Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ആരോഗ്യത്തിനും സൗന്ദര്യത്തിനും ഡാര്‍ക് ചോക്കലേറ്റ്

ഡാര്‍ക് ചോക്കലേറ്റ് അഥവാ കറുത്ത നിറത്തിലുള്ള ചോക്കലേറ്റില്‍ ധാരാളം കൊക്കോ ഉണ്ട്. ഇതിന് ആരോഗ്യവശാല്‍ പലതരം ഗുണങ്ങളുമുണ്ട്.
ഡാര്‍ക്ക് ചോക്കലേററില് ഫ്ളേവനോയ്ഡ്സ് ഉണ്ട്. ഇത് ശരീരത്തിലേക്ക് കടക്കുന്ന വിഷപദാര്‍ത്ഥങ്ങളെ തടയുകയാണ് ചെയ്യുന്നത്. ഫ്രീ റാഡിക്കല്‍സ് എന്ന ഇത്തരം വിഷപദാര്‍ത്ഥങ്ങള്‍ നമ്മളറിയാതെ തന്നെ മലിനമായ വായുവിലൂടെയാണ് ശരീരത്തിലേക്ക് കടക്കുന്നത്. ഇവ ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതല്ല.
കൊളസ്ട്രോളും ബിപിയും കുറയ്ക്കാന്‍ ഡാര്‍ക്ക് ചോക്കലേറ്റ് നല്ലതാണ്. സാധാരണ ഇത്തരം ചോക്കലേറ്റുകളില്‍ മധുരം മറ്റുള്ളവയെ അപേക്ഷിച്ച് കുറവായിരിക്കും. അതുകൊണ്ട് ഇത് പ്രമേഹരോഗികള്‍ക്കും കഴിയ്ക്കാം. സാധാരണ അല്‍ഷീമേഴ്സ്, പ്രമേഹം എന്നിവയുള്ളവരോട് പഞ്ചസാരയ്ക്ക് പകരം ചോളത്തില്‍ നിന്നെടുക്കുന്ന കോണ്‍ സിറപ്പ് ഉപയോഗിക്കാന്‍ പറയാറുണ്ട്. ഇതിനേക്കാളും നല്ലതാണ് ഡാര്‍ക് ചോക്കലേറ്റ്.
ഡാര്‍ക് ചോക്കലേറ്റ് സന്തോഷമുണ്ടാക്കുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. ഇതിലെ ഫിനെത്തൈലമീന് തലച്ചോറിലെ എന്‍ഡോര്‍ഫിനുകളെ ഉത്തേജിപ്പിക്കുന്നു. ഇത് സെറോട്ടിന്‍ കൂടുതല്‍ ഉല്പാദിപ്പിക്കുന്നു. ടെന്‍ഷനും ഡിപ്രഷനും അകറ്റാന്‍ സെറോട്ടിന്‍ സഹായിക്കുന്നുണ്ട്. ആര്‍ത്തവ സമയത്ത് സെറോട്ടിന്റെ ഉല്പാദനം കുറവായിരിക്കും. ഇത് കാരണം പല സ്ത്രീകള്‍ക്കും ആര്‍ത്തവസമയത്ത് ഡിപ്രഷനിലേക്ക് വഴുതിവീഴാറുമുണ്ട്. സ്ത്രീകള്‍ ഈ സമയത്ത് ചോക്കലേറ്റ് കഴിയ്ക്കുന്നത് മാനസിക സന്തോഷം നല്‍കും.
ഡാര്‍ക്ക് ചോക്കലേറ്റില്‍ ധാരാളം കൊക്കോ അടങ്ങിയിട്ടുണ്ട്. ഇത് നല്ലൊന്നാന്തരം ആന്റി ഓക്സിഡന്റാണ്. യൗവനം നിലനിര്‍ത്താന്‍ ആന്റി ഓക്സിഡന്റ് പ്രധാനമാണ്. മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാനുള്ള ചോക്കലേറ്റ് ഫേഷ്യല്‍ ചെയ്യാറുണ്ട്. കൊക്കോ അടങ്ങിയ മോയിസ്ചറൈസര്‍ ലോഷനുകളും സാധാരണമാണ്.
ചോക്കലേറ്റ്, ഡാര്‍ക് ചോക്കലേറ്റ്, ആന്റി ഓക്സിഡന്റ്, ആരോഗ്യം, സൗന്ദര്യം, കൊക്കോ, ഫ്ളേവനോയ്ഡ്സ്, കൊളസ്ട്രോള്‍, ബിപി, പ്രമേഹം, ആര്‍ത്തവം, സെറോട്ടിന്‍, എന്‍ഡോര്‍ഫിന്‍
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
