Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
രക്തദാനം സുരക്ഷിതമായ രീതിയില്‍
ദില്ലി: ജൂണ്‍ 14 ലോക രക്തദാന ദിനം- രക്തദാനത്തിന്റെ മഹത്വത്തെ ഉദ്ഘോഷിച്ചുകൊണ്ട് രക്തം ദാനം നല്‍കുന്നവരെ നന്ദിയോടെ ഓര്‍ക്കുക ഇനിയും ഇതിന്റെ ആവശ്യകത മനസ്സിലാക്കാത്തവരില്‍ അതിനെക്കുറിച്ച് ബോധവല്‍ക്കരണമുണ്ടാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ജൂണ്‍ 14 ലോക രക്തദാന ദിനമായി ആചരിയ്ക്കുന്നത്.
ഇത്തവണ സുരക്ഷിതമായ മാതൃത്വത്തിന് സുരക്ഷിത രക്തം എന്നതാണ് രക്തദാന ദിനത്തിന്റെ സന്ദേശം. അമ്മമാരുടെയം കുഞ്ഞുങ്ങളുടെയും സുരക്ഷിതത്വം ഉറപ്പാക്കാന്‍ സുരക്ഷിതമായ രീതില്‍ രക്തം ദാനം ചെയ്യുകയും അതുവഴി മാതൃമരണനിരക്കും നവജാതി ശിശുമരണനിരക്കും നിയന്ത്രിയ്ക്കുകയെന്നതാണ് ഈ സന്ദേശംകൊണ്ട് ഉദ്ദേശിയ്ക്കുന്നത്.
ഇതിനൊപ്പം തന്നെ എയ്ഡ്സ് പോലുള്ള മാരകമായ വ്യാധികള്‍ പടര്‍ന്നുപിടിക്കാതിരിക്കാനും സുരക്ഷിതമായ രക്തദാനമാര്ഗ്ഗങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുകയെന്നതും ഈ സന്ദേശത്തിന്റെ ലക്ഷ്യമാണ്.
കടന്നുപോകുന്ന ഓരോനിമിഷത്തിലും എത്രയോ ഏറെയാളുകള്‍ക്ക് പലരീതിയില്‍ രക്തം ആവശ്യമായിവരുന്നു. ആവശ്യമായ രക്തം ലഭിക്കാത്തതുമൂലമുണ്ടാകുന്ന മരണങ്ങളുടെ എണ്ണവും കുറവല്ല.
ഇന്ത്യയില്‍ പ്രതിവര്‍ഷം 85 ലക്ഷം യൂണിറ്റ് രക്തം ആവശ്യമായിവരുന്നുവെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്കുന്ന കണക്ക്. എന്നാല്‍ ഇതില്‍ 55 ലക്ഷം യൂണിറ്റ് മാത്രമേ ലഭ്യമാകുന്നുള്ളു. രക്തം ദാനം ചെയ്യുന്നത് ശരീരത്തെ തളര്‍ത്തുമെന്ന തെറ്റിദ്ധാരണയും എയ്ഡ്സ് പോലെ രക്തം വഴിപടരുന്ന രോഗങ്ങളെക്കുറിച്ചുമുള്ള ഭയവുമാണ് മിക്കവരെയും രക്തദാനത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നത്.
എന്നാല്‍ രക്തദാനം വഴി ഒരിക്കലും ഒരാളുടെ ശരീരം ക്ഷീണിക്കുകയോ ആരോഗ്യക്കുറവുണ്ടാവുകയോ ചെയ്യുന്നില്ല. മാത്രമല്ല പൂര്‍ണ്ണാരോഗ്യമുള്ള ഒരാള്‍ക്ക് മൂന്നുമാസത്തിലൊരിക്കല്‍ രക്തം ദാനം ചെയ്യുകയുമാകാം. നമ്മുടെ ശരീരത്തില്‍ നിന്നും എടുക്കുന്ന രക്തത്തിന്റെ അതേ അളവ് വീണ്ടും ശരീരത്തില്‍ ഉദ്പാദിക്കപ്പെടുന്നുമുണ്ട്.
ഒരാളുടെ ശരീരത്തില്‍നിന്നും ഒരു യൂണിറ്റ് അതായത് 350 മുതല്‍ 450 മില്ലി ലിറ്റര്‍വരെ രക്തം എടുക്കുമ്പോള്‍ ഇതേ അളവ് രക്തം 24മണിക്കൂറിനുള്ളില്‍ത്തന്നെ ഉദ്പാദിപ്പിക്കാനുള്ള ശേഷി ശരീരത്തിനുണ്ട്.
ശരീരത്തില്‍ നിന്നും രക്തമെടുക്കുന്നത് സുരക്ഷിതമായ രീതിയിലൂടെയാണെന്ന് ഉറപ്പുവരുത്തിയാല്‍ എച്ച്ഐവി ബാധയെക്കുറിച്ച് വ്യാകുലപ്പെടേണ്ടതില്ല. ഇതിനായി അണുവിമുക്തമാക്കിയ ഉപകരണങ്ങളാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തുക. രക്തം ദാനം ചെയ്യുന്നത് ഹൃദയാഘാതത്തിനുള്ള സാധ്യതകള്‍ കുറയ്ക്കുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
ഗര്‍ഭിണികളും, ഗര്‍ഭം അലസിയവരും രക്തം ദാനം ചെയ്യാന്‍ പാടില്ല. ഒരു വര്‍ഷത്തിനുള്ളില്‍ മലേറിയ, ടൈഫോയ്ഡ്, എന്നീ അസുഖങ്ങള്‍ പിടിപെട്ടവര്‍, ആറുമാസത്തിനുള്ളില്‍ ഏതെങ്കിലും ശസ്ത്രക്രിയയ്ക്കു വിധേയരായവര്‍ എന്നിവരും രക്തം ദാനം ചെയ്യാന്‍ പാടില്ല.
രക്തദാനത്തിന് തയ്യാറാവുന്നതിന് മുമ്പ് രക്തസമ്മര്‍ദ്ദമുള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തേണ്ടതാണ്. എല്ലാ പരിശോധനാഫലങ്ങളും അനുകൂലവും പ്രായം 18നും 60നുമിടയിലുമാണെങ്കില് രക്തദാനത്തിനായി ധൈര്യമായി മുന്നോട്ടുപോകാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
