം

മുഖത്തെ തടി കുറയ്ക്കുവാന്‍ ചിലലെങ്കിലും ഇപ്പോള്‍ ശസ്തക്രിയയെ ആശ്രയിക്കുന്നുണ്ട്. ഇതല്ലാതെ വ്യായാമങ്ങള്‍ വഴിയും മുഖത്തെ മാംസം കുറയ്ക്കാം. ഇതിലുമെളുപ്പമായ മാര്‍ഗമാണ് ഭക്ഷണം. ചില ഭക്ഷണങ്ങള്‍ കഴിയ്ക്കുകയും ചിലവ ഒഴിവാക്കുകയും ചെയ്താല്‍ മുഖത്തെ തടി കുറയ്ക്കാം.
ഉപ്പ് മുഖത്തെ തടി കൂട്ടുന്നതില്‍ പ്രധാന പങ്കു വഹിയ്ക്കുന്നുണ്ട്. ഇത് ശരീരത്തില്‍ വെള്ളം പിടിച്ചുനിര്‍ത്തുകയും ഇത് മുഖത്തും പ്രതിഫലിപ്പിക്കാന്‍ കാരണമാകുകയും ചെയ്യുന്നു. അധികം ഉപ്പു ചേര്‍ക്കാതെയുള്ള ഭക്ഷണം ആരോഗ്യത്തിന് മാത്രമല്ലാ, സൗന്ദര്യത്തിനും പ്രധാനമാകുന്നത് അങ്ങനെയാണ്. അത്യാവശ്യത്തിന് മാത്രം ഉപ്പു ചേര്‍ത്ത് പകരം എളുപ്പം ദഹിയ്ക്കാവുന്ന മസാലകള്‍ ചേര്‍ത്ത് ഉപ്പിന്റെ കുറവു പരിഹരിയ്ക്കുവാന്‍ നോക്കൂ.
പച്ചക്കറികള്‍ വേവിച്ചോ അല്ലാതെയോ കഴിയ്ക്കുന്നത് വളരെ നല്ലതാണ്. ഫലവര്‍ഗങ്ങളും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്താം. കൊഴുപ്പു കുറഞ്ഞ ഇത്തരം ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് മുഖത്തെ വണ്ണം കുറയ്ക്കും. പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും ധാരാളം ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇവ ചെറുപ്പം നിലനിര്‍ത്തുന്നതിനും സഹായകമാണ്. ഇവയ്ക്കൊപ്പം മുളപ്പിച്ച ധാന്യങ്ങളും ബദാം, പിസ്ത തുടങ്ങിയവയും ഏറെ നല്ലതു തന്നെ.
മധുരം കഴിയ്ക്കുന്നത് കൊഴുപ്പു കൂട്ടുകയും ഇത് മുഖത്ത് തടി കൂടുവാന്‍ കാരണമാകുകയും ചെയ്യും. പ്രമേഹരോഗം അധികമുള്ളവരുടെ മുഖം തടിച്ചിരിക്കുന്നത് കാണാം. പ്രമേഹമുള്ളവരുടെ ദേഹം ചിലപ്പോഴെല്ലാം വീര്ത്തിരിക്കുകയും ഇത് രക്തധമനികളെ ബാധിക്കുകയും ചെയ്യും. ഇത് മുഖവും കൂടുതല്‍ തടിച്ചിരിക്കുവാന് കാരണമാകും. അതുകൊണ്ട് കേക്ക്, പേസ്റ്ററി, ചോക്ലേറ്റ് തുടങ്ങിയവ കഴിവതും കുറയ്ക്കുക.
ആര്‍ത്തവവിരാമത്തിന്റെ സമയത്ത് ചില സ്ത്രീകള്‍ അമിതമായി തടിയ്ക്കുന്നത് കാണാം. ശരീരത്തിലെ കാല്‍സ്യത്തിന്റെ തോത് കുറയുന്നതാണ് ഇതിന് കാരണം. കാല്‍സ്യം കുറയുന്നതും ശരീരം തടിയ്ക്കുവാന് ഇട വരുത്തും. അതുകൊണ്ട് നേരത്തെ തന്നെ കൊഴുപ്പു കുറഞ്ഞ പാല്, മുട്ട, പഴം തുടങ്ങിയവ ഭക്ഷണത്തിന്റെ ഭാഗമാക്കുക. ഇവയില്‍ നിന്നും കാല്‍സ്യം ലഭിയ്ക്കും.
വെള്ളം മുഖത്തെ തടി കുറയ്ക്കുന്നതില്‍ പ്രധാന പങ്കു വഹിയ്ക്കുന്നുണ്ട്. ഇത് ശരീരവും രക്തവും വൃത്തിയാക്കുന്നതിലും കൊഴുപ്പടിഞ്ഞു കൂടുന്നത് തടയുന്നതിലും പ്രധാന പങ്കു വഹിയ്ക്കുന്നുണ്ട്. മാത്രമല്ലാ, വെള്ളം കുടിയ്ക്കുമ്പോള്‍ വയര്‍ നിറയുന്നത് കൊണ്ട് ഭക്ഷണത്തിന്റെ അളവിലും വ്യത്യാസം വരും. അതുകൊണ്ട് ദിവസവും എട്ടു ഗ്ലാസ് വീതം വെള്ളമെങ്കിലും കുടിയ്ക്കുവാന്‍ ശ്രദ്ധിയ്ക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
