Latest Updates
-
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം!
സാന്യ മല്‍ഹോത്ര, ശില്പ ഷെട്ടി, സൊനാക്ഷി സിന്‍ഹ; ലാക്മേ ഫാഷന്‍ വീക്ക് റാംപില്‍ താരസുന്ദരിമാര്‍
ലാക്മേ ഫാഷന്‍ വീക്കിന്റെ രണ്ടാം ദിവസം റാംപില്‍ ചുവടുവച്ച് ബോളിവുഡ് സുന്ദരിമാര്‍. സാന്യ മല്‍ഹോത്ര, സൊനാക്ഷി സിന്‍ഹ, ശില്പ ഷെട്ടി എന്നിവര്‍ ഫാഷന്‍ ഔട്ട്ഫിറ്റില്‍ റാംപില്‍ നടക്കുന്ന വീഡിയോ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു. മൂവരുടെയും വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സാന്യ മല്‍ഹോത്ര ഓറഞ്ച് നിറമുള്ള ഉയര്‍ന്ന സ്ലിറ്റ് വണ്‍ പീസ് വസ്ത്രമാണ് വേദിയില്‍ ധരിച്ചിരിക്കുന്നത്. അഴിച്ചിട്ട മുടിയോടെ ഓറഞ്ച് നിറമുള്ള ഗംഭീര ഫാഷന്‍ ഡ്രസ്സില്‍ താരം റാംപില്‍ നൃത്തം ചെയ്യുന്നുമുണ്ട്.

ലാക്മെ ഫാഷന്‍ വീക്ക് ഇന്‍സ്റ്റാഗ്രാം പേജില്‍ വീഡിയോ പങ്കുവെച്ച് സാന്യ മല്‍ഹോത്ര ലാക്മെ ഫാഷന്‍ വീക്കില്‍ നടന്നു എന്ന അടിക്കുറിപ്പും നല്കുന്നു. താരം ഒരു ഷോസ്റ്റോപ്പറും ആയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരിക്കുകയാണ് സാന്യ മല്‍ഹോത്രയുടെ വീഡിയോ. നാലരലക്ഷത്തോളം ലൈക്കുകളാണ് ഇതിനകം തന്നെ ഈ വീഡിയോക്ക് ലഭിച്ചത്.

റാംപില്‍ ചുവടുവച്ച് ശില്പ ഷെട്ടിയും ലാക്മേ ഫാഷന്‍ വീക്കിന്റെ ശ്രദ്ധാകേന്ദ്രമായി. സ്റ്റൈലിഷ് നീല നിറത്തിലുള്ള വസ്ത്രം ധരിച്ച് താരം നടക്കുന്നത് വീഡിയോയില്‍ കാണാം. ശില്പ ഷെട്ടിയുടെ വീഡിയോയും ഇന്‍സ്റ്റാഗ്രാമില്‍ വൈറലായിട്ടുണ്ട്. വിഡിയോ പങ്കുവെച്ചുകൊണ്ട് ലാക്മെ ഫാഷന്‍ വീക്ക് കുറിച്ചു -ശില്പ ഷെട്ടി ഒരു ബ്രാന്‍ഡിന്റെ ഷോസ്റ്റോപ്പറാണ്. ശില്പ ഷെട്ടിയുടെ വീഡിയോയ്ക്ക് ആരാധകര്‍ വളരെ മനോഹരമായ കമന്റികളും നല്‍കുന്നുണ്ട്. ഇതിന് മുമ്പത്തെ ലാക്മെ ഫാഷന്‍ വീക്കിലും ശില്പ ഷെട്ടി പങ്കെടുത്തിട്ടുണ്ട്.
സോനാക്ഷി സിന്‍ഹയും ലാക്മേ ഫാഷന്‍ വീക്ക് വേദിയില്‍ ചുവടുവച്ച് നൃത്തം ചെയ്തു. ജിമ്മി-ജിമ്മി എന്ന ഗാനത്തിലൂടെയാണ് താരം റാംപില്‍ ചുവടുവച്ചത്. ഇരുവര്‍ക്കും പുറമെ അര്ജുന് കപൂറിന്റെ സഹോദരി അന്‍ഷുല കപൂറും ഷോയില്‍ പങ്കെടുത്തു.
ഇതിനിടയില്‍ അര്ജുന് കപൂര്‍ ഗ്യാലറിയില്‍ ഇരിക്കുകയായിരുന്നു. അവളുടെ മനോവീര്യം വര്‍ധിപ്പിക്കാന്‍ അര്ജുന് കപൂര്‍ തന്റെ സഹോദരിയെ പ്രോത്സാഹിപ്പിക്കാനും മറന്നില്ല.



Click it and Unblock the Notifications
