Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കാപ്പികുടി ഉറക്കം കുറയ്ക്കും

കാപ്പിയിലെ കഫീന്‍ നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയാണ് ചെയ്യുന്നത്. താല്‍ക്കാലികമായി ഉണര്വുണ്ടാകുമെങ്കിലും കഫീന്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. ഉറക്കക്കുറവ്, തലവേദന, ചര്‍മപ്രശ്നങ്ങള്‍ എന്നിവയ നാം നിസാരമെന്ന് കണക്കാക്കാവുന്ന കാപ്പികുടി വരുത്തി വയ്ക്കും.
കഫീന്‍ അടിമയാണോ എന്ന് നിങ്ങള്‍ക്ക് തന്നെ തിരിച്ചറിയാം. ദിവസവും ഒരു സമയത്ത് കാപ്പി കുടിയ്ക്കുവാന്‍ തോന്നുക, കുടിച്ചില്ലെങ്കില്‍ തലവേദനിക്കുക, ഉറക്കം വരാതിരിക്കുക തുടങ്ങിയവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.
കാപ്പി നിങ്ങളെ അടിമപ്പെടുത്തിയിട്ടുണ്ടെങ്കില് ഇത് മാറ്റാനും വഴിയുണ്ട്. ആദ്യമായി വേണ്ടത് കാപ്പിയുടെ അളവ് കുറയ്ക്കുകയാണ്. പതിയെപ്പതിയെ കാപ്പി കുറയ്ക്കുയാണ് നല്ലത്.
കാപ്പിക്കു പകരം ചായയിലേക്ക് മാറാം. ചായകുടി കാപ്പിയെപ്പോളുള്ള പ്രശ്നങ്ങള്‍ സൃഷ്ടിക്കില്ല. ഗ്രീന്‍ ടീ, ഹെര്‍ബല്‍ ടീ തുടങ്ങിയവയാണെങ്കില്‍ ഏറ്റവും നല്ലത്.
കാപ്പി കുടിയ്ക്കുന്ന സമയത്ത് ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുക. കാപ്പി നല്കുന്ന ഉണര്‍വ് ഒരു പരിധി വരെ ലഭിക്കും. ആരോഗ്യത്തിനും കേടില്ല.
രാത്രി ഏറെ വൈകി ഉണര്‍ന്നിരിക്കുമ്പോള്‍ കാപ്പി കുടിയ്ക്കുവാന്‍ തോന്നും. കൃത്യസമയത്ത് ഉറങ്ങുക. ഇത് ആരോഗ്യത്തിനും നല്ലതാണ്. കാപ്പികുടി ഒഴിവാക്കുകയും ചെയ്യും.
യോഗ, വ്യായാമം എന്നിവ ഇത്തരം ദുശീലങ്ങള്‍ മറി കടക്കുവാന്‍ സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
