Latest Updates
-
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും
രക്തസമ്മര്‍ദം: ചില യാഥാര്‍ത്ഥ്യങ്ങള്‍

പലരും തങ്ങള്‍ക്ക് രക്തസമ്മര്‍ദമുണ്ടെന്ന് തിരിച്ചറിയാറില്ല. ക്രമം തെററിയ ഹൃദയമിടിപ്പ്, ക്ഷീണം, കാഴ്ചക്കുറവ്, ദാഹം, ഏകാഗ്രതയില്ലായ്മ, ഉറക്കക്കുറവ്, ക്രമരഹിതമായ ശ്വാസോച്ഛാസം എന്നിവ രക്തസമ്മര്‍ദത്തിന്റെ ചില ലക്ഷണങ്ങളാണ്.
ചികിത്സക്കുപരിയായി രക്തസമ്മര്‍ദം കുറയ്ക്കുവാന്‍ നമുക്കു തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്.
രക്തസമ്മര്‍ദം കൂടുതലാണെങ്കില്‍ ഉപ്പും പഞ്ചാസാരയും നിയന്ത്രിക്കുക. രക്തത്തിലെ ഇന്‍സുലിന്റെ അളവ് ശരിയായ തോതില്‍ നിലനിര്‍ത്താന്‍ ഇത് സഹായിക്കും.
തടി കൂടുതലുള്ളവര്‍ക്ക് സാധാരണയായി ബിപി പ്രശ്നങ്ങളുണ്ടാകും. ഇവരില്‍ രക്തപ്രവാഹത്തിന് കൂടുതല്‍ പ്രഷര്‍ ആവശ്യമുള്ളതു കൊണ്ടാണിത്. കഴിവതും പൊക്കത്തിന് ആനുപാതികമായ തൂക്കമാക്കുവാന് ശ്രദ്ധിക്കുക.
വ്യായാമക്കുറവും രക്തസമ്മര്‍ദം വരുത്തിവയ്ക്കും. കഴിവതും ദിവസവും വ്യായാമം ചെയ്യുവാന്‍ ശ്രമിക്കുക.
രക്താതിസമ്മര്‍ദം(ഹൈപ്പര്ടെന്ഷന്) നിയന്ത്രിക്കാന്‍ കൊഴുപ്പു കുറയ്ക്കുക. കൊഴുപ്പ് കൊളസ്ട്രോള്‍ കൂട്ടുകയും രക്തധമനികളില്‍ തടസമുണ്ടാക്കി ഹൃദയാഘാതത്തിന് വഴിയൊരുക്കുകയും ചെയ്യും. രക്തധമനികളിലുണ്ടാകുന്ന തടസങ്ങള്‍ ഒഴിവാക്കാന്‍ വെളുത്തുളളി നല്ലതാണ്.
വൈററമിന്‍, ഫോളിക് ആസിഡ്, പൊട്ടാസ്യം തുടങ്ങിയവ രക്തസമ്മര്‍ദത്തെ നിയന്ത്രിക്കിന്നു. നാരുകളടങ്ങിയ ഭക്ഷണവും പഴവര്‍ഗങ്ങളും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക.
മീനെണ്ണ ഹൈപ്പര്ടെന്ഷന് നിയന്ത്രിക്കാനുളള ഫലപ്രദമായ ഔഷധമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
