Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഒലിവ് എണ്ണയുടെ അത്ഭുത കഥകള്‍
പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ പാചകഎണ്ണകള്ക്കായി നിരന്തരം അന്വേഷിയ്ക്കുന്നതിനിടയില് നമ്മള് മറന്നുപോകുന്ന ഒരു വസ്തുവുണ്ട് ഒലിവ് എണ്ണ. ഏറെപ്പേര്‍ക്കും ഇതിന്റെ ഗുണവശങ്ങളെക്കുറിച്ച് കൂടുതല്‍ അറിയില്ല.
പലര്‍ക്കും ഇത് പാചകത്തിന് ഉപയോഗിക്കാം എന്ന കാര്യത്തില്‍ത്തന്നെ കൂടുതല്‍ അറിവില്ല. സൗന്ദര്യവര്ദ്ധകവസ്തുവെന്ന നിലയ്ക്ക് മാത്രമാണ് പലരും ഇത് ഉപയോഗിക്കുന്നത്. പ്രമേഹരോഗ ചികിത്സയ്ക്ക് ഇത് അനുയോജ്യമാണെന്നത് ഏറെക്കുറെ പലര്‍ക്കും അറിയാമെങ്കിലും രോഗം വരാതെ സൂക്ഷിയ്ക്കാന്‍ ഇതുപകരിയ്ക്കുമെന്ന കാര്യം പലര്‍ക്കും അജ്ഞാതമാണ്. അറിയപ്പെടാത്ത പലഗുണങ്ങളും ഈ പ്രകൃതിദത്ത എണ്ണയ്ക്കുണ്ട്.
പൊണ്ണത്തടി കുറയ്ക്കാം
മറ്റേത് പാചക എണ്ണയിലും അടങ്ങിയിരിക്കുന്നതുപോലെ ഒലിവ് എണ്ണയിലും കൂടിയതോതില്‍ കലോറി അടങ്ങിയിട്ടുണ്ട്. പക്ഷേ ഇതിന്റെ ഉപയോഗം സ്ഥിരമാക്കിയാല്‍ പൊണ്ണത്തടിയില്ലാതെ സൂക്ഷിയ്ക്കാന്‍ സഹായകമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ഒലിവ് ഓയില്‍ സ്ഥിരമായി ഉപയോഗിക്കുന്ന മെഡിറ്ററേനിയല്‍ ജനതയില്‍ പൊണ്ണത്തടി കുറവാണെന്നതാണ് ഗവേഷകര്‍ ഇതിന് അടിസ്ഥാനമായി ചൂണ്ടിക്കാണിക്കുന്നത്. നേരിയ അളവില്‍ ഒലിവ് എണ്ണ ഉപയോഗിക്കുന്നത് അബ്ഡൊമിനല് ഫാറ്റിന്റെ അളവും കുറയ്ക്കുമത്രേ.
ഗര്‍ഭിണികള്‍ക്ക് ഉത്തമം
ഭ്രൂണവളര്‍ച്ചയ്ക്ക് ഒലിവ് എണ്ണ ഉത്തമമാണ്. ഗര്‍ഭകാലത്ത് ഒലിവ് ഓയില്‍ ഉപയോഗിക്കുന്ന അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്ക് മറ്റു കുട്ടികളെ അപേക്ഷിച്ച് നല്ല ആരോഗ്യവും വേണ്ടത്ര ഭാരവും ഉണ്ടാകും. കുട്ടികളുടെ തലച്ചോറിന്റെ വികാസത്തിനും എല്ലിന്റെ വളര്‍ച്ചയ്ക്കും സഹായിക്കുന്നതും പോഷകശോഷണം തടയുന്നതിനും കഴിവുള്ള വസ്തുക്കളും ഒലിവ് എണ്ണയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റമിന്‍ ഇ കൊണ്ട് സമൃദ്ധമാണ് ഒലിവ് എണ്ണ.
ചര്‍മ്മസംരക്ഷണത്തിന്
തുടര്‍ച്ചയായ ഓക്സിഡൈസേഷന്‍ ചെറുക്കാനുള്ള ഇതിന്റെ കഴിവാണ് ചര്‍മ്മത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നത്. ചിലതരം സ്കിന്‍ കാന്‍സറുകള്‍ തടയാനും ഒലിവ് എണ്ണയ്ക്ക് കഴിവുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഓലിക് ആസിഡ് കാന്‍സറിന് എതിരെ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ളതാണ്. ചര്‍മ്മത്തിലുണ്ടാകുന്ന കാന്സര്കൂടാതെ സ്തനാര്‍ബുദത്തിനെതിരെ പ്രവര്‍ത്തിക്കാനും ഇതിന് കഴിവുണ്ടത്രേ.
വേദനസംഹാരി
നല്ല ഗുണമുള്ള ഒലിവ് എണ്ണയില്‍ വേദനസംഹാരിയായി പ്രവര്‍ത്തിക്കാന്‍ കഴിവുള്ള ചില രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടത്രേ. അമ്പത് ഗ്രാം ഗുണനിലവാരമുള്ള ഒലിവ് എണ്ണ പത്തുഡോസ് ഇബുപ്രോഫണ്ന് സമമാണത്രേ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
