Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
സിട്രിക് ആസിഡിന്റെ ഗുണങ്ങള്‍

മനുഷ്യശരീരത്തിലും സിട്രിക് ആസിഡിന് ഏറെ പ്രാധാന്യമുണ്ട്. എല്ലുകളുടെ ഉറപ്പിന് സിട്രിക് ആസിഡ് നല്ലതാണ്. മൂത്രക്കല്ല് അലിയിച്ചു കളയാനും മൂത്രത്തിലെ അസിഡിറ്റി നിലനിര്‍ത്താനും ഇത് നല്ലതാണ്. അസുഖങ്ങളുള്ള സമയത്ത് കുടലിന്റെ ശരിയായ പ്രവര്‍ത്തനത്തിനും മലബന്ധം അകറ്റുവാനും സിട്രിക് ആസിഡ് സഹായിക്കുന്നു.
മദ്യാസക്തി ഉള്ളവരെ ചികിത്സിക്കുവാന്‍ സിട്രിക് ആസിഡിന്റെ മറ്റൊരു രൂപമായ സിട്രേറ്റഡ് കാല്‍സ്യം കാര്‍ബമൈഡ് ഉപയോഗിക്കാറുണ്ട്. ഹൃദയശസ്ത്രക്രിയക്കു മുന്‍പ് പൊട്ടാസ്യം നൈട്രേറ്റ് കുത്തിവയ്ക്കാറുണ്ട്. സിട്രിക് ആസിഡിന്റെ മറ്റൊരു രൂപമായ ഇത് ഹൃദയപേശികള്‍ സങ്കോചിക്കുന്നത് കുറയ്ക്കും.
പല ഫലവര്‍ഗങ്ങളിലും പച്ചക്കറികളിലും സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. നാരങ്ങ, ഓറഞ്ച്, മുസമ്പി എന്നിവയില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡാണ് ഇവയ്ക്ക് പുളിരസം നല്‍കുന്നത്. ഇവയുടെ നീര് ഭക്ഷണപദാര്‍ത്ഥങ്ങള്‍ കേടുവരാതെ സൂക്ഷിക്കുവാനും ഉപയോഗിക്കാറുണ്ട്.
ക്രാന്‍ബെറി, സ്ട്രോബെറി, റാസ്ബെറി, ഗൂസ്ബെറി, ചെറി തുടങ്ങിയവയില്‍ ചെറിയ തോതില്‍ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്.
പുളി, പൈനാപ്പിള്‍ തുടങ്ങിയവയും ഈ ആസിഡ് അടങ്ങിയവയാണ്. പൈനപ്പിള് ജ്യൂസ് കുടിയ്ക്കുന്നത് കഫക്കെട്ടു കുറയ്ക്കുവാന്‍ നല്ലതാണ്.
ലെറ്റൂസ്, തക്കാളി എന്നീ പച്ചക്കറികളിലും സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്.
നെഞ്ചെരിച്ചില്‍ ഉള്ളവര്‍ സിട്രിക് ആസിഡ് അടങ്ങിയ ഭക്ഷണം ഉപേക്ഷിക്കുന്നതാണ് നല്ലത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
