Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
സ്ത്രീകള്‍ രതിമൂര്‍ച്ഛ അഭിനയിക്കാറുണ്ടെന്ന് പഠനറിപ്പോര്‍ട്ട്
കോപ്പന്‍ഹേഗന്‍: ലൈംഗിക സംതൃപ്തി ലഭിച്ചില്ലെങ്കിലും സ്ത്രീകള്‍ രതിമൂര്‍ച്ഛ അഭിനയിക്കാറുണ്ടെന്ന് പഠന റിപ്പോര്‍ട്ട്.
പുരുഷന്മാര്ക്ക് ശാരീരികമായി ഉത്തേജിപ്പിക്കപെടുന്നത് ലൈംഗിക തൃപ്തി നല്‍കുമെങ്കിലും സ്ത്രീകള്‍ക്ക് പ്രത്യേകമായ മാനസികാവസ്ഥയില്‍ മാത്രമേ ലൈംഗിക സംതൃപ്തി ലഭിക്കുകയുളളൂവെന്നാണ് നെതര്‍ലാന്‍ഡ്സിലെ ഗ്രൊനിന്ജെന് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം തെളിയിച്ചത്.
പുരുഷന്മാരുടെയും സ്ത്രീകളുടെയും ലൈംഗിക സങ്കല്പ്പങ്ങളില് കാര്യമായ അന്തരമുണ്ടെന്നതിന് ശാസ്ത്രീയമായി തെളിയിക്കുന്നതിനായി തലച്ചോറിന്റെ സ്കാന്‍ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്.
പഠനത്തിനായി 19 നും 49 നുമിടയക്ക് പ്രായമുള്ള 13 സ്ത്രീകളെയും 11 പുരുഷന്മാരെയുമാണ് ‘പൊസിട്രണ് എമിഷന്‍സ് ടോമോഗ്രഫി’ എന്ന് സങ്കേതം ഉപയോഗിച്ച് സ്കാന്‍ ചെയ്തത്. ഇവരുടെ തലച്ചോറുകളുടെ പ്രവര്‍ത്തനം തമ്മിലുള്ള താരതമ്യം എളുപ്പമാക്കാനായി വലംകൈയ്യരെ മാത്രമാണ് പരീക്ഷണത്തിന് ഉപയോഗിച്ചത്.
പങ്കാളികളില്‍ ഒരാള്‍ സ്കാനിങ്നായി കിടക്കുന്പോള് മറ്റേയാളോട് പങ്കാളിയെ ശാരീരികമായി ഉത്തേജിപ്പിക്കാന്‍ ഗവേഷകര്‍ ആവശ്യപ്പെട്ടു. ആ സമയം ഉത്തേജിപ്പിക്കപെടുന്നയാളുടെ തലച്ചോറില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു.
ബന്ധപെടുന്നവര്‍ക്ക് യഥാര്‍ത്ഥത്തില്‍ രതിമൂര്‍ച്ഛ ഉണ്ടാകുമ്പോള്‍ തലച്ചോറിന്റെ ഏറിയ ഭാഗവും പ്രവര്‍ത്തനരഹിതമാകുന്ന അവസ്ഥയിലേക്ക് മാറും. എന്നാല്‍ സ്ത്രീകള്‍ രതിമൂര്‍ച്ഛ അഭിനയിക്കുകയാണെങ്കില്‍ അവരുടെ തലച്ചോറില്‍ മോട്ടര്‍ കോര്‍ട്ടക്സ് ഉള്‍പ്പടെയുള്ള ഭാഗങ്ങള്‍ സജീവമായിരുന്നു. മനുഷ്യരുടെ ബോധപൂര്‍വമുള്ള പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ഭാഗമാണ് മോട്ടര്‍ കോര്‍ട്ടക്സ്.
ശാരീരികമായ ഉത്തേജനം മാത്രം പുരുഷന്മാര്ക്ക് രതിമൂര്‍ച്ഛ നല്കിയപ്പോള് സ്ത്രീകള്‍ക്ക് ഭയത്തെ അതിജീവിക്കാനാകാത്തതാണ് ഇതിന് തടസ്സമായി നിന്നത്. സ്ത്രീകളെ സ്നേഹിക്കുമ്പോള്‍ സുരക്ഷിതത്വ ബോധം കൂടി പുരുഷന്മാര് അവര്‍ക്ക് പകര്‍ന്ന് നല്‍കണമെന്ന പാഠമാണ് ഇത് നല്‍കുന്നതെന്ന് പ്രൊഫസര്‍ ഗ്രെറ്റ് ഹോള്സ്റ്റേജ് അഭിപ്രായപ്പെട്ടു.
പുരുഷന്മാര്ക്കാകട്ടെ ശാരീരികമായി ഉത്തേജിപ്പിക്കപെടുന്നു എന്ന ബോധമാണ് രതിമൂര്‍ച്ഛ നല്‍കിയത്. പുരുഷന്മാര് ലൈംഗിക സംതൃപ്തി അനുഭവിച്ച സമയത്ത് സ്പര്‍ശനവുമായി ബന്ധപെട്ട് തലച്ചോറിന്റെ ഭാഗങ്ങള്‍ സജീവമായിരുന്നു എന്ന് സ്കാനിങ്ങില്‍ വ്യക്തമായത് ഇതിന് തെളിവാണെന്ന് ഹോള്സ്റ്റേജ് വ്യക്തമാക്കി.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
