Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ചര്‍മത്തിന് ആന്റി ഓക്സിഡന്റുകള്‍

വൈറ്റമിന്‍ സി, ഇ തുടങ്ങിയവ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുക മാത്രമല്ലാ, ചര്‍മത്തിന്റെ യുവത്വവും തിളക്കവും നിലനിര്‍ത്തുകയും ചെയ്യുന്നു. ഇവയില്‍ നിറയെ ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട് എന്നതു തന്നെ കാരണം. ചര്‍മത്തിലെ ചുളികവുകളും കറുത്ത പാടുകളും അകറ്റുവാനും സൂര്യാഘാതം ഒഴിവാക്കുവാനും ഇവ സഹായിക്കും. നാരങ്ങാവര്‍ഗത്തില്‍ പെട്ട എല്ലാ പഴവര്‍ഗങ്ങളിലും വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ബദാം, ഉണക്കിയ പ്ലം പഴം എന്നിവയില്‍ വൈറ്റമിന്‍ ഇയും അടങ്ങിയിട്ടുണ്ട്.
ബീന്‍സ് ആന്റി ഓക്സിഡന്റുകളുടേയും പ്രോട്ടീനുകളുടേയും കലവറയാണെന്ന് പറയാം. പച്ചബീന്സും ചുവപ്പ്, കറുപ്പ് നിറങ്ങളിലുള്ള എല്ലാ തരം ബീന്‍സുകളും നല്ലതാണ്. പ്രതിരോധ ശേഷി നല്കുന്നു എന്ന മറ്റൊരു ഗുണു കൂടി ഇവയ്ക്കുണ്ട്.
കറികളിലെ രുചിയ്ക്കും മണത്തിനും ഉപയോഗിക്കുന്ന ഗ്രാമ്പൂ നല്ലൊന്നാന്തരം ആന്റി ഓക്സിഡന്റാണ്. കൊളസ്ട്രോള്‍ കുറയ്ക്കുവാന്‍ സഹായിക്കുന്നത് കൊണ്ടു കൂടിയാണ് മിക്കവാറും മസാലകളില്‍, പ്രത്യേകിച്ച് ഇറച്ചിമസാലകളില് ഇവ ചേര്‍ക്കുന്നത്.
ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള കാപ്സിക്കത്തില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ചര്‍മ, ആരോഗ്യ സംരക്ഷണത്തിന് ഇത് സഹായിക്കുന്നു.ക്യാന്‍സര്‍ പ്രതിരോധിക്കാന്‍ ഇവ സഹായകമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
കട്ടന്‍ ചായ, ഗ്രീന്‍ ടീ, ഹെര്‍ബല്‍ ടീ തുടങ്ങിയവയില്‍ ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. തണുപ്പുകാലത്ത് ഇവ കുടിയ്ക്കുന്നത് ചര്‍മത്തിനും ആരോഗ്യത്തിനും നല്ലതാണ്.
പച്ചക്കറി സൂപ്പുകള്‍ തണുപ്പുകാലത്ത് പോഷകം നല്‍കാനും ചര്‍മത്തിനും നല്ലതാണ്.
ആരോഗ്യത്തോടൊപ്പം ചെറുപ്പമായിരിക്കുവാന് താല്പര്യമുണ്ടെങ്കില് ആന്റി ഓക്സിഡന്റുകള്‍ കലര്‍ന്ന ഭക്ഷണം ഈ മഞ്ഞുകാലത്ത് ഉപയോഗിക്കൂ
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
