For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവാഹദിനത്തിലും സര്‍പ്രൈസ് ഒരുക്കി പേളി

|

പേളി മാണി ശ്രീനിഷ് ചേര്‍ന്ന് പേളിഷ് എന്നാണ് അറിയപ്പെടുന്നത്. ഇന്ന് സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ്ങില്‍ ഒന്നാമതാണ് ഇരുവരുടേയും പ്രണയവും വിവാഹവും. എന്തൊക്കെ പറഞ്ഞാലും ഒരു റിയാലിറ്റി ഷോയില്‍ നിന്ന് പ്രണയിതാക്കളായി ഇപ്പോള്‍ ഭാര്യഭര്‍ത്താക്കന്‍മാരായി മാറിയിരിക്കുകയാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ഈ കഴിഞ്ഞ ഞായറാഴ്ചയാണ് ക്രിസ്ത്യന്‍ മതാചാര പ്രകാരം ഇരുവരും വിവാഹിതരായത്. ഇന്ന് ഹിന്ദു ആചാര പ്രകാരവും ഇരുവരും വിവാഹിതരായി.

വിവാഹവും സല്‍ക്കാരവും എല്ലാം ഗംഭീരമായി നടന്നുവെങ്കിലും ഇവിടെയെല്ലാം ശ്രദ്ധേയമായ ചിലതുണ്ട്. അതില്‍ ഒന്നാണ് പേളിയുടെ വസ്ത്രധാരണ രീതി. വസ്ത്രം മാത്രമല്ല തിരഞ്ഞെടുത്ത ആഭരണത്തിന്റെ കാര്യത്തിലും ഒരു പടി മുന്നില്‍ തന്നെയാണ് പേളി. പേളിയുടെ വിവാഹത്തിന് പേളി അണിഞ്ഞ ഗൗണും ഇന്ന് അണിഞ്ഞ സാരിയും എല്ലാം വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നമുക്കും നോക്കാം പേളിയുടെ വിവാഹത്തിനും വിവാഹ നിശ്ചയത്തിനും എങ്ങനെ പേളി സുന്ദരിയായി എന്ന്.

<strong>Most read: യാത്രക്കിടയിലെ മുടികൊഴിച്ചില്‍ ഇല്ല; ഓട്‌സ് ഷാമ്പൂ</strong>Most read: യാത്രക്കിടയിലെ മുടികൊഴിച്ചില്‍ ഇല്ല; ഓട്‌സ് ഷാമ്പൂ

വിവാഹ നിശ്ചയം

വിവാഹ നിശ്ചയം

വിവാഹ നിശ്ചയത്തിന് പേളി കടും പച്ച നിറത്തിലുള്ള ലെഹംങ്കയാണ് പേളി ധരിച്ചത്. അതുസരിച്ച് ഉള്ള ഡയമണ്ട് നെക്ലസും കൈ നിറയെ പച്ചയും സ്റ്റോണ്‍ വര്‍ക്കും ഉള്ള വളകളും വിവാഹ നിശ്ചയത്തിന് പേളിയെ സുന്ദരിയാക്കി. ശ്രീനിയാകട്ടെ മഞ്ഞ നിറത്തിലുള്ള ഷേര്‍വാണി ആയിരുന്നു ധരിച്ചിരുന്നത്. രണ്ടു പേരും വിവാഹ നിശ്ചയത്തിന് തന്നെ വളരെയധികം വ്യത്യസ്തമായാണ് അണിഞ്ഞൊരുങ്ങിയത്.

വിവാഹ വസ്ത്രം

വിവാഹ വസ്ത്രം

വിവാഹ വസ്ത്രത്തിലും പേളി അല്‍പം വ്യത്യസ്തയായിരുന്നു. പേളിയണിഞ്ഞ വസ്ത്രത്തിനും അല്‍പം വ്യത്യ്‌സതത ഉണ്ടായിരുന്നു. വിവാഹത്തിന് മാത്രമല്ല വിവാഹ സത്ക്കാരത്തിനും പേളി അല്‍പം വ്യത്യസ്തയായി തന്നെയാണ് അണിഞ്ഞൊരുങ്ങിയത്. ഇതെല്ലാം പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചും എന്ന കാര്യത്തില്‍ സംശയം വേണ്ട.

വിവാഹ വസ്ത്രം

വിവാഹ വസ്ത്രം

ക്രിസ്ത്യന്‍ മത വിശ്വാസപ്രകാരവും ഹിന്ദു വിശ്വാസപ്രകാരവും വിവാഹം നടന്നിരുന്നു. ക്രിസ്ത്യന്‍ മതാചാര പ്രകാരമുള്ള വിവാഹത്തിന് പേളി ധരിച്ച വസ്ത്രം ഐവറി നിറമുള്ള ഗൗണ്‍ ആയിരുന്നു. ഇതിനും ഉണ്ടായിരുന്നു പ്രത്യേകത. നിറയെ മുത്തുകളും ലെയ്‌സുകളും പിടിപ്പിച്ച വിവാഹ ഗൗണ്‍ ആയിരുന്നു പേളി ധരിച്ചിരുന്നത്. പേളിയുടെ തലയില്‍ വെച്ച വെയിലില്‍ പേളിഷ് എന്ന് തുന്നിച്ചേര്‍ത്തിട്ടുണ്ടായിരുന്നു. പേളി ശ്രീനിഷ് പ്രണയ ജോഡികളെ ആരാധകര്‍ വിളിച്ചിരുന്നത് പേളിഷ് എന്നായിരുന്നു.

വിവാഹസത്ക്കാരത്തിന്

വിവാഹസത്ക്കാരത്തിന്

വിവാഹ സത്ക്കാരത്തിന്റെ കാര്യത്തിലും അല്‍പം മുന്നില്‍ തന്നെയായിരുന്നു പേളിശ്രീനിഷ് ദമ്പതികള്‍. നേവി ബ്ലൂ നിറത്തിലുള്ള ലെഹങ്കയാണ് പേളി വിവാഹ സത്ക്കാരത്തിന് അണിഞ്ഞിരുന്നത്. ഇതിലും കൂടുതല്‍ ശ്രദ്ധ നേടിയത് പേളിയുടെ ആഭരണങ്ങള്‍ തന്നെയായിരുന്നു. വെള്ളയും പച്ചയും നിറത്തിലുള്ള ഹെവി നെക്ക് പീസാണ് പേളി സല്‍ക്കാരത്തിന് ധരിച്ചിരുന്നത്. ഇതാകട്ടെ ഡയമണ്ടും പവിഴവും ചേര്‍ന്നതാണ് എന്നതാണ് ഗോസിപ്പ്. ശ്രീനിയും വിവാഹ സല്‍ക്കാരത്തിന് നെവി ബ്ലൂ വെല്‍വറ്റ് ഷേര്‍വാണി തന്നെയാണ് ധരിച്ചിരുന്നത്.

 ഹിന്ദു വിവാഹത്തിന്

ഹിന്ദു വിവാഹത്തിന്

ഹിന്ദു ആചാര പ്രകാരമുള്ള വിവാഹത്തിന് കാഞ്ചീപുരം സാരിയില്‍ വളരെയധികം സുന്ദരിയായാണ് പേളി എത്തിയത്. ചില്ലിറെഡ് നിറമുള്ള സാരിയായിരുന്നു താരം ധരിച്ചിരുന്നത്. മാസങ്ങള്‍ കൊണ്ടാണ് സാരി ഡിസൈന്‍ ചെയ്ത് എടുത്തത്. സാരിയിലും ഒരു സസ്‌പെന്‍സ് പേളി ഒളിപ്പിച്ചിട്ടുണ്ടായിരുന്നു. സാരിയിലെ പല്ലുവില്‍ ശ്രിനിഷിന്റേയും പേളിയുടേയും ചിത്രവും തുന്നിച്ചേര്‍ത്തിട്ടുണ്ടായിരുന്നു.

ചിത്രങ്ങള്‍ക്ക് കടപ്പാട്: പേളി മാണി,ശ്രിനിഷ് അരവിന്ദ് സോഷ്യല്‍ മീഡിയ പേജുകള്‍

 ഹിന്ദു വിവാഹത്തിന്

ഹിന്ദു വിവാഹത്തിന്

മിതമായ രീതിയിലുള്ള ആഭരണങ്ങളാണ് പേളി ധരിച്ചിരുന്നത്. ഒരു ഹെവിനെക്ക്‌ലസും അതോടൊപ്പം തന്നെ അല്‍പം കൂടി വീതിയുള്ള ഒരു മാലയും കൈ നിറയെ വളകളും മുത്തും കല്ലും പതിപ്പിച്ച നെറ്റിച്ചുട്ടിയും പേളിയെ സുന്ദരിയാക്കി. ശരിക്കും ഒരു ട്രെഡീഷണല്‍ വധുവിനെപ്പോലെ തന്നെയായിരുന്നു പേളി അണിഞ്ഞൊരുങ്ങിയത്.

Read more about: fashion saree ഫാഷന്‍
English summary

pearle saree and jewellery on her wedding reception

pearle maaney's wedding saree and jewellery speciality, Take a look.
X
Desktop Bottom Promotion