Just In
- 1 hr ago
വയറു വേദനയും ദഹനക്കേടും പിടിച്ച് കെട്ടിയ പോലെ നിര്ത്തും ആയുര്വ്വേദ മിശ്രിതം
- 4 hrs ago
മാഘപൂര്ണിമയില് അപൂര്വ്വ ശുഭയോഗങ്ങള്; ലക്ഷ്മീദേവിയുടെ കൃപയാല് ഈ 6 രാശിക്ക് സമ്പത്ത് വര്ഷിക്കും
- 6 hrs ago
Weekly Horoscope:ജ്യോതിഷം ഉറപ്പ് പറയുന്ന വാരഫലം: 4 രാശിക്കാര് സൂക്ഷിക്കണം- സമ്പൂര്ണവാരഫലം
- 8 hrs ago
ഫെബ്രുവരി 6-12; തൊഴില്, സാമ്പത്തികം, ബിസിനസ്; 12 രാശിക്കും ഈ ആഴ്ച സാമ്പത്തിക വാരഫലം
Don't Miss
- Finance
പ്രതിസന്ധി ഘട്ടത്തിൽ സഹായമാണ് സ്വർണം; കുറഞ്ഞ ചെലവിൽ സ്വർണത്തിന് മേൽ വായ്പ ലഭിക്കുന്നത് എവിടെ
- Movies
കരോളിന് പോയി അടി കിട്ടി! നാണക്കേട് കാരണം അപ്പനെ വിളിക്കാതെ പോന്നു; തുറന്ന് പറഞ്ഞ് ടിനി
- Sports
നാണംകെട്ട് വഹാബ് റിയാസ്, ആറ് പന്തും സിക്സ്-ഇഫ്തിഖറിന്റെ വെടിക്കെട്ട്-വൈറല്
- News
മണ്ണാർക്കാടിൽ നിന്നും യുവതി തട്ടിക്കൊണ്ടുപോയ പൂച്ചയെ അതീവ രഹസ്യമായി തിരിച്ചേൽപ്പിച്ചു..
- Automobiles
ഈ കോട്ട തകർക്കാനാവില്ല മക്കളേ... വിൽപ്പനയിൽ കുതിപ്പുമായി ഹ്യുണ്ടായി ക്രെറ്റ
- Travel
ഈ രാജ്യങ്ങളില് കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
- Technology
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
ഓണത്തിന് പ്രിയതാരങ്ങള് അണിഞ്ഞൊരുങ്ങുന്നത് ഇങ്ങനെ
ഓരോ ഓണവും ഒരുപാട് നല്ല ഓര്മ്മകളെ തന്നു കൊണ്ടാണ് പോയ്മറയുന്നത്. ഓരോ ഓണക്കാലവും നമുക്ക് നല്കുന്നത് പ്രിയപ്പെട്ട പലതുമാണ്. ഈ ഓണക്കാലം പക്ഷേ ംഹാമാരിയുടെ പിടിയിലാണ് എന്നുള്ളതാണ്. ഓരോ ഓണത്തിനും നമ്മള് പുത്തനുടുപ്പും ഓണസദ്യയും എല്ലാം തയ്യാറാക്കുന്നുണ്ട്. എന്നാല് നമ്മള് എപ്പോഴും ഉറ്റുനോക്കുന്നത് നമ്മുടെ പ്രിയതാരങ്ങള് അണിഞ്ഞൊരുങ്ങുന്നത് തന്നെയാണ്.
ഈ ഓണത്തിന് നമ്മുടെ പ്രിയതാരങ്ങളുടെ ലുക്ക് എന്താണെന്ന് നോക്കാം. ഓരോരുത്തരും ഓണത്തിന് മുന്നോടിയായി തന്നെ ഒരുക്കങ്ങള് തുടങ്ങിയിട്ടുണ്ട്. എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഓരോ ഓണത്തിനും വ്യത്യസ്തമായി ഒരുങ്ങുന്നതിന് തന്നെയാണ് നാം ഓരോരുത്തരും ഇഷ്ടപ്പെടുന്നത്. അപ്പോള് പിന്നെ താരങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ? ഈ വര്ഷത്തെ ഇവരുടെ ഓണാഘോഷത്തെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്.

പ്രിയവാര്യര്
പ്രിയവാര്യര് ഒറ്റ ക്ലിക്കിലൂടെ തന്നെ താരമായ അഭിനേത്രിയാണ്. ഈ ഓണത്തിന് പ്രിയയെ വ്യത്യസ്തമാക്കുന്നതും പ്രിയയുടെ ലുക്ക് തന്നെയാണ്. പച്ച സ്ലീവെല്സ് ബ്ലൗസില് കസവ് സാരിയുടുത്ത് ട്രെഡീഷണല് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. മുല്ലപ്പൂവും വലിയ കമ്മലും മിനിമല് മേക്കപ്പും എല്ലാം കൊണ്ടും അതിസുന്ദരിയാണ് ഇവര് എന്ന കാര്യം നമുക്ക് ഒറ്റനോട്ടത്തില് മനസ്സിലാവും.
പ്രിയവാര്യര്
പ്രിയവാര്യരുടെ വ്യത്യസ്ത പോസിലുള്ള രണ്ട് ഫോട്ടോകളാണ് ഈ ലേഖനത്തില് ഉള്ളത്. വലിയ കമ്മലും ബ്ലൗസിലെ വ്യത്യസ്തതയും തന്നെയാണ് ഈ ഫോട്ടോയുടെ ഭംഗി എന്ന കാര്യത്തില് സംശയം വേണ്ട. പച്ചയും സ്വര്ണക്കസവും നിറമുള്ള സാരിയാണ് പ്രിയ ധരിച്ചിരിക്കുന്നത്. ഓണക്കാലത്തിന് അനുയോജ്യമായ ട്രെഡീഷണല് വേഷത്തിലാണ് പ്രിയ എത്തിയിരിക്കുന്നത്.

കല്ല്യാണി പ്രിയദര്ശന്
പ്രിയദര്ശന്- ലിസി ദമ്പതികളുടെ പുത്രി കല്ല്യാണി പ്രിയദര്ശന് ഓണത്തിന് എത്തിയിരിക്കുന്ന ലുക്ക് നമ്മളേവരും കണ്ണെടുക്കാതെ നോക്കിപ്പോവും. ക്രീം കളര് കേരള സാരിയില് അതിസുന്ദരിയാണ് കല്യാണി. പിങ്ക് നിറമുള്ള ബ്ലൗസിനെ വ്യത്യസ്തമാക്കുന്നത് അതിന്െ വി നെക്കാണ്.
Onam
Horoscope
2021:
27
നക്ഷത്രക്കാരുടേയും
സമ്പൂര്ണ
ഓണഫലം;
ഗുണങ്ങളും
ദോഷങ്ങളും
നേരത്തേയറിയാം
|
കല്ല്യാണി പ്രിയദര്ശന്
മുല്ലപ്പൂവും പിച്ചിപ്പൂവും മിക്സ് ചെയ്ത് അല്പം മോഡേണ് ഹെയര്സ്റ്റൈലാണ് കല്ല്യാണി പ്രിയദര്ശന്റേത്. മിനിമല് മേക്കപ് തന്നെയാണ് ഇവിടുത്തേയും പ്രത്യേകതയും. സ്റ്റേറ്റ്മെന്റ് ജ്വല്ലറി ലുക്കില് അതിസുന്ദരിയാണ് കല്ല്യാണി പ്രിയദര്ശന് എന്ന കാര്യത്തില് സംശയം വേണ്ട.

കല്ല്യാണി പ്രിയദര്ശന്
കഴുത്തില് നെക്ലസും അതിന് യോജിക്കുന്ന തരത്തിലുള്ള കമ്മലും സില്വര് നിറത്തിലുള്ള വളകളും ആണ് ഇവര് ധരിച്ചിരിക്കുന്നത്. മുടി അലസമായി കെട്ടി വെച്ചിരിക്കുന്നത് കൊണ്ട് തന്നെ ഈ ഓണലുക്കില് കല്ല്യാണി അല്പം വേറിട്ട് നില്ക്കുന്നുണ്ട്. സ്ലീവ്ലസ് ടൈപ്പ് ബ്ലൗസാണ് ഇവര് ധരിച്ചിരിക്കുന്നത്. ഇതിലും പ്രത്യേകതകള് ഏറെയുണ്ട്.

മഞ്ജിമ മോഹന്
ബാല്യതാരമായാണ് മഞ്ജിമ മലയാളികള്ക്കിടയിലേക്ക് കയറി വന്നത്. തനിക്ക് കിട്ടുന്ന വേഷങ്ങളെല്ലാം തന്നെ കുസൃതിയോടെ മിടുക്കിയായി ചെയ്തിരുന്ന മികച്ച ബാല്യ താരങ്ങളില് ഒരാള് തന്നെയായിരുന്നു മഞ്ജിമ. മഞ്ജിമയുടെ ഈ ഓണലുക്കില് വളരെയധികം സുന്ദരിയാണ് ഇവര്.

മഞ്ജിമ മോഹന്
മെറൂണ് നിറത്തിലുള്ള ചെക്ക് ബ്ലൗും ക്രീം നിറത്തിലുള്ള കേരള സാരിയുമാണ് മഞ്ജിമയുടെ വേഷം. മുടിയഴിച്ചിട്ട് കമ്മല് മാത്രം ധരിച്ചാണ് മഞ്ജിമ ഓണലുക്കില് എത്തിയിരിക്കുന്നത്. മിനിമല് മേക്കപ് തന്നെയാണ് ഈ ലുക്കിലും താരത്തെ സുന്ദരിയാക്കുന്നത്.
|
മഞ്ജിമ മോഹന്
മുട്ടിനപ്പുറം ഇറക്കമുള്ള മെറൂണ് നിറത്തിലുള്ള ബ്ലൗസ് തന്നെയാണ് ഈ ലുക്കിന് പിന്നിലെ പ്രത്യേകത. ഒരു ചെറിയ പൊട്ട് മാത്രമാണ് ധരിച്ചിരിക്കുന്നത്. മുടി അഴിച്ചിട്ട് ട്രെഡീഷണല് ലുക്കില് എത്തിയ മഞ്ജിമയാണ് ഈ ഒണക്കാലത്തെ താരം എന്ന കാര്യത്തില് സംശയം വേണ്ട.