Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ഭക്ഷണസാധനങ്ങള്‍

ശരീരത്തിന് ആവശ്യമായ ഈ ആന്റിഓക്സിഡന്റുകള്‍ പ്രധാനമായും ഭക്ഷണങ്ങളിലൂടെയാണ് ലഭിക്കുന്നത്. അതുകൊണ്ടു തന്നെ ഇവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യവുമാണ്. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ചില ഭക്ഷണങ്ങളുണ്ട്.
രാജ്മ എന്ന പേരിലറിപ്പെടുന്ന കിഡ്നി ബീന്‍സ് ആന്റി ഓക്സിഡന്റുകളുടേയും പ്രോട്ടീനുകളുടേയും കലവറയാണെന്ന് പറയാം. ചുവപ്പ്, കറുപ്പ് നിറങ്ങളിലുള്ള എല്ലാ തരം ബീന്‍സുകളും നല്ലതാണ്. പ്രതിരോധ ശേഷി നല്കുന്നു എന്ന മറ്റൊരു ഗുണു കൂടി ഇവയ്ക്കുണ്ട്.
കറികളിലെ രുചിയ്ക്കും മണത്തിനും ഉപയോഗിക്കുന്ന ഗ്രാമ്പൂ നല്ലൊന്നാന്തരം ആന്റി ഓക്സിഡന്റാണ്. കൊളസ്ട്രോള്‍ കുറയ്ക്കുവാന്‍ സഹായിക്കുന്നത് കൊണ്ടു കൂടിയാണ് മിക്കവാറും മസാലകളില്‍, പ്രത്യേകിച്ച് ഇറച്ചിമസാലകളില് ഇവ ചേര്‍ക്കുന്നത്.
ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള കാപ്സിക്കത്തില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ക്യാന്‍സര്‍ പ്രതിരോധിക്കാന്‍ ഇവ സഹായകമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ഭക്ഷണക്രമത്തില്‍ കാപ്സിക്കം ഉള്‍പ്പെടുത്തുവാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്.
വൈറ്റമിന്‍ സി, ഇ തുടങ്ങിയവ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുക മാത്രമല്ലാ, ചര്‍മത്തിന്റെ യുവത്വവും തിളക്കവും നിലനിര്‍ത്തുകയും ചെയ്യുന്നു. ഇവയില്‍ നിറയെ ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട് എന്നതു തന്നെ കാരണം. ചര്‍മത്തിലെ ചുളികവുകളും കറുത്ത പാടുകളും അകറ്റുവാനും സൂര്യാഘാതം ഒഴിവാക്കുവാനും ഇവ സഹായിക്കും. നാരങ്ങാവര്‍ഗത്തില്‍ പെട്ട എല്ലാ പഴവര്‍ഗങ്ങളിലും വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ബദാം, ഉണക്കിയ പ്ലം പഴം എന്നിവയില്‍ വൈറ്റമിന്‍ ഇയും അടങ്ങിയിട്ടുണ്ട്.
ഉന്മേഷത്തിനു വേണ്ടി നാം കുടിയ്ക്കുന്ന ചായ ഒരു ആന്റി ഓക്സിഡന്റ് കൂടിയാണെന്ന് അറിയാമോ. അമിതമായ ചായകുടി ദോഷമാണെങ്കിലും മിതമായ തോതില്‍ ചായ കുടിയ്്ക്കുന്നത് ക്യാന്‍സര്‍, ഹൃദയാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ചായയില്‍ പാല് ചേര്‍ത്താല്‍ ഇതില്‍ നിന്നുള്ള ആന്റിഓക്സിഡന്റുകള്‍ വേണ്ട രീതിയില്‍ ശരീരത്തിന് ആഗിരണം ചെയ്യാന്‍ സാധിക്കില്ല. അതുകൊണ്ട് കട്ടന്ചായയോ ഗ്രീന്‍ടീയോ കുടിയ്ക്കുകയാണ് നല്ലത്. കട്ടന്‍ ചായയില്‍ അല്പം നാരങ്ങാനീര് ചേര്‍ത്താല്‍ വൈറ്റമിന്‍ സിയുടെ ഗുണം കൂടി ലഭിക്കും.
ആരോഗ്യത്തോടൊപ്പം ചെറുപ്പമായിരിക്കുവാന് താല്പര്യമുണ്ടെങ്കില് ആന്റി ഓക്സിഡന്റുകള്‍ കലര്‍ന്ന ഭക്ഷണം ദിനചര്യയുടെ ഭാഗമാക്കുന്നത് നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
