Latest Updates
-
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ
Lakme Fashion Week 2023: 'Beneath' കളക്ഷനുമായി വൈശാലി ഫാഷന്‍ ലോകത്തെ മാറ്റത്തിന് തുടക്കം
ലാക്മെ ഫാഷന്‍ വീക്ക് 2023 മാര്‍ച്ച് 9 ന് ഉച്ചക്ക് 12 മണിക്കാണ് ആരംഭിച്ചത്. ഈ ഫാഷന്‍ മാമാങ്കത്തിന്റെ അവസാനം മാര്‍ച്ച് 12 ഞായറാഴ്ചയാണ്. ഈ ദിനങ്ങളിലെല്ലാം തന്നെ ലോകത്തെ പല ഫാഷന്‍ മാറ്റങ്ങളും ഉള്‍ക്കൊള്ളിച്ച് കൊണ്ട് ഫാഷന്‍ സ്പന്ദനങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുന്ന നാല് ദിനങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ലാക്മേ ഫാഷന്‍ വീക്ക് ലൈഫ്സ്റ്റൈല്‍ ഇവന്റ് ഫാഷന്‍ ഡിസൈന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് സംഘടിപ്പിച്ചിരിക്കുന്നത്. ലോകത്തെ നിരവധി മികച്ച ഫാഷന്‍ ഡിസൈനര്‍മാര്‍ ഈ ഫാഷന്‍ മാമാങ്കത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി എത്തിയിട്ടുണ്ട്. മാര്‍ച്ച് 9-നാണ് വൈശാലി എസ് എന്ന ലേബലില്‍ പ്രശസ്തയായ ഇന്ത്യയുടെ ആദ്യ വനിതാ ഫാഷന്‍ ഡിസൈനര്‍ തന്റെ കളക്ഷനായ 'Beneath' അവതരിപ്പിച്ചത്.

ഇന്ത്യയിലെ പ്രധാന വനിതാ ഫാഷന്‍ ഡിസൈനര്‍മാരില്‍ ഒരാളാണ് വൈശാലി ഷഡംഗുലേ. ഇപ്പോള്‍ തന്റെ ബിനീത് എന്ന കളക്ഷന്‍ ലാക്മേ ഫാഷന്‍ വീക്കില്‍ അവതരിപ്പിച്ച് കൈയ്യടി നേടിക്കൊണ്ടിരിക്കുകയാണ്. ആഗോള തലത്തില്‍ തന്നെ ഇതിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ് ഇവര്‍.

ശ്രൗത എന്ന തന്റെ വസ്ത്രശേഖരം വളരെ മനോഹരമായി അവതരിപ്പിച്ച് മിലാന് ഫാഷന്‍ വീക്കില്‍ വൈശാലി ശ്രദ്ധേയയായിരുന്നു. വൈശാലിയുടെ വസ്ത്രനിര്‍മ്മാണത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് വസ്ത്രങ്ങളുടെ സീറോവെയ്റ്റേജ് എന്നതാണ്. അത് തന്നെയാണ് ഓരോ വസ്ത്രങ്ങളുടേയും പ്രത്യേകതയും. ഇത് കൂടാതെ മികച്ച ടെക്സ്റ്ററാണ് ഓരോ വസ്ത്രങ്ങള്‍ക്കും എന്നതും ശ്രദ്ധേയമാണ്.

2021-ലെ പാരീസ് ഹോട്ട് കോച്ചര്‍ വീക്കില്‍ തന്റെ ശേഖരം പ്രദര്‍ശിപ്പിച്ച ആദ്യത്തെ ഇന്ത്യന്‍ വനിതാ ഡിസൈനറായിരുന്നു വൈശാലി ഷഡംഗുലേ. അതുകൊണ്ട് തന്നെ ഇവര്‍ക്ക് ഫാഷന്‍ ലോകം ഒട്ടും അന്യമല്ല എന്നത് തന്നെയാണ് സത്യം. ഈ വര്‍ഷം അവര്‍ അവതരിപ്പിച്ച് ഓരോ വസ്ത്രങ്ങള്‍ക്കും വളരെയധികം പ്രത്യേകതകളാണ് ഉള്ളത്.

വൈശാലിയുടെ മോഡലുകളില്‍ റീസൈക്കിള്‍ ചെയ്ത ഹെയര്‍ എക്സ്റ്റന്‍ഷനുകളും ഓര്‍ഗാനിക് സ്രോതസ്സുകളില്‍ നിന്ന് തയ്യാറാക്കിയ പാരിസ്ഥിതിക സൗഹൃദത്തോട് അടുത്ത് നില്ക്കുന്ന വസ്ത്രങ്ങളാണ് ഇവര്‍ തയ്യാറാക്കിയത്. 2023 ലെ ലാക്മെ ഫാഷന്‍ വീക്കില്‍ വൈശാലി എസ് 'ബിനീത്ത്' എന്ന പേരില്‍ അവതരിപ്പിച്ച വസ്ത്രശേഖരത്തില്‍ നിന്ന് ചിലത് അറിയാം.




Click it and Unblock the Notifications

