Latest Updates
-
ഇന്ദിരാ ഏകാദശി 2026: അജാ ഏകാദശിയെന്ന് തെറ്റിദ്ധരിക്കരുത്; കേരളത്തിലെ കൃത്യമായ സമയവും വ്രതാനുഷ്ഠാനങ്ങളും അറിയാം -
കേരളത്തിൽ ഇന്നും ശക്തമായ മഴയും ഇടിമിന്നലും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത പാലിക്കുക! -
ഒക്ടോബർ 5, 6 രാത്രികളിൽ ജാഗ്രത! ജ്വാലാമുഖി യോഗവും ഗണ്ഡമൂല ദോഷവും; ഈ തെറ്റുകൾ വരുത്തരുത് -
വായുമലിനീകരണവും മഴയും ചർമ്മത്തെ തളർത്തുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിത വഴികൾ പരീക്ഷിക്കൂ -
നവരാത്രി ഘടസ്ഥാപനം 2026: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
2026 ഒക്ടോബർ 5: ഇന്നത്തെ രാഹുകാലം, യമകണ്ടം, ഗുളികകാലം; പ്രധാന കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ഒക്ടോബർ 8-ന് ഗുരു പ്രദോഷവും മാസ ശിവരാത്രിയും ഒരുമിച്ച്; ഈ പുണ്യദിനത്തിൽ പൂജ ചെയ്യേണ്ടത് എങ്ങനെ? -
ഒക്ടോബർ 5: സർവ്വാർത്ഥ സിദ്ധി യോഗം; മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾ വേഗത്തിൽ തീർക്കാൻ ഇന്നത്തെ ശുഭമുഹൂർത്തം ഇങ്ങനെ ഉപയോഗിക്കാം -
ആമസോൺ സെയിൽ: ബ്യൂട്ടി പ്രൊഡക്ടുകൾ വാങ്ങുമ്പോൾ ചതിയിൽ വീഴരുത്; ചർമ്മം സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ അറിയൂ -
ഒക്ടോബർ 5: കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമില്ല; ആശ്വാസ വാർത്തയുമായി എണ്ണക്കമ്പനികൾ
Lakme Fashion Week 2023: ചുവന്ന ഗൗണില്‍ താരമായി താപ്സി പന്നു
ലാക്മേ ഫാഷന്‍ വീക്ക് മൂന്നാം ദിനത്തിന് തിരശ്ശീല വീഴുമ്പോള്‍ ഷോസ്റ്റോപ്പറായി താരം താപ്സി പന്നു വേദിയില്‍ എത്തി. മോനിഷ ജെയ്സിംങിന് വേണ്ടിയാണ് താപ്സ് വേദിയില്‍ തിളങ്ങിയത്. ഫാഷന്‍ ഡിസൈന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (എഫ്ഡിസിഐ) സഹകരണത്തോടെയാണ് ലാക്മേ ഫാഷന്‍ വീക്ക് സംഘടിപ്പിച്ചിരിക്കുന്നത്.

നിരവധി ബോളിവുഡ് സെലിബ്രിറ്റികളാണ് ഷോസ്റ്റോപ്പര്മാരായി വേദിയില്‍ എത്തുന്നത്. ഫാഷന്‍ വീക്കിന്റെ മൂന്നാം ദിനത്തില്‍ അതിയ ഷെട്ടി, പരിനീതി ചോപ്ര, താപ്സി പന്നു, രശ്മിക മന്ദാന തുടങ്ങിയ താരങ്ങള്‍ വ്യത്യസ്ത ഡിസൈനര്‍മാര്‍ക്കായി ഷോസ്റ്റോപ്പര്മാരായി വേദിയില്‍ തിളങ്ങി.
പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ മോനിഷ ജയ്സിംങ് ആണ് താപ്സിയെ അതിസുന്ദരിയായി വേദിയില്‍ എത്തിച്ചത്. ഡീപ് നെക്കിലുള്ള റെഡ് ഗൗണ്‍ ധരിച്ചാണ് താപ്സി പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയത്. ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ ലുക്കില്‍ വേദിയിലെത്തിയ താരത്തിന്റെ ആത്മവിശ്വാസം മുഖത്ത് നിഴലിക്കുന്നുണ്ടായിരുന്നു.

ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടേയും സിനിമകളിലൂടേയും നമ്മുടെ മനസ്സില്‍ പ്രതിഷ്ഠ നേടിയ താരമാണ് താപ്സി പന്നൂ. താപ്സിയുടെ ലാക്മേ ഫാഷന്‍ വീക്കിലെ ചിത്രങ്ങള്‍ കാണാന്‍ സ്ക്രോള്‍ ചെയ്യൂ....
ലാക്മേ ഫാഷന്‍ വീക്കില്‍ ഏറ്റവും പുതിയ കളക്ഷനുകള്‍ അവതരിപ്പിച്ച് മോനിഷ ജയ്സിംങ് കൈയ്യടി നേടി. ചുവന്ന നിറത്തില്‍ ഡീപ് നെക്കിലുള്ള ഗൗണ്‍ ധരിച്ചാണ് താപ്സി വേദിയില്‍ എല്ലാവരുടേയും ശ്രദ്ധ ആകര്‍ഷിച്ചത്. അരക്കെട്ട് വരെ നീളുന്ന ആഴത്തിലുള്ള നെക്ക്ലൈന്‍ ആയിരുന്നു ഇതിന്റെ പ്രത്യേകത.

ലേയേര്‍ഡ് എ-ലൈന്‍ പാവാടയ്ക്കൊപ്പം ഫിറ്റും ഫ്ളേയേഡ് ഫിറ്റിംഗ്സും എല്ലാം അടങ്ങിയ ഗൗണ്‍ ആയിരുന്നു എന്നതായിരുന്നു ഇതിന്റെ പ്രത്യേകത. സ്റ്റോണ്‍ വര്‍ക്കും ഗൗണിന് മാറ്റ് കൂട്ടി എന്നതില്‍ സംശയം വേണ്ട. ഹെവി നെക്ക് ചോക്കറായിരുന്നു ഷോയുടെ ആകര്‍ഷണവും. താപ്സിയുടെ ഹൈലൈറ്റ് ആയ ചുരുണ്ട മുടി തന്നെയായിരുന്നു ആരാധകര്‍ക്ക് ആവേശം നിറച്ചത്. ഇത് കൂടാതെ മിനിമല്‍ മേക്കപ്പും ന്യൂഡ് ലിപ്സ്റ്റിക്കും കൂടി താപ്സിയെ അതിസുന്ദരിയാക്കി എന്ന് തന്നെ പറയാം.

Image courtesy: instagram



Click it and Unblock the Notifications

