Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
തേനൂറുന്ന ചില കാര്യങ്ങള്‍
പ്രമേഹരോഗികള്‍ക്ക് മധുരമുളള എന്തെങ്കിലും കഴിക്കാമെങ്കില്‍ അത് ശുദ്ധമായ തേന്‍ മാത്രമാണ്. തേന്‍ ഒരു ആഹാര പദാര്‍ത്ഥമായും ഔഷധമായും ഉപയോഗിക്കുന്നു. ഫ്രൂട്ട്ക്കോസ്-38% ,ഗ്ലൂക്കോസ്-31%, സുക്രോസ്-1% ജലം-17% തുടങ്ങിയവയാണ് തേനിലെ പ്രധാന ഘടകങ്ങള്‍.
ഇതിനു പുറമേ, തേനില്‍ ഇരുന്പ്, ചെന്പ്, മാംഗനീസ്, പൊട്ടാഷ്യം, സോഡിയം, ഫോസ്ഫറസ്, പ്രോട്ടീന്‍സ്, വൈറ്റാമിനുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. തേനീച്ച വിവിധ തരം ഔഷധ ഗുണമുളള പൂക്കളുടെ തേന്‍ സംഭരിക്കുന്നതിനാല്‍ തേനിന്നും ഈ ഗുണങ്ങള്‍ കണ്ടുവരുന്നു.
തേന്‍ എട്ടു തരമുണ്ട്. മാഷിക്(കട്ടീച്ചത്തേന്), ഭ്രാമരം (കടന്നല് തേന്‍), കഷൗദ്രം(ഈച്ചത്തേന്), പൗത്തികം(ചീറ്റിച്ചത്തേന്),ഛിത്രം, ആര്ഘ്യം, ഔദ്ദാര്ലകം, ദാലം എന്നിവയാണിവ.
തേനിന്റെ ഫലപ്രദവും ചെലവു കുറഞ്ഞതുമായ പ്രയോഗങ്ങള്‍ നോക്കൂ.
രക്തസമ്മര്‍ദ്ദത്തിന്- കൈകൊണ്ട ഔഷധമാണ് തേന്‍. തലക്കറക്കം അനുഭവപ്പെട്ടാല്‍ ഉടന്‍ അര ഔണ്‍സ് ശുദ്ധമായ തേനില്‍ അത്രയും വെളളവും ചേര്‍ത്ത് ഉപയോഗിച്ചാല്‍ തലകറക്കം ഉടന്‍ മാറുകയും ഉന്മേഷം കൈവരിക്കുകയും ചെയ്യും. ഇങ്ങനെ ദിവസവും രണ്ടു പ്രാവശ്യം-അതിരാവിലെയും രാത്രി ആഹാരത്തിനു ശേഷവും കഴിച്ചു കൊണ്ടിരുന്നാല്‍ പ്രഷര്‍ ഉണ്ടാകില്ല. ഇനി ഉണ്ടായാലും അത് സഹിക്കാനുളള കരുത്ത് രോഗിക്കുണ്ടാവും.
പ്രമേഹത്തിന്- അര ഔണ്‍സ് നെല്ലിക്കാനീരില്‍ അര ഔണ്‍സ് തേനൊഴിച്ച് ഒരു നുളളു മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് അതിരാവിലെ സേവിച്ചാല്‍ പ്രമേഹരോഗികള്‍ക്ക് ഒരു ടോണിക്കിന്റെ ഫലം ചെയ്യും.
മുഖസൗന്ദര്യത്തിന്-തേന്‍ ദിവസവും കാലത്ത് മുഖത്തു പുരട്ടി വെയില് കൊണ്ടാല്‍ മുഖത്തെ കറുപ്പ്, ചൊറി മുതലായവ മാറി സനന്ദര്യം വര്‍ദ്ധിക്കും.
തീപ്പൊളളലിന്- തീപൊളളിയാലുടന് ശുദ്ധമായ തേന്‍ ധാര ചെയ്യുക, പൊളളുകയില്ല. കൂടാതെ 15 മിനിട്ടിനകം നീറ്റലും അവസാനിക്കും.തീപൊളളിയ ശേഷവും തേന്‍ ഉപയോഗിക്കാം. വ്രണം കഴുകി വെടിപ്പാക്കി ഉണക്കി തുടച്ച് നീക്കിയശേഷം തേന്‍ ഇടുക.
കാന്‍സറിന്-തേന്‍ നിത്യവും ഉപയോഗിച്ചാല്‍ കാന്‍സര്‍ ഉണ്ടാക്കില്ലെന്നാണ് ഗവേഷക ഫലങ്ങള്‍ വെളിപ്പെടുത്തുന്നത്.
തേന്‍ കൊണ്ട് സ്വാദിഷ്ടമായതും എളുപ്പം തയ്യാറാക്കാവുന്നതുമായ ഒരു വിഭവം ചുവടെ ചേര്‍ക്കുന്നു. പ്രമേഹ രോഗികള്‍ക്കും ഇത് കഴിക്കാം.
മില്‍ക്ക് ആന്റ് ഹണി ബ്രഡ്
ചേരുവകള്‍
- പാല്-ഒരു കപ്പ്
- തേന്‍-2/3 കപ്പ്
- വെണ്ണ-1/4 കപ്പ്
- ബേക്കിങ് പൗഡര്‍-1 കപ്പ്
- മൈദ-1 1/2 കപ്പ്
- മുട്ട-2 എണ്ണം
- ഗോതമ്പ്-1 കപ്പ്
- ടോസ്റ്റഡ് വീറ്റ് ജേം -1/2 കപ്പ്
- നെടുകെ പിളര്‍ന്ന വാള്‍നട്ട് -1 കപ്പ്
തയ്യാറാക്കുന്ന വിധം
പാലില്‍ തേന്‍ ചേര്‍ത്ത് ചൂടാക്കുക. തേന്‍ പാലില്‍ നല്ലവണ്ണം അലിഞ്ഞതിനു ശേഷം വെണ്ണ ചേര്‍ത്ത് ഇളക്കുക. പിന്നീട് ഈ കൂട്ട് ചൂടാറി തുടങ്ങുമ്പോള്‍ മുട്ട ചേര്‍ത്ത് നന്നായി പതപ്പിക്കുക. മൈദയും ഗോതമ്പും ബേക്കിങ് പൗഡറും ്അരിപ്പയിലിട്ട് തെളളിയെടുക്കുക. ഇതിലേയ്ക്ക് വീറ്റ് ജെര്‍ം ഇട്ടശേഷം ഈ കൂട്ട് പാല് മിശ്രതിതത്തിലേയ്ക്ക് ചേര്‍ക്കുക, ഇതോടൊപ്പം വാള്‍നട്ട് കൂട്ടി എല്ലാം നന്നായി കലര്‍ത്തിയ ശേഷം വെണ്ണ പുരട്ടിയ പാത്രത്തിലേയ്ക്ക് ഒഴിക്കുക. 325 ഡിഗ്രി ചൂടില്‍ ഒരു മണിക്കൂര്‍ നേരം കേക്ക് പാനില്‍ വേവിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
