Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ലാപ്ടോപ്പ് ബാഗ് പുറത്തിട്ടാല് പുറംവേദന ഉറപ്പ്

എപ്പോഴെങ്കിലും കൈവിരലുകള് നിവര്ത്താന് ബുദ്ധിമുട്ടനുഭവപ്പെടാറുണ്ടോ. ട്രിഗര് ഫിഗര് എന്ന ഒരു അവസ്ഥയാണിത്.കമ്പ്യൂട്ടറില് ടൈപ്പ് ചെയ്യാന് വിരലുകള് മടക്കി വയ്ക്കുന്നതു കൊണ്ട് വിരലുകള് മടക്കാവുന്ന ഭാഗങ്ങളില് ചെറിയ മുഴകളുണ്ടാകുന്നതാണ് ഇതിന് കാരണം. ഇത് കാണാന് സാധിക്കുകയുമില്ല.
ലാപ്ടോപ്പ് ബാഗുകള് പുറത്തു തൂക്കിയിടുന്നതു കൊണ്ട് റെഡ് ഷോള്ഡര് എന്നറിയപ്പെടുന്ന രോഗം ടെക്കികള്ക്കിടയ്ക്കു കാണാം. ലാപ്ടോപ്പിന് അത്യാവശ്യം ഭാരവുമുണ്ടാകും. ഇത് ചുമലുകളില് ചുവന്ന നിറവും വേദനയും സൃഷ്ടിക്കും. പുറത്തുകൂടി ബാഗുകള് ഇടാതിരിക്കുന്നാല് ഈ പ്രശ്നം പരിഹരിക്കാം.
കമ്പ്യൂട്ടര് സ്ക്രീനില് കുറേ സമയം നോക്കിയിരിക്കുന്നത് കൊണ്ട് ഡ്രൈ ഐ എന്നൊരു രോഗമുണ്ടാകും. കമ്പ്യൂട്ടറിലെ രശ്മികള് കണ്ണുകളിലേക്ക് അടിക്കുന്നുണ്ട്. മാത്രമല്ലാ, കമ്പ്യൂട്ടറില് നോക്കിയിരിക്കുമ്പോള് കുറവു തവണകളേ കണ്ണുകടയ്ക്കൂ. ഇത് കണ്ണുകളിലെ ഈര്പ്പം നഷ്ടപ്പെടുത്തുകയും കണ്ണുകള്ക്ക് ചൊറിച്ചിലനുഭവപ്പെടുകയും ചെയ്യുന്നു. ആന്റി ഗ്ലെയര് കണ്ണടകള് ഉപയോഗിച്ചാല് ഒരു പരിധി വരെ ഈ പ്രശ്നം പരിഹരിക്കാം.
കമ്പ്യൂട്ടറിന്റെ മുന്നില് ഇരുന്നു ജോലി ചെയ്യുന്നവര്ക്ക് നടുവേദനയും പുറംവേദനയും സാധാരണമാണ്. മിക്കവാറും നിവര്ന്നിരിക്കാത്തത് കാരണമാണ് ഇതുണ്ടാകുന്നത്. ഏറെ സമയം ഇരിക്കുമ്പോള് ശരീരം സ്വാഭാവികമായും കുനിഞ്ഞ് പോകും. ഇങ്ങനെ ഇരിക്കുന്നത് നടുവേദനക്കും പുറംവേദനക്കും കാരണമാകും.
പുരുഷവന്ധ്യതയ്ക്ക് കമ്പ്യൂട്ടര് കാരണമാകുന്നുണ്ട്. ലാപ്ടോപ്പ് മടിയില് വച്ച് ജോലി ചെയ്യുന്നവര് ഏറെയുണ്ട്. ഇതിന്റെ ചൂടില് ബീജങ്ങള് നശിച്ചുപോകുകയാണ് ചെയ്യുന്നത്. ഇത് വന്ധ്യതയ്ക്ക് വഴിയൊരുക്കും. ലാപ്ടോപ്പ് കഴിവതും മടിയില് വയ്ക്കാതിരിക്കുക.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
