Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കണ്ണിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചവേണ്ട
എന്നും യുവത്വത്തിന്റെ ഹരമാണ് സണ്‍ഗ്ലാസ്സുകള്‍, മുന്തിയ ഇനം വസ്ത്രങ്ങള്‍ക്കൊപ്പം റഫ് ആന്റ് ടഫ് ഫിഗര്‍ നല്കുന്ന സണ്ഗ്ലാസ്സുകളുമായി ഏറ്റവും പുതിയ മോഡല്‍ ബൈക്കുകളില്‍ ചെത്തിക്കറങ്ങുന്നത് സ്വപ്നം കാണാത്ത ഒരു യുവാവുമുണ്ടാവില്ല.
എന്നാല്‍ ഇത്തരം സണ്‍ഗ്ലാസ്സുകള്‍ കാണാന്‍ സ്റ്റൈലാണെങ്കിലും ശരീരത്തിന് കൊള്ളില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഇവ സൂര്യന്റെ ശക്തമായ കിരണങ്ങളില്‍ നിന്ന് കണ്ണിനെ സംരക്ഷിയ്ക്കുമെന്ന് കരുതുന്നുണ്ടെങ്കില്‍ അതില്‍ കാര്യമില്ല. മിക്കവയ്ക്കും അള്‍ട്രാവയലറ്റ് കിരണങ്ങളെ തടുക്കാന്‍ ശേഷിയില്ല. മാത്രവുമല്ല അന്ധതയ്ക്ക് കാരണമാവുകയും ചെയ്തേയ്ക്കാം.
ഫാഷനുപിന്നാലെ പായുന്ന യുവത്വമാണ് മിക്കവാറും ഈ ദോഷഫലം അനുഭവിയ്ക്കുന്നത്. മിക്കവരും ഫാഷനുവേണ്ടി സണ്‍ഗ്ലാസുകളുടെ ഗുണനിലവാരം അന്വേഷിയ്ക്കുന്നതേയില്ല. പ്രതിദിനം മാറിധരിച്ച് വിലസാന്‍ അവര്‍ പലപ്പോഴും അന്വേഷിയ്ക്കുന്നത് വിലക്കുറവും വൈവിധ്യവുമുള്ളവയുമാണ്.
ഇത്തരം ഗ്ലാസുകളാകട്ടെ അള്‍ട്രാ വയലറ്റ് കിരണങ്ങളെ തടുത്തുനിര്‍ത്താന്‍ കഴിവുളളവയല്ല താനും. ടാബ്ലോയിഡുകളില്‍ പ്രത്യക്ഷപ്പെടുന്ന താരങ്ങളിലൂടെയാണ് ഈ സണ്‍ഗ്ലാസ് ജ്വരം യുവാക്കളിലേയ്ക്ക് കൈമാറ്റപ്പെട്ടത്. കണ്ണുകള്‍ക്ക് ഇളം നിറമുള്ളവരില്‍ ഇത്തരം ഗ്ലാസ്സുകളിലൂടെയെത്തുന്ന രശ്മികള്‍ വളരെ പെട്ടന്ന് വിപരീത ഫലമുണ്ടാക്കും.
നിലവാരം കുറഞ്ഞ സണ്‍ഗ്ലാസുകള്‍ ഉപയോഗിക്കുമ്പോള്‍ കണ്ണുകളുടെ ആരോഗ്യം നശിയ്ക്കുകയും ഒപ്പം കണ്ണിന്റെ പ്രകൃതി ദത്തമായ ലെന്‍സില്‍ മങ്ങലുണ്ടാക്കുകയും ചെയ്യുന്നു. ഇത് പിന്നീട് കാഴചക്കുറവിന് കാരണമാകുന്നുവെന്നും ബ്രിട്ടനിലെ കോളെജ് ഓഫ് ഓപ്റ്റോമെട്രിസ്റ്റസില് നടന്ന പഠനങ്ങള്‍ മുന്നറിയിപ്പ് നല്കുന്നു.
കാശല്പം പോയാലും കണ്ണിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് ഇവര്‍ പറയുന്നത്. സണ്‍ഗ്ലാസ് തിരഞ്ഞെടുക്കുന്നതിന് മുമ്പ് അവയുടെ നിലവാരം പരിശോധിയ്ക്കാനും ചില രീതികള്‍ ഇവര്‍ നിര്‍ദ്ദേശിയ്ക്കുന്നുണ്ട്.
മുന്നോട്ടു നീട്ടിയ കൈകളില്‍ സണ്‍ഗ്ലാസ് പിടിച്ച് സാവധാനം ഒരു വശത്തേയ്ക്ക് ചരിയ്ക്കുക. തുടര്‍ന്ന് ഒരു വസ്തുവില്‍ ഫോക്കസ് ചെയ്തശേഷം മുകളിലേയ്ക്കും താഴേയ്ക്കും ചലിപ്പിയ്ക്കുക ഗ്ലാസിലൂടെ നോക്കുമ്പോള്‍ ഫോക്കസ് ചെയ്തിരിക്കുന്ന വസ്തുവിലേയ്ക്കുള്ള കാഴ്ചയില്‍ വ്യത്യാസം വരുന്നുണ്ടോയെന്ന് നിരീക്ഷിയ്ക്കുക. പ്രത്യേകിച്ചും ലെന്‍സിലെ വശങ്ങളിലൂടെ. കാഴ്ചയ്ക്ക് വ്യതിയാനം തോന്നുന്നുണ്ടെങ്കില്‍ ഉറപ്പിയ്ക്കാം ഗ്ലാസ് ഗുണനിലവാരം കറഞ്ഞതാണ്. അതല്ല ഏത് വശത്തുനിന്നും കാഴ്ച ഒരു പോലെയാണ് അനുഭവപ്പെടുന്നതെങ്കില്‍ ധൈര്യമായി ഗ്ലാസ് വാങ്ങിയ്ക്കുകയും ചെയ്യാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
