Just In
- 51 min ago
Shukra Rashi Parivartan 2022: മെയ് 23ന് ശുക്രന് മേടരാശിയില്‍; 12 രാശിക്കും ഫലങ്ങള്‍ ഇത്
- 4 hrs ago
Daily Rashi Phalam: പ്രിയപ്പെട്ടവരുടെ സഹായം ലഭിക്കും; വലിയ പ്രശ്നങ്ങള്‍ പരിഹരിക്കും; രാശിഫലം
- 14 hrs ago
ഈ നാല് രാശിക്കാരെ പറ്റിക്കാന്‍ വളരെ എളുപ്പം: ഇവര്‍ ശ്രദ്ധിച്ചിരിക്കുക
- 15 hrs ago
മുടിക്ക് കളര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നെങ്കില്‍ നാരങ്ങ വെറുതേ വിടല്ലേ
Don't Miss
- News
അസമില്‍ 1000ത്തിലധികം ഗ്രാമങ്ങള്‍ വെള്ളത്തില്‍; മണ്ണിടിച്ചില്‍... മരണ സംഖ്യ ഉയരുന്നു
- Travel
ഡല്‍ഹിയിലെ ഫോട്ടോജനിക് ഇടങ്ങള്‍... ഇന്‍സ്റ്റഗ്രാമിലും താരങ്ങള്‍ ഇവര്‍തന്നെ!!
- Technology
ജിയോ, എയർടെൽ, വിഐ എന്നിവയുടെ ദീർഘകാല ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകൾ
- Movies
എവിക്ഷനില്‍ നിന്ന് രക്ഷപ്പെട്ട സുചിത്രയ്ക്ക് കിട്ടിയത് ഉഗ്രന്‍ പണി, ബിഗ് ബോസ് ഹൗസില്‍ ട്വിസ്റ്റ്
- Sports
IPL 2022: പ്ലേഓഫ് ടിക്കറ്റെടുക്കാന്‍ സഞ്ജു, തടയാന്‍ ധോണി- പ്രിവ്യു, സാധ്യതാ ഇലവന്
- Finance
'ട്രെയിലറാണ്' കഴിഞ്ഞത്, ക്ലൈമാക്സ് വരുന്നതേയുള്ളൂ! നിഫ്റ്റി 14,500-ലേക്ക് വീഴാമെന്ന് ജെഫറീസ്
- Automobiles
Rorr ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ പരീക്ഷണയോട്ടം തകൃതിയാക്കി Oben; ഡെലിവറി ജൂലൈ മാസത്തോടെ
Miss Universe 2021: ഹര്‍നാസ് സന്ധു: 21-ാം വയസ്സില്‍ വിശ്വസുന്ദരിയായ ഇന്ത്യക്കാരി
21 വര്‍ഷത്തിനു ശേഷം വിശ്വസുന്ദരി പട്ടം വീണ്ടും ഇന്ത്യയിലേക്ക്. ഇന്ത്യയുടെ ഹര്‍നാസ് സന്ധുവാണ് 2021ല്‍ വിശ്വസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടത്. സുസ്മിത സെന്നിനും ലാറാ ദത്തയ്ക്കും ശേഷമാണ് വിശ്വസുന്ദരി പട്ടം വീണ്ടും ഇന്ത്യയിലേക്ക് എത്തുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഇസ്രയേലിലെ എലിയറ്റില്‍ നടന്ന മത്സരത്തില്‍ എല്ലാ റൗണ്ടുകളിലും മികച്ച പ്രകടനം നടത്താന്‍ ഹര്‍നാസ് സന്ധുവിന് സാധിച്ചു.
ഇസ്രായേലില്‍ നടന്ന മത്സരത്തില്‍ പരാഗ്വേയെയും ദക്ഷിണാഫ്രിക്കയേയും പിന്തള്ളിയാണ് ഇന്ത്യ ഹര്‍നാസ് സന്ധുവിലൂടെ വിശ്വസുന്ദരി പട്ടം സ്വന്തമാക്കിയത്. ഫൈനല്‍ റൗണ്ടായ ടോപ് ത്രീ റൗണ്ടില്‍, 'ഇന്നത്തെ കാലത്ത് യുവതികള്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദത്തെക്കുറിച്ച് അവര്‍ക്ക് എന്തുപദേശമായിരിക്കും നിങ്ങള്‍ നല്‍കുക?' എന്ന ചോദ്യമാണ് പാനലിസ്റ്റുകള്‍ ചോദിച്ചത്.
The new Miss Universe is...India!!!! #MISSUNIVERSE pic.twitter.com/DTiOKzTHl4
— Miss Universe (@MissUniverse) December 13, 2021
ഇതിന് ഹര്‍നാസ് നല്കിയ മറുപടി ഇതായിരുന്നു - 'അവനവനിലുള്ള ആത്മവിശ്വാസം നഷ്ടപ്പെടുന്നതാണ് ഇക്കാലത്ത് യുവതികള്‍ നേരിടുന്ന ഏറ്റവും വലിയ സമ്മര്‍ദ്ദം. നിങ്ങളെപ്പോലെ വേറെ ആരുമില്ല എന്ന് തിരിച്ചറിയുന്നത് തന്നെ നിങ്ങളെ സുന്ദരിയാക്കും. മറ്റുള്ളവരുമായി നിങ്ങളെ താരതമ്യം ചെയ്യാതിരിക്കുക. ലോകത്ത് സംസാരിക്കുന്ന മറ്റ് പല പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചും സംസാരിക്കുക. പുറത്തുവരൂ, നിങ്ങള്‍ക്ക് വേണ്ടി സംസാരിക്കൂ, നിങ്ങളാണ് നിങ്ങളുടെ ജീവിതത്തെ നയിക്കേണ്ടത്. നിങ്ങളാണ് നിങ്ങളുടെ ശബ്ദം. ഞാന്‍ എന്നില്‍ വിശ്വസിച്ചു. അതിനാല്‍ ഞാനിന്ന് ഇവിടെ നില്ക്കുന്നു'
'സര്‍വശക്തനും, എന്റെ മാതാപിതാക്കളോടും, മിസ് ഇന്ത്യ ഓര്‍ഗനൈസേഷനോടും, എന്നെ ഉടനീളം നയിക്കുകയും പിന്തുണയ്ക്കുകയും ചെയ്തതിന് ഞാന്‍ അങ്ങേയറ്റം നന്ദിയുള്ളവളാണ്. എനിക്കായി പ്രാര്‍ത്ഥിക്കുകയും എന്നെ ആശംസിക്കുകയും ചെയ്ത എല്ലാവര്ക്കും നന്ദി. 21 വര്‍ഷത്തിന് ശേഷം മഹത്തായ കിരീടം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നത് അഭിമാനത്തിന്റെ നിമിഷമാണ് ' - വിജയകിരീടം ചൂടിയ ശേഷം സന്ധുവിന്റെ പ്രതികരണം ഇതായിരുന്നു.
WHO ARE YOU? #MISSUNIVERSE pic.twitter.com/YUy7x9iTN8
— Miss Universe (@MissUniverse) December 13, 2021
2000-ല്‍ ബോളിവുഡ് താരം ലാറ ദത്ത കിരീടം നേടി 21 വര്‍ഷത്തിന് ശേഷമാണ് ഹര്‍നാസ് വിശ്വസുന്ദരി കിരീടം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നത്. മെക്സിക്കോയില്‍ നിന്നുള്ള മുന്‍ മിസ് യൂണിവേഴ്സ് ആന്‍ഡ്രിയ മെസയാണ് 2021-ലെ മിസ്സ് യൂണിവേഴ്സ് ആയി ഹര്‍നാസ് സന്ധുവിനെ കിരീടമണിയിച്ചത്.
ചണ്ഡീഗഢില്‍ നിന്നുള്ള 21 കാരിയായ ഹര്‍നാസ് സന്ധു. സ്കൂളും കോളേജും അവിടെത്തന്നെയാണ് പൂര്‍ത്തിയാക്കിയത്. ഇതിനകം തന്നെ നിരവധി മത്സര ടൈറ്റിലുകള്‍ നേടിയിട്ടുള്ളതിനാല്‍, യാരാ ദിയാന് പൂ ബാരന്, ബായ് ജി കുട്ടാങ്കേ തുടങ്ങിയ പഞ്ചാബി ചിത്രങ്ങളില്‍ അഭിനയിച്ചതിനാല്‍ കുറച്ചുകാലമായി സന്ധു സിനിമാ വ്യവസായത്തില്‍ സജീവമാണ്.
അഭിനയം, പാട്ട്, നൃത്തം, യോഗ, നീന്തല്‍, കുതിര സവാരി, പാചകം എന്നിവയാണ് സന്ധുവിന്റെ ഇഷ്ടവിനോദങ്ങള്‍. ടൈംസ് ഫ്രെഷ് ഫേസ് മിസ് ചണ്ഡിഗഡ് 2017ലെ വിജയി കൂടിയായിരുന്നു അവര്‍. ഇതോടൊപ്പം മിസ് മാക്സ് എമര്‍ജിംഗ് സ്റ്റാര്‍ ഇന്ത്യ 2018, ഫെമിന മിസ് ഇന്ത്യ പഞ്ചാബ് 2019 എന്നിവയിലും വിജയിയായിരുന്നു.