For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മിസ് യൂണിവേഴ്‌സ് പട്ടം ചൂടി മെക്‌സിക്കന്‍ സുന്ദരി ആന്‍ഡ്രിയ മെസ

|

മെക്‌സിക്കോ സുന്ദരി ആന്‍ഡ്രിയ മെസ 2021 മിസ്സ് യൂണിവേഴ്‌സ്. ഫ്ളോറിഡയില്‍ നടന്ന മത്സരത്തില്‍ ബ്രസീലിയന്‍ മത്സരാര്‍ത്ഥിയെയും പെറൂവിയന്‍ മത്സരാര്‍ത്ഥിയെയും പിന്നിലാക്കിയാണ് ആന്‍ഡ്രിയ ഒന്നാമതെത്തിയത്. 73 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ പിന്തള്ളിയാണ് 26കാരിയായ മിസ് മെക്‌സിക്കോ ആന്‍ഡ്രിയ മെസ കിരീടം ചൂടിയത്. കഴിഞ്ഞവര്‍ഷം കൊറോണ വൈറസ് പകര്‍ച്ചവ്യാധി കാരണം മിസ്സ് യൂണിവേഴ്‌സ് സൗന്ദര്യമത്സരം നടന്നിരുന്നില്ല. തിളക്കമാര്‍ന്ന ചുവന്ന ഗൗണ്‍ ധരിച്ച് പ്രകടനം നടത്തിയാണ് 69-ാം മിസ് യൂണിവേഴ്സ് ആയി ആന്‍ഡ്രിയ തെരഞ്ഞെടുക്കപ്പെട്ടത്.

റണ്ണറപ്പ്

ആദ്യ റണ്ണറപ്പായി ബ്രസീലിന്റെ ജൂലിയ ഗാമയെയും രണ്ടാം റണ്ണറപ്പായി പെറുവിലെ ജാനിക് മാസെറ്റയെയും പ്രഖ്യാപിച്ചു. ഇന്ത്യയുടെ അഡ്ലൈന്‍ കാസ്റ്റെലിനോ, ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ കിംബര്‍ലി പെരസ് എന്നിവര്‍ യഥാക്രമം മൂന്ന്, നാല് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ആരാണ് ആന്‍ഡ്രിയ മെസ

അല്‍മാ കാര്‍മോണ, സാന്റിയാഗോ മേസ എന്നിവരുടെ മകളായി 1994 ഓഗസ്റ്റ് 13 ന് ചിഹുവാഹുവ സിറ്റിയിലാണ് മെസ ജനിച്ചത്. ചൈനീസ്-മെക്‌സിക്കന്‍ വംശജയായ മെസ മൂന്ന് പെണ്‍മക്കളില്‍ മൂത്തവളാണ്. സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം മെസ ചിവാവുവയിലെ ഓട്ടോണോമസ് സര്‍വകലാശാലയില്‍ ചേര്‍ന്ന് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി. മെക്‌സിക്കോയില്‍ ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നതിനൊപ്പം തന്നെ മോഡലിംഗിലും മെസ ചുവടുറപ്പിക്കുകയായിരുന്നു.

ഇന്ത്യക്കാരിക്ക് നാലാം സ്ഥാനം

ഇന്ത്യന്‍ മത്സരാര്‍ത്ഥിയായ അഡ്ലിന്‍ കാസലിനോ ആദ്യ നാലില്‍ ഇടം കണ്ടെത്തി തൃപ്തിപ്പെടേണ്ടിവന്നു. എന്നാല്‍ അഡ്‌ലിന്‍ ഇത്തവണ ഇന്ത്യ മിസ്സ് യൂണിവേഴ്‌സ് കിരീടം നേടുമെന്ന് ആരാധകര്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. 2000 ല്‍ ഇന്ത്യയില്‍ നിന്നുള്ള ലാറ ദത്തയും 1994 ല്‍ സുസ്മിത സെന്നുമാണ് മിസ് യൂണിവേഴ്‌സ് പട്ടം ചൂടിയ ഇന്ത്യക്കാര്‍. അഡാലിന്‍ കാസിലിനോ ജനിച്ചത് കുവൈത്തിലാണെങ്കിലും 15ാം വയസ്സില്‍ ഇന്ത്യയിലേക്ക് താമസം മാറ്റി. 22 കാരിയായ അഡ്‌ലിന്‍ കാസലിനോ കര്‍ഷകര്‍ക്കായുള്ള ക്ഷേമ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. പിസിഒഎസ് ഫ്രീ ഇന്ത്യ കാമ്പയിനിന്റെ മുന്‍നിര പ്രവര്‍ത്തക കൂടിയാണ് അഡ്‌ലിന്‍. സ്ത്രീകള്‍ക്കും എല്‍.ജി.ബി.ടി കമ്മ്യൂണിറ്റിക്കു വേണ്ടിയും അഡ്ലിന്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

മ്യാന്‍മര്‍ സുന്ദരിയുടെ പ്രതിഷേധം

മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ മ്യാന്‍മര്‍ സുന്ദരിയുടെ പ്രതിഷേധം. മ്യാന്‍മാറില്‍ നിന്നുള്ള തുസര്‍ വിന്ത് ല്വന്‍ ആണ് മ്യാന്‍മറിലെ മിലിട്ടറി ഭരണത്തിനെതിരെ പ്രതിഷേധവുമായി വേദിയിലെത്തിയത്. തന്റെ ആളുകള്‍ ദിവസവും കൊല്ലപ്പെടുകയാണെന്ന് വീഡിയോ ദൃശ്യങ്ങള്‍ സഹിതം വിന്റ് ല്വിന്‍ അവതരിപ്പിച്ചു. സ്റ്റോപ്പ് ഏഷ്യന്‍ ഹേറ്റ് എന്നെഴിതിയ ഗൗണില്‍ വേദിയിലെത്തിയ സിംഗപ്പൂരിയന്‍ സുന്ദരിയും തന്റെ നിലപാട് മിസ് യൂണിവേഴ്‌സ് മത്സര വേദിയില്‍ പ്രകടിപ്പിച്ചു.

Most read: മാനസ വാരണാസി ഫെമിന മിസ്സ് ഇന്ത്യ 2020

English summary

Miss Universe 2021 Winner: Miss Mexico Andrea Meza crowned as the winner

Miss Mexico Andrea Meza was crowned as the new Miss Universe after she defeated 73 other contestants in the 69th edition of the beauty pageant.
X