Latest Updates
-
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും
ജീന്സിനെന്താ നീലയോട് ഇത്രയ്ക്കിഷ്ടം, അതിനുള്ളിലെ കുഞ്ഞന്‍ പോക്കറ്റിന്റെ കഥയെന്താണ്? ചില ജീന്‍സ് ചിന്തകള്‍
നീല ജീന്‍സ്, ആ പദ പ്രയോഗത്തില്‍ എന്തെങ്കിലും കുഴപ്പം തോന്നുന്നുണ്ടോ. പലപ്പോഴും നമ്മള് അങ്ങനെ പറയാറുണ്ടെങ്കിലും പ്രായോഗികമായി അതത്ര ശരിയല്ല. കാരണം എല്ലാ ഡെനിമുകളും നീലയാണ്. ജീന്‍സ് പോലെ ലോകസമ്മതമായിട്ടുള്ള മറ്റൊരു വസ്ത്രമുണ്ടാകില്ല അല്ലേ. ഏതുപ്രായക്കാരും ദേശക്കാരും സ്ത്രീകളും പുരുഷന്മാരും ഒരുപോലെ സൗകര്യപൂര്‍വ്വം എടുത്തണിയാറുള്ള വസ്ത്രം. പക്ഷേ എന്തുകൊണ്ടായിരിക്കും അതിന് പൊതുവായി നീലനിറം വന്നത്, നീല അത്ര ന്യൂട്രല്‍ കളര്‍ അല്ലാതിരുന്നിട്ടുകൂടി.

ഈ ചോദ്യത്തിന് മറുപടി ലഭിക്കണമെങ്കില്‍ നമ്മളല്‍പ്പം പിന്നോട്ട് സഞ്ചരിക്കണം. ആദ്യത്തെ ജീന്‍സ് നിര്‍മ്മിച്ച കാലത്തിലേയ്ക്ക്. ജീന്‍സ് കണ്ടുപിടിച്ചത് ലെവി സ്ട്രസ്സ് ആണെന്നാണ് നമ്മള് കേട്ടിട്ടുള്ളത്. പക്ഷേ ആദ്യമായി ജീന്‍സിന്റെ തുണി ഉണ്ടാക്കിയത് ലെവി അല്ലെന്നാണ് ലെവി സ്ട്രസ്സ് ആന്‍ഡ് കമ്പനി പറയുന്നത്. തൊഴിലാളികളുടെ പരമ്പരാഗത വസ്ത്രമായിരുന്നു ജീന്‍സ്. അക്കാലത്തെ ഒരു ട്രെന്‍ഡിന് തന്റേതായ ഒരു സ്റ്റൈല്‍ കൊണ്ടുവരിക മാത്രമാണ് ലെവി ചെയ്തത്. അതേ ഡിസൈനിലാണ് ലെവി ബ്രൗണ്‍ നിറത്തിലുള്ള ഡക്ക് ട്രൗസറുകള്‍ എന്ന പേരിലുള്ള കോട്ടണ്‍ പാന്റുകളും ഡിസൈന്‍ ചെയ്തത്. എന്നാല്‍ പതിയപ്പതിയെ അവ ഫാഷന്‍ ഔട്ട് ആകുകയും ജീന്‍സ് ട്രെന്‍ഡ് ആകുകയും ചെയ്തു.
നീലനിറത്തിന് പിന്നില്‍
നീലത്തിന്റെ രാസഗുണങ്ങളാണ് ഡെനിമിനായി നീലനിറം തിരഞ്ഞെടുത്തതിന്റെ കാരണം. തുണികള്‍ക്ക് നിറം നല്‍കുന്നതിനുള്ള മിക്ക ഡൈകളും ഉയര്‍ന്ന താപനിലകളില്‍ തുണികളിലേയ്ക്ക് പടര്‍ന്ന് നിറം പിടിച്ചുപോകുന്ന സ്ഥിതിവിശേഷമായിരുന്നു. എന്നാല്‍ ആദ്യത്തെ ജീന്‍സിനായി ഉപയോഗിച്ച നാച്ചുറല്‍ ഇന്‍ഡിഗോ നൂലിഴകളിലെ പുറംഭാഗത്ത് മാത്രമേ പിടിച്ചിരുന്നുള്ളു. ഇന്‍ഡിഗോ ഡൈ ഉപയോഗിച്ച ഡെനിം വസ്ത്രം കഴുകിയപ്പോള്‍ വളരെ കുറച്ച് നിറം മാത്രമേ ഒഴുകിപ്പോയുള്ളൂ. അങ്ങനെയാണ് ഡെനിമിന് ഏറ്റവും യോജിച്ച നിറം നീലയാണെന്ന പൊതുബോധ്യം രൂപപ്പെട്ടത്.
കഴുകുന്നതിനനുസരിച്ച് സോഫ്റ്റ് ആകും
പൊതുവേ ജീന്‍സ് കഴുകേണ്ടതില്ലെന്ന തോന്നലാണ് അതുപയോഗിക്കുന്നവര്‍ക്ക്. അത്ര പെട്ടെന്നൊന്നും മുഷിയില്ലെന്നതും കട്ടിയുള്ള തുണിയായതിനാല്‍ കഴുകിയിട്ടാല്‍ ഉണങ്ങാന്‍ സമയമെടുക്കുമെന്നുള്ളതുമെല്ലാം അതിന് കാരണങ്ങളാണ്. എന്നാല്‍ കഴുകുന്നതിനനുസരിച്ച് ജീന്‍സ് കൂടുതല്‍ സോഫ്റ്റ് ആകും. എങ്കിലും എത്രതവണ ജീന്‍സ് കഴുകണം, അങ്ങനെയൊരു സംശയം നിങ്ങള്‍ക്കുണ്ടോ. അതിനും ഉത്തരമുണ്ട്.
ഡെനിം എന്നത് ഏറെക്കാലം ഉപയോഗിക്കാവുന്ന മെറ്റീരിയല്‍ ആയതുകൊണ്ട് അതിന് ഒരുപാട് കഴുകലൊന്നും ആവശ്യമില്ലെന്നാണ് വാഷിംഗ് എക്സ്പെര്ട്ടുകള് പറയുന്നത്. എന്നാല്‍ പല ഘടകങ്ങളും ഇതിനെ ആശ്രയിച്ചിരിക്കുന്നു. എന്തായാലും മറ്റുവസ്ത്രങ്ങളെ പോലെ ഓരോ തവണയും ഉപയോഗിച്ചതിന് ശേഷം ജീന്‍സ് കഴുകേണ്ടതില്ല. അത് ജീന്‍സ് പെട്ടെന്ന് കീറിപ്പോകാന്‍ കാരണമായേക്കും. മൂന്നുമുതല്‍ പത്തുതവണ വരെയുള്ള ഉപയോഗത്തിന് ശേഷം ജീന്‍സ് കഴുകിയാല്‍ മതിയെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ജീന്‍സിലെ അഴുക്ക്, ഗന്ധം എന്നിവയൊക്കെ കണക്കിലെടുത്തിട്ട് വേണം ഇതിലൊരു അന്തിമതീരുമാനം എടുക്കാന്‍.
കുഞ്ഞന്‍ കീശ
എന്തിനാണ് ജീന്‍സിന് മാത്രം ഒരു ചെറിയ പോക്കറ്റ്. എപ്പോഴെങ്കിലും അതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. കോയിന് പോക്കറ്റ്, ടിക്കറ്റ് പോക്കറ്റ് എന്നെല്ലാം വിളിക്കുന്ന ആ കുഞ്ഞന്‍ കീശയ്ക്ക് പിന്നില്‍ ഒരു കഥയുണ്ട്.
വാച്ച് പോക്കറ്റ് എന്നാണ് യഥാര്‍ത്ഥത്തില്‍ ആ കുഞ്ഞന്‍ കീശയുടെ പേര്. പോക്കറ്റ് വാച്ചുകള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള ഇടമായിട്ടാണ് ആ പോക്കറ്റ് ഉണ്ടാക്കിയത്. 1879ല്‍ ലെവിസ് അവരുടെ ആദ്യ ജീന്‍സ് ഉണ്ടാക്കിയപ്പോള്‍ മുതല്‍ ഇന്നുവരെ ഈ വാച്ച് പോക്കറ്റുകള്‍ നിലവിലുണ്ട്. വാച്ച് പോക്കറ്റുകള്‍ ഉള്‍പ്പടെ ഒരു നീല ജീന്‍സില്‍ നാല് പോക്കറ്റുകള്‍ ഉണ്ടായിരുന്നുവെന്നാണ് ലെവി സ്ട്രസ്സ് ബ്ലോഗ്ഗില്‍ പറയുന്നത്.



Click it and Unblock the Notifications











