Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ഭക്ഷണത്തിലെ മായം തിരിച്ചറിയൂ

സാധാരണയായി മായം കലര്‍ത്തുവാന്‍ സാധ്യത കൂടുതലുള്ള ചില സാധനങ്ങളുണ്ട്. മഞ്ഞള്‍പ്പൊടി നല്ല മഞ്ഞയായിരിക്കുന്നത് ചിലപ്പോള്‍ അതിന്റെ ഗുണക്കേടുമാകാം. മെറ്റാനില്‍ യെല്ലോ എന്നൊരു രാസപദാര്ത്ഥമായിരിക്കും ഈ നിറത്തിനു പുറകില്‍
നാം കുടിയ്ക്കുന്ന കാപ്പിയിലും മായമുണ്ടാകാം. ചിക്കറി എന്നറിയപ്പെടുന്ന സസ്യത്തിന്റെ വേര് ഉണക്കി പൊടിച്ച് കാപ്പിപ്പൊടിയില്‍ ചേര്‍ക്കാറുണ്ട്. ഇത് ചിലരില്‍ ചര്‍മത്തിന് അലര്‍ജി ഉണ്ടാക്കാറുണ്ട്. ആര്‍ത്തവ പ്രശ്നങ്ങളും ചിക്കറി കാരണമുണ്ടാകുന്ന പാര്‍ശ്വഫലങ്ങളാണ്. ഗോതമ്പു പൊടി, കടലമാവ് എന്നിവയിലും ചിക്കറി ചേര്‍ക്കാറുണ്ട്.
നാം വാങ്ങിക്കുന്ന പശുവിന് നെയ്യില്‍ പോത്തിന്റെ കൊഴുപ്പില്‍ നിന്നെടുക്കുന്ന ഒലിയോമാര്ഗ്രെയ്ന് എന്ന പദാര്‍ത്ഥം ചേര്‍ക്കാറുണ്ട്. ഇത് കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കും.
കടുകിന്റെ കൂടെ എരുമക്കള്ളി എന്ന് അറിയപ്പെടുന്ന ആര്‍ഗിമോണ്‍ സീഡുകള്‍ ചേര്‍ക്കാറുണ്ട്. കടുകിനെപ്പോലെ തന്നെയുള്ള ഇവയില്‍ വിഷാംശം അടങ്ങിയിട്ടുണ്ട്.
പാലില്‍ നിലവധി മായങ്ങള്‍ കലര്‍ത്താറുണ്ട്. പാലില്‍ ചിലപ്പോള്‍ പാല്‍പ്പൊടി ചേര്‍ക്കാറുണ്ട്. സോയാബീന്‍, നിലക്കടല എന്നിവ കൊഴുപ്പു ലഭിക്കുവാനായി പാലില്‍ കലര്‍ത്തുന്നത് സാധാരണമാണ്. ഇത് കൂടാതെ യൂറിയ, എണ്ണ, സോപ്പുപൊടി എന്നിവയും പാലില്‍ ചേര്‍ക്കാറുണ്ട്. ഗോതമ്പുപൊടിയും റവയും പാലില്‍ ചേര്‍ക്കുന്നത് സാധാരണമാണ്.
നല്ല അരിയുടേയും ഗോതമ്പിന്റേയും കൂടെ കേടായ അരിയും ഗോതമ്പും ചേര്‍ക്കുന്നതും സാധാരണമാണ്.
ഭക്ഷണത്തിന് ഉപയോഗിക്കുന്ന ഇലകളില്‍ കീടനാശിനികള്‍ അടിക്കാറുണ്ട്. ഇവ കണ്ടുപിടിക്കുവാന്‍ ബുദ്ധിമുട്ടാണ്.
ഇത്തരം മായങ്ങള്‍ ശരീരത്തിന് ഏറെ ദോഷം ചെയ്യും. ചിലരില്‍ ശാരീരിക വൈകല്യങ്ങളും ക്യാന്‍സര്‍ തുടങ്ങിയ അസുഖങ്ങളും ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നത് വഴി വരാറുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
