Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
രോഗം തടയാന്‍ ഇത്രയും ചെയ്യാം
കണ്ണിന്റെ സ്വാഭാവിക സംരക്ഷണത്തിനാവശ്യമായ ഒരു തരം ദ്രവമാണ് കമ്പ്യൂട്ടറിന്റെ തുടര്‍ച്ചയായ ഉപയോഗത്തോടെ വരണ്ടുപോകുന്നത്.
അസ്വസ്ഥത തോന്നിയിട്ടും വേണ്ട പരിഗണന ഇതിന് നല്‍കിയില്ലെങ്കില്‍ ആയുഷ്കാലം മുഴുവന്‍ ഇതിന്റെ കഷ്ടത അനുഭവിക്കേണ്ടിവരുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പു തരുന്നു.
കൂടുതല്‍ സമയം തുടര്‍ച്ചയായി ടിവി കാണുന്നവരിലും എയര്‍കണ്ടീഷണറിന് നേരെ മുന്നില്‍ തുടര്‍ച്ചയായി ഇരിക്കുന്നതും കണ്ണുകള്‍ വരണ്ടുപോകാന്‍ ഇടയാക്കുമത്രേ. കണ്ണുകള്‍ക്ക് ചൊറിച്ചിലനുഭവപ്പെടുകയും ചുമക്കുകയും ചെയ്യുക ശക്തമായ തലവേദന എന്നിവയാണ് രോഗം വരുന്നതിന്റെ പ്രധാന ലക്ഷണങ്ങള്‍ .
രോഗം തടയാനുള്ള മുന്‍കരുതലുകള്‍
1എയര്കണ്ടീഷനറിന് തൊട്ടുമുന്നിലും താഴെയുമായി ഇരിക്കാതിരിക്കുക.
2 യാത്രയ്ക്കിടയില്‍ ഗുണമേന്മയേറിയ സണ്‍ഗ്ലാസുകള്‍ ധരിയ്ക്കുക.
3 കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതിനിടെ ഇടയ്ക്ക് സ്ക്രീനില്‍ നിന്നും കണ്ണുകള്‍ മാറ്റി തുടരെ തുറക്കുകയും അടയ്ക്കുകയും ചെയ്യുക. തുടര്‍ച്ചയായി വായിക്കുകയോ ടിവി കാണുകയോ ചെയ്യമ്പോഴും ഇങ്ങനെ ചെയ്യാം
4 കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതിനിടയില്‍ ഒരോ മണിക്കൂര്‍ ഇടവിട്ടെങ്കിലും വിദൂരതയിലേയ്ക്ക് നോക്കുക.
5 അടച്ച കണ്ണുകള്‍ക്കുമുകളില്‍ ഉള്ളം കൈകള്‍ ചേര്‍ത്തുവെച്ച് കൃഷ്ണമണികള്‍ ചലിപ്പിക്കുക. ഇടയ്ക്കിടെ ശുദ്ധജലമുപയോഗിച്ച് കണ്ണുകള്‍ കഴുകുക.
6 രാത്രി കിടക്കുന്നതിന് മുമ്പ് തണുപ്പിച്ച തേയില വെള്ളത്തില്‍ മുക്കിയ പരുത്തി( അല്ലെങ്കില്‍ ടി-ബാഗ് നനച്ചത്) കണ്ണുകള്‍ക്ക് മുകളില്‍ വെച്ച് അല്പം വിശ്രമിക്കുക.
രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ സ്വയം ചികിത്സയ്ക്കു നില്‍ക്കാതെ വേഗം നേത്രരോഗ വിദഗ്ധനെ സമീപിച്ച് വേണ്ട നിര്‍ദ്ദേശങ്ങള്‍ സ്വീകരിയ്ക്കുക.
അടുത്ത പേജില്‍....
ജോലിക്കിടെ കണ്ണുകളെ കൈവിട്ടു കളയല്ലേ
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
