Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഭക്ഷണം കഴിച്ചും പ്രായം കുറക്കാം

നല്ല ത്വക്ക് പ്രായം കുറവു തോന്നിക്കും. നാരങ്ങയിലെ ആന്റിഓക്സൈഡുകളും വിറ്റാമിന്‍ സിയും ത്വക്കിന് ഏറെ നല്ലതാണ്. ശരീരത്തുള്ളിലെ അഴുക്കുകള്‍ നീക്കം ചെയ്യുന്നതിനും കൊഴുപ്പു കട്ട പിടിക്കാതിരിക്കാനും നാരങ്ങ ഏറെ നല്ലതാണ്. ചൂടുവെള്ളത്തില്‍ രണ്ടുതുള്ളി ചെറുനാരങ്ങാനീരൊഴിച്ച് രണ്ടുനേരം കുടിക്കുന്നത് നല്ലതാണ്.
ഇലക്കറികള്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കും ദഹന, ശ്വസന സംബന്ധമായ രോഗങ്ങള്‍ക്കും ഏറെ നല്ലതാണ്. അസുഖങ്ങളില്ലാതിരുന്നാല് തന്നെ ചെറുപ്പം തോന്നും. കാരറ്റ്, വെള്ളരി തുടങ്ങിയവ ത്വക്കിന് തിളക്കം നല്കാന് നല്ലതാണ്. കണ്ണുകള്‍ക്ക് ഏറെ നല്ലതാണ് കാരറ്റ്.
ആപ്പിള്‍, തണ്ണിമത്തന് തുടങ്ങിയ എല്ലാ പഴവര്‍ഗങ്ങളും പ്രായക്കുറവു തോന്നിക്കുന്നതില്‍ മുഖ്യപങ്കു വഹിക്കുന്നു. ശരീരത്തിലെ വിഷാംശങ്ങള്‍ കളയാനും ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ആപ്പിള്‍ നല്ലതാണ്.
ഉണക്കമുന്തിരി, ബദാം, വാള്‍നട്ട് തുടങ്ങിയവ ശരീരത്തില്‍ ലൂബ്രിക്കേറ്ററുകളായി പ്രവര്‍ത്തിക്കുന്നു. ഇവയിലെ വൈറ്റമിന്‍ ഇ ത്വക്കിന് തിളക്കം നല്‍കുകയും ശരീരകോശങ്ങള്‍ക്ക് കൊഴുപ്പു നല്‍കുകയും നല്കുന്നു.
ഗ്രീന്‍ടീ പ്രായക്കുറവു തോന്നിക്കുന്നതില്‍ ഒരു പ്രധാന ഘടകമാണ്. ശരീരത്തിന് ഊര്‍ജം നല്‍കാനും മനസിനും ശരീരത്തിനും ഉണ്വു നല്‍കാനും ഗ്രീന്‍ടീ നല്ലതാണ്.
ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം അത്യാവശ്യമായതു കൊണ്ട് ആറു മുതല്‍ എട്ടു വരെ ഗ്ലാസ് വെള്ളം ദിവസവും കുടിക്കണം. ത്വക്ക് ആരോഗ്യത്തോടെയിരിക്കാന്‍ വെള്ളം അത്യാവശ്യമാണ്.
വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ത്വക്കിന് നല്ലതല്ല. പച്ചക്കറികളും പാചകം ചെയ്യാതെ കഴിക്കുന്നത് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറെ നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
