Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
Lakme Fashion Week 2023: ചുവന്ന ബ്രൈഡല്‍ ലെഹങ്കയില്‍ സാറാ അലിഖാന്
ലാക്മേ ഫാഷന്‍ വീക്കില്‍ ബ്രൈഡല്‍ ലെഹങ്കയില്‍ തിളങ്ങി സാറാ അലിഖാന്. പുനിത് ബലാനക്ക് വേണ്ടിയാണ് സാറാ അലി ഖാന് വേദിയില്‍ എത്തിയത്. മനോഹരമായ ചുവന്ന ലെഹങ്കയില്‍ ആണ് സാറാ അലിഖാന് വേദിയില്‍ തിളങ്ങിയത്. ഫാഷന്‍ ഡിസൈന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (എഫ്ഡിസിഐ) സഹകരണത്തോടെയാണ് ലാക്മേ ഫാഷന്‍ വീക്ക് നടക്കുന്നത്. മികച്ച എംബ്രോയ്ഡറി വര്‍ക്കില്‍ ആരിലും ആകര്ഷണമുണര്ത്തുന്നതാണ് ലെഹങ്ക എന്നത് ഒറ്റനോട്ടത്തില്‍ നമുക്ക് മനസ്സിലാവും. ബ്രൈഡല്‍ ലെഹങ്കയില്‍ വധുവിനെപ്പോലെയാണ് സാറ അലിഖാന് തിളങ്ങിയത്. എപ്പോഴും ഒരു സിഗ്നേച്ചര്‍ സ്റ്റൈല്‍ സേറ്റ്മെന്റ് പിന്തുടരുന്ന ഡിസൈനര്‍ ആണ് പുനീത് ബലാന.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിക്കൊണ്ടിരിക്കുന്ന ഈ ഫോട്ടോകളില്‍ ഇനി വരുന്ന വിവാഹ വേദികള്‍ എല്ലാം തന്നെ കൈയ്യടക്കാന്‍ പോവുന്നത് ഈ ലെഹംങ്ക തന്നെയാണ്. ഇത് വിവാഹ സീസണുകള്‍ക്ക് മാറ്റു കൂട്ടുന്നതാണെന്നതില് സംശയമേ വേണ്ട.

ശനിയാഴ്ച നടന്ന ലാക്മേ ഫാഷന്‍ വീക്കിലാണ് പുനീത് ബലാനയുടെ ഷോസ്റ്റോപ്പറായി സാറാ അലിഖാന് വേദിയില്‍ എത്തിയത്. ചോളിയും എംബ്രോയ്ഡറി ചെയ്ത ദുപ്പട്ടയും ഹെവി-ലേയേര്‍ഡ് ലെഹംഗയും ഉള്ള ചുവന്ന ലെഹംഗയാണ് സാറക്ക് വേണ്ടി പുനീത് ഡിസൈന്‍ ചെയ്തത്. നിരവധി കമന്റുകളും റിയാക്ഷനുകളുമാണ് സാറയുടെ ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

സ്വീക്കന്‍സ് വര്‍ക്കിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള കോംപ്രമൈസും നമുക്ക് ഇതില്‍ കാണാന്‍ കഴിയില്ല. വി നെക്കിലുള്ള ഈ ലെഹങ്കയില്‍ ഏറ്റവും ആകര്‍ഷണീയം ബ്രൈഡല്‍ റെഡ് നിറത്തില്‍ ലൈറ്റ് വര്‍ക്കുള്ള സ്കര്‍ട്ട് തന്നെയാണ്.

ഹെവി ബ്രോക്കേഡ് ലുക്കില്‍ ബോര്‍ഡറുകളുള്ള ദുപ്പട്ടയും ഏറ്റവും അനുയോജ്യമായ രീതിയില്‍ തന്നെ സാറയെ സുന്ദരിയാക്കി. മിനിമല്‍ ലുക്കിലുള്ള മേക്കപ് ആയിരുന്നു വേദിയില്‍ സാറയെ സുന്ദരിയാക്കിയത്. ഇത് കൂടാതെ സ്റ്റേറ്റ്മെന്റ് ജ്വല്ലറിയായി റിങും ഹെവി വളകളും ടിക്കയും ഇവരെ അതിസുന്ദരിയാക്കി എന്നതില്‍ സംശയമില്ല.

Pic: Instagram



Click it and Unblock the Notifications

