Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
സ്തനാര്‍ബുദം തടയാന്‍ മുന്‍കരുതലുകള്‍

ഭക്ഷണവും സ്തനാര്‍ബുദവും തമ്മില്‍ എന്താണ് ബന്ധമെന്ന് സ്വാഭാവികമായും സംശയിക്കാം. കാന്‍സര്‍ വരാതെ തടയുവാന്‍ കഴിയുന്ന ഭക്ഷണസാധനങ്ങള്‍ ഉണ്ട്. സോയ, മുതിര വര്‍ഗത്തില്‍ പെട്ട ഫഌക്സ് എന്ന ധാന്യം തുടങ്ങിയവ ഫൈറ്റോഈസ്ട്രജന് എന്ന രാസവസ്തു ഉല്പാദിപ്പിക്കുന്നുണ്ട്. സ്തനാര്‍ബുദം വരുന്നത് തടയാന്‍ ഫൈറ്റോഈസ്ട്രജന് സഹായിക്കും.
അമിതവണ്ണം സ്തനാര്‍ബുദത്തിന് കാരണമാണ്. അതുകൊണ്ടു തന്നെ കൊഴുപ്പു കുറഞ്ഞ ഭക്ഷണക്രമം പാലിക്കുക. വ്യായാമം ക്രമമായി ചെയ്യുക. ശരീരഭാരം കൂടാതെ സൂക്ഷിക്കുക.
ഹോര്‍മോണ്‍ കുത്തിവയ്ക്കുന്നത് സ്തനാര്‍ബുദത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. സൗന്ദര്യചികിത്സക്കായി ബോട്ടോക്സ് കുത്തിവയ്ക്കാറുണ്ട്. ഇത് സ്ത്രീശരീരത്തിലെ സാധാരണ ഹോര്‍മോണുകളായ പ്രൊജസ്ട്രോണ്‍, ഈസ്ട്രജന് എന്നിവയെ ബാധിക്കും. അതുകൊണ്ടുതന്നെ കഴിവതും ആര്‍ത്തവവിരാമത്തിനു ശേഷം മാത്രമേ ഹോര്‍മോണ്‍ ചികിത്സ ചെയ്യാവൂ. ഗര്‍ഭധാരണം തടയാനുള്ള ഗുളികകള്‍ ദീര്‍ഘകാലം കഴിക്കുന്നതും സ്തനാര്‍ബുദത്തിന് കാരണമായേക്കാം.
ആഴ്ചയിലൊരിക്കലെങ്കിലും സ്വയം സ്തനപരിശോധന പതിവാക്കുക. സ്തനത്തില്‍ എന്തെങ്കിലും തടിപ്പോ വളര്‍ച്ചയോ ഉണ്ടെങ്കില്‍ തിരിച്ചറിയാന്‍ സാധിക്കും. ചര്‍മത്തിന് നിറവ്യത്യാസമോ മുലഞെട്ടില്‍ നിന്ന് എന്തെങ്കിലും ദ്രാവകമോ വരികയാണെങ്കിലും ഡോക്ടറുടെ സഹായം തേടുക. എല്ലാ വര്‍ഷവും വൈദ്യപരിശോധന പതിവാക്കുന്നതും സ്തനാര്‍ബുദം കണ്ടെത്തുവാനും ചികിത്സിക്കുവാനും സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
