Latest Updates
-
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം!
Lakme Fashion Week 2023: ഷോസ്റ്റോപ്പറായി സാനിയ മല്‍ഹോത്ര: ആത്മവിശ്വാസത്തോടെ റാമ്പില്‍
ലാക്മേ ഫാഷന്‍ വീക്കിന്റെ മൂന്നാം ദിനം പിന്നിടുമ്പോള്‍ സാനിയ മല്‍ഹോത്ര ലാക്മേ ഫാഷന്‍ വീക്കില്‍ ഏവരുടേയും ഫാഷന്‍ ഐക്കണായി മാറി. മാര്‍ച്ച് 9-നാണ് ലാക്മേ ഫാഷന്‍ വീക്ക് ആരംഭിച്ചത്. തിരശ്ശീല വീഴാന്‍ ഒരു ദിനം മാത്രം ബാക്കി നില്‍ക്കേ ആത്മവിശ്വാസത്തോടെ റാമ്പിലെത്തുന്ന താരങ്ങള്‍ നിരവധിയാണ്. 2023- മാര്‍ച്ചില്‍ നടന്ന് കൊണ്ടിരിക്കുന്ന ലാക്മേ ഫാഷന്‍ വീക്കില്‍ ആത്മവിശ്വാസത്തോടെ റാമ്പിലെത്തിയത് സാനിയ മല്‍ഹോത്രയായിരുന്നു. ദംഗല്‍ ഫെയിം എന്നാണ് ഇപ്പോഴും സാനിയ അറിയപ്പെടുന്നത് തന്നെ. ആകൃതിയുടെ ഫ്ളര്ട്ടേഷ്യസ് എന്ന കളക്ഷന്റെ ഷോസ്റ്റോപ്പറായാണ് സാനിയ വേദിയിലെത്തിയത്. ബീച്ച് വെയര്‍ കളക്ഷനുകള്‍ അവതരിപ്പിക്കുക എന്നതായിരുന്നു സാനിയയുടെ ദൗത്യം. ഇന്ന് സോഷ്യല്‍ മീഡിയയില്‍ തരംഗമാണ് സാനിയയുടെ ആകൃതി കളക്ഷന്‍സ്.

ആകര്‍ഷകമായ പ്രിന്റുകളും നിറങ്ങളും തന്നെയായിരുന്നു ഈ കളക്ഷന്റെ പ്രത്യേകത. ഇത് ട്രെന്‍ഡായി മാറും എന്നതില്‍ യാതൊരു സംശയവും ആരാധകര്‍ക്കും ഉണ്ടായിരുന്നില്ല. ഡിസൈനറുടെ കളക്ഷനിലേക്ക് പുതിയ പൊന്‍തൂവല്‍ കൂടി ചേര്‍ത്ത് വെച്ചിരിക്കുകയാണ് ആകൃതിയുടെ ഫ്ളര്ട്ടേഷ്യസ് എന്ന കളക്ഷന്‍. ലാക്മെ ഫാഷന്‍ വീക്ക് 2023-ലെ ഫ്ലര്ട്ടേഷ്യസ് കളക്ഷനെക്കുറിച്ച് കൂടുതല്‍ അറിയാം.
ഇറ്റാലിയന്‍ പൂള് ഡിസൈന്‍ ആണ് ഫ്ളര്ട്ടേഷ്യസ് എന്ന ബീച്ച് വെയര്‍ കളക്ഷനെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. നെറ്റ്ഫ്ളിക്സ് സീരിസായ 'ദി വൈറ്റ് ലോട്ടസ്' എന്ന കളക്ഷനില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ആകൃതിയുടെ ഫ്ളര്ട്ടീഷ്യസ് എന്ന ബീച്ച് വെയര്‍ കളക്ഷന്‍ വേദിയില്‍ എത്തിയത്. ഇറ്റാലിയന്‍ പൂള് ഡിസൈന്‍ ആയത് കൊണ്ട് തന്നെ ബിച്ച് വെയര്‍ എന്നത് അല്പം കൂടുതല്‍ പ്രത്യേകതയുള്ളതാക്കി ഡിസൈനര്‍ക്ക് മാറ്റാന്‍ സാധിച്ചു എന്നത് തന്നെയാണ് സത്യം. ഏവരും ആഗ്രഹിക്കുന്ന രീതിയില്‍ സൗകര്യപ്രദമായി ധരിക്കാന്‍ സാധിക്കുന്ന ഒന്നാണ് എന്നതാണ് ഇതില്‍ എടുത്ത് പറയേണ്ടതും.

ക്രിസ്-ക്രോസ് ബിക്കിനി ടോപ്പ്, ഫ്രണ്ട് സ്ലിറ്റ് വരുന്ന സ്കര്‍ട്ട്, ബ്രീസി ഓവര്ലെയര് ജാക്കറ്റ് എന്നിവയാണ് ഈ കളക്ഷനില്‍ വരുന്നത്. സാനിയ ഓറഞ്ച് നിറത്തിലുള്ള ബീച്ച് വെയര്‍ ധരിച്ച് വളരെയധികം ആത്മവിശ്വാസത്തോടെയാണ് റാമ്പിലെത്തിയത്. ഗോള്‍ഡന്‍ നിറത്തിലുള്ള വളകള്‍, മിനിമല്‍ മേക്കപ്, ഹാങിങ് കമ്മലുകള്‍ എന്നിവയുള്‍പ്പെടുന്ന ആക്സസറികളായിരുന്നു സാനിയയുടെ ലുക്കില്‍ ശ്രദ്ധേയമായതും. സാനിയയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കിയത് അവരുടെ ചുരുണ്ട മുടി തന്നെയായിരുന്നു. അത് തന്നെയായിരുന്നു ഷോയിലെ ഹൈലൈറ്റ്.

ബീച്ച് വെയര്‍ തിരഞ്ഞെടുക്കുമ്പോള്‍ എപ്പോഴും നിറത്തിന് വളരെയധികം പ്രാധാന്യമാണ് ഉള്ളത്. എപ്പോഴും കടുത്ത നിറങ്ങള്‍ക്ക് തന്നെയാണ് ആരാധകര്‍ എന്ന ആകൃതിയുടെ അറിവ് ഇവിടെ പരീക്ഷിക്കപ്പെടുകയായിരുന്നു. തിളക്കമുള്ള കടുത്ത നിറങ്ങള്‍ എപ്പോഴും പോസിറ്റീവ് ഊര്‍ജ്ജവും പുതിയ തുടക്കവും കുറിക്കുന്നതാണ്. ഇത് കൂടാതെ ഉപയോഗിക്കുന്ന തുണിയും അല്പം വ്യത്യസ്തമായിരിക്കണം. സില്‍ക്ക്, സാറ്റിന് തുടങ്ങിയവ എന്തുകൊണ്ടും എളുപ്പത്തില്‍ ബീച്ച് വെയര്‍ സെലക്ഷന് അടിപൊളിയാക്കുന്നവയാണ്. എപ്പോഴും കംഫര്‍ട്ടബിള്‍ ആയ വസ്ത്രം ധരിക്കുക എന്നത് തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നതും. ഇത് നിങ്ങളുടെ ആത്മവിശ്വാസം ഇരട്ടിയാക്കുന്നു. സാനിയ മല്‍ഹോത്രയുടെ ലാക്മേ ഫാഷന്‍ വീക്ക് റാമ്പ് വാക്ക് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്.



Click it and Unblock the Notifications
