Latest Updates
-
ശുക്രാസ്തമയം അവസാനിക്കുന്നു; ഒക്ടോബർ 29-ന് ശേഷം വിവാഹങ്ങൾക്കും ശുഭകാര്യങ്ങൾക്കും തുടക്കമിടാമോ? -
ശനി പ്രദോഷം ഇന്ന്: ശിവപൂജയ്ക്ക് ഉത്തമ സമയം, രാഹുകാലവും ഹർഷണ യോഗവും അറിയാം -
കർവാ ചൗത്ത് 2026: വ്രതമെടുക്കുന്നവർ അറിയേണ്ടതെല്ലാം, ചന്ദ്രോദയ സമയം മുതൽ സർഗി വരെ -
2026 ഒക്ടോബർ 24 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം -
ബുധന്റെ വക്രഗതി ഇന്ന്: 12 രാശിക്കാർക്കും നിർണ്ണായക മാറ്റങ്ങൾ, ഇന്നത്തെ രാശിഫലം അറിയാം -
ഇന്ന് രാത്രി രവി യോഗം തെളിയുന്നു: ഈ സമയത്ത് പുതിയ കാര്യങ്ങൾ തുടങ്ങാം, ഭാഗ്യം കൂടെയുണ്ടാകും! -
നൈകാലാൻഡ് 2026: ഡൽഹിയിൽ മേള തുടങ്ങി; സൗജന്യ സാമ്പിളുകളും ഓഫറുകളും സ്വന്തമാക്കാൻ ഇതാ ചില പൊടിക്കൈകൾ -
കനത്ത മഴയിൽ വീട് സുരക്ഷിതമാണോ? ഈ വാസ്തു ടിപ്സുകൾ അറിഞ്ഞിരിക്കണം, അപകടങ്ങൾ ഒഴിവാക്കാം -
ശരദ് പൂർണ്ണിമ 2026: ലക്ഷ്മി പൂജയും ചന്ദ്രോദയ സമയവും; ഐശ്വര്യത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
53-ാം വയസ്സിലും മലൈക അറോറയുടെ ഈ ഫിറ്റ്നസ് രഹസ്യം; ഇന്റർമിറ്റന്റ് ഫാസ്റ്റിംഗും പൈലേറ്റ്സും ഇങ്ങനെ!
ലാക്മെ ഫാഷന്‍ വീക്ക്: സാറ അലി ഖാന്, സുസ്മിത സെന്‍.. റാംപിനെ കോരിത്തരിപ്പിച്ച് ബോളിവുഡ് സുന്ദരിമാര്‍
രാജ്യത്തെ ഏറ്റവും വലിയ ഫാഷന്‍ ഇവന്റുകളിലൊന്നായ ലാക്മെ ഫാഷന്‍ വീക്ക് മുംബൈയില്‍ പുരോഗമിക്കുകയാണ്. ഇന്ത്യയില്‍ വര്‍ഷത്തില്‍ രണ്ടുതവണ നടക്കുന്ന ഏറ്റവും വലുതും അഭിമാനകരവുമായ ഫാഷന്‍ ഇവന്റുകളില്‍ ഒന്നാണ് ലാക്മെ ഫാഷന്‍ വീക്ക്. സാന്യ മല്‍ഹോത്ര, സോനാക്ഷി സിന്‍ഹ, ശില്പ ഷെട്ടി തുടങ്ങി നിരവധി താരങ്ങള്‍ ഒന്നും രണ്ടും ദിവസങ്ങളില്‍ റാംപില്‍ നടന്ന് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
താരങ്ങളുടെ ഔട്ട് ഓഫ് ദി ബോക്സ് ഫാഷനും റാംപ് വാക്കിംഗ് ശൈലിയും എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ഈ താരങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ലാക്മേ ഫാഷന്‍ വീക്കിന്റെ മൂന്നാം ദിനമായ ഇന്നും നിരവധി താരങ്ങള്‍ റാംപിലെത്തി ചുവടുവച്ചു. ലാക്മേ ഫാഷന്‍ വീക്ക് വേദിയെ ഇളക്കിമറിച്ച ചില താരങ്ങള്‍ ഇതാ..

സാന്യ മല്‍ഹോത്ര
ബോളിവുഡ് നടി സാന്യ മല്‍ഹോത്ര കഴിഞ്ഞ ദിവസം റാംപില്‍ നടന്നിരുന്നു. ഓറഞ്ച് നിറമുള്ള ഉയര്‍ന്ന സ്ലിറ്റ് വണ്‍ പീസ് വസ്ത്രമാണ് അവര്‍ ധരിച്ചിരിക്കുന്നത്. അഴിച്ചിട്ട മുടിയോടെ ഓറഞ്ച് നിറമുള്ള ഗംഭീര ഫാഷന്‍ ഡ്രസ്സില്‍ താരം റാംപില്‍ നൃത്തം ചെയ്യുകയും ചെയ്തു.

സൊനാക്ഷി സിന്‍ഹ
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയും ലാക്മെ ഫാഷന്‍ വീക്കില്‍ റാംപില്‍ നടന്നു. ഇവരുടെ ചിത്രങ്ങളും വൈറലായിരിക്കുകയാണ്. ജിമ്മി-ജിമ്മി എന്ന ഗാനത്തിന് താരം റാംപില്‍ ചുവടുവയ്ക്കുകയും ചെയ്തു.

അന്തരാ മോട്ടിവാല മര്‍വ
അര്ജുന് കപൂറിന്റെ ഭാര്യാസഹോദരി അന്തര മോട്ടിവാല മര്‍വയും റാംപ് വാക്കിലൂടെ വാര്‍ത്തകളില്‍ ഇടം നേടി.

ശില്പ ഷെട്ടി
റാംപ് വാക്കില്‍ ശില്പ ഷെട്ടിയുടെ ഹോട്ട് ഡ്രസ് കണ്ട് എല്ലാവരുടെയും കണ്ണുകള്‍ വിടര്‍ന്നിരുന്നു. റാംപില്‍ ചുവടുവച്ച് ശില്പ ഷെട്ടിയും ലാക്മേ ഫാഷന്‍ വീക്കിന്റെ ശ്രദ്ധാകേന്ദ്രമായി. സ്റ്റൈലിഷ് നീല നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് താരം നടന്നത്.

അന്‍ഷുല കപൂര്‍
അര്ജുന് കപൂറിന്റെ സഹോദരിയും ബോണി കപൂറിന്റെ മകളുമായ അന്‍ഷുലയും റാംപ് വാക്കില്‍ നടന്ന് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ആദ്യമായാണ് അന്‍ഷുല കപൂര്‍ ലാക്മേ ഫാഷന്‍ വീക്ക് വേദിയിലെത്തുന്നത്. ആഷ് കളര്‍ ഗ്ലിറ്റര്‍ കോര്‍സെറ്റ് ടോപ്പും ഉയര്‍ന്ന സ്ലിറ്റ് പാവാടയും നീണ്ട ലൈന്‍ ഷ്രഗ്ഗും ധരിച്ച് ഇട്രിന്റെ ഡിസ്കോ വസ്ത്രത്തില്‍ അന്‍ഷുല റാംപിലൂടെ നടന്നു.

ശോഭിത ധുലിപാല
ലാക്മെ ഫാഷന്‍ വീക്കില്‍ തരുണ്‍ തഹിലിയാനിക്ക് വേണ്ടി 'മെയ്ഡ് ഇന്‍ ഹെവന്‍' ഫെയിം ശോഭിത ധുലിപാല ഷോസ്റ്റോപ്പറായി. ശോഭിത ധൂലിപാല, ലാക്മെ ഫാഷന്‍ വീക്കിന്റെ രണ്ടാം ദിവസം തന്റെ റാംപ് വാക്കിലൂടെ എല്ലാവരുടെയും ഹൃദയം കീഴടക്കി. ശോഭിതയുടെ ലുക്കുകള്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ശോഭിത ധുലിപാല കടും ചുവപ്പ് നിറത്തിലുള്ള സാരി ഗൗണ്‍ ധരിച്ച് റാംപില്‍ നടന്നു. ഈ സ്ലീവ്ലെസ് വസ്ത്രത്തില്‍ ശോഭിത വളരെ ഗ്ലാമറസായി കാണപ്പെട്ടു. അഴിച്ചിട്ട മുടിയും കടും ചുവപ്പ് നിറത്തിലുള്ള ലിപ്സ്റ്റിക്കുമായി ബോള്‍ഡ് മേക്കപ്പ് ലുക്കിലായിരുന്നു ശോഭിത. ആഴത്തിലുള്ള കഴുത്തുള്ള തിളങ്ങുന്ന വസ്ത്രം നടി എല്ലാവരുടെയും മുന്നില്‍ മനോഹരമായി അവതരിപ്പിച്ചു.

സാറ അലിഖാന്
സാറ അലി ഖാന്, സുസ്മിത സെന്‍, പരിണിതി ചോപ്ര എന്നിവരും ലാക്മേ ഫാഷന്‍ വീക്കിന്റെ മൂന്നാം ദിനം റാംപിലൂടെ നടന്ന് ഏവരുടെയും മനം കവര്‍ന്നു.



Click it and Unblock the Notifications
