Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ആര്‍ത്തവവിരാമം എല്ലുകളുടെ ബലം കുറയ്ക്കും

എല്ലുകള്‍ക്ക് ബലം നല്‍കുക മാത്രമല്ലാ, പല്ല്, ഹൃദയപ്രവര്‍ത്തനം തുടങ്ങിയവയ്ക്കും കാല്‍സ്യം അത്യാവശ്യമാണ്. ആവശ്യമായ കാല്‍സ്യം ലഭിക്കാതിരുന്നാല്‍ ശരീരപ്രവര്‍ത്തനത്തിന് ആവശ്യമായ കാല്‍സ്യം എല്ലുകളില്‍ നിന്ന് ശരീരം വലിച്ചെടുക്കും. ഇത് എല്ലുകളുടെ ബലം കുറയുന്നതിന് കാരണമാകുകയും ചെയ്യും. പാലുല്പന്നങ്ങള്, മത്സ്യം, ഇലക്കറികള്‍, നടസ് എന്നിവ കാല്‍സ്യമടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങളാണ്. മെനോപോസിന് ശേഷമല്ലാ, നേരത്തെ തന്നെ ഇത്തരം ഭക്ഷണം കഴിച്ചുതുടങ്ങേണ്ടത് ആവശ്യമാണ്.
ശരീരത്തില്‍ കാല്‍സ്യം ആഗിരണം ചെയ്യാന്‍ വൈറ്റമിന്‍ ഡി സഹായിക്കും. മുട്ടയിലെ മഞ്ഞക്കുരു, മത്സ്യം, പാല് എന്നിവയില്‍ വൈറ്റമിന്‍ ഡി അടങ്ങിയതാണ്. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളും വൈറ്റമിന്‍ ഉണ്ടാകുവാന്‍ സഹായിക്കുന്നുണ്ട്. കുറച്ചു സമയം സൂര്യവെളിച്ചം കൊള്ളുന്നതും അതുകൊണ്ട് നല്ലതാണ്.
കാല്സ്യത്തെപ്പോലെ തന്നെ മെനോപോസ് സമയത്ത് അത്യാവശ്യമായ മറ്റൊന്നാണ് പ്രോട്ടീന്‍. മുട്ട, പാല്, ഇറച്ചി, കടല്‍മത്സ്യം എന്നിവയില്‍ പ്രോട്ടീന്‍ ധാരാളമുണ്ട്.
ഫോസ്ഫറസും എല്ലുകളുടെ ബലത്തിനും കോശവളര്‍ച്ചയ്ക്കും ആവശ്യമാണ്. ധാന്യങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍, നട്സ്, മുട്ട, മത്സ്യം എന്നിവ കഴിച്ചാല്‍ ഫോസ്ഫറസ് ലഭിയ്്ക്കും.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ 40 വയസു കഴിഞ്ഞാല്‍ കാല്‍സ്യത്തിന്റെ നഷ്ടം 2 മുതല്‍ 7 വരെയാണ്. പുരുഷന്മാരില് ഇത് ഒരു ശതമാനം മാത്രമാണ്. പ്രസവവും മുലയൂട്ടലും വഴി സ്ത്രീകളില്‍ കാല്‍സ്യം ഏറെ കുറയുന്നുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അതുകൊണ്ടു തന്നെ കാല്‍സ്യമടങ്ങിയ ഭക്ഷണം മുന്‍പേ കഴിച്ചു തുടങ്ങുവാന്‍ ശ്രദ്ധിക്കണ്ടതും അത്യാവശ്യമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
