Latest Updates
-
ഇന്ദിരാ ഏകാദശി 2026: അജാ ഏകാദശിയെന്ന് തെറ്റിദ്ധരിക്കരുത്; കേരളത്തിലെ കൃത്യമായ സമയവും വ്രതാനുഷ്ഠാനങ്ങളും അറിയാം -
കേരളത്തിൽ ഇന്നും ശക്തമായ മഴയും ഇടിമിന്നലും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത പാലിക്കുക! -
ഒക്ടോബർ 5, 6 രാത്രികളിൽ ജാഗ്രത! ജ്വാലാമുഖി യോഗവും ഗണ്ഡമൂല ദോഷവും; ഈ തെറ്റുകൾ വരുത്തരുത് -
വായുമലിനീകരണവും മഴയും ചർമ്മത്തെ തളർത്തുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിത വഴികൾ പരീക്ഷിക്കൂ -
നവരാത്രി ഘടസ്ഥാപനം 2026: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
2026 ഒക്ടോബർ 5: ഇന്നത്തെ രാഹുകാലം, യമകണ്ടം, ഗുളികകാലം; പ്രധാന കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ഒക്ടോബർ 8-ന് ഗുരു പ്രദോഷവും മാസ ശിവരാത്രിയും ഒരുമിച്ച്; ഈ പുണ്യദിനത്തിൽ പൂജ ചെയ്യേണ്ടത് എങ്ങനെ? -
ഒക്ടോബർ 5: സർവ്വാർത്ഥ സിദ്ധി യോഗം; മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾ വേഗത്തിൽ തീർക്കാൻ ഇന്നത്തെ ശുഭമുഹൂർത്തം ഇങ്ങനെ ഉപയോഗിക്കാം -
ആമസോൺ സെയിൽ: ബ്യൂട്ടി പ്രൊഡക്ടുകൾ വാങ്ങുമ്പോൾ ചതിയിൽ വീഴരുത്; ചർമ്മം സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ അറിയൂ -
ഒക്ടോബർ 5: കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമില്ല; ആശ്വാസ വാർത്തയുമായി എണ്ണക്കമ്പനികൾ
Lakme Fashion Week 2023: ഷോസ്റ്റോപ്പറായി രശ്മിക മന്ദാന: ബ്ലാക്ക് ആന്റ് ഗോള്‍ഡ് സാരിയില്‍ അതിസുന്ദരി
2023-ല്‍ ലാക്മേ ഫാഷന്‍ വീക്കില്‍ ശനിയാഴ്ച ദിനത്തിലെ പ്രധാന ആകര്‍ഷണം തെന്നിന്ത്യന്‍ താരം രശ്മിക മന്ദാനയായിരുന്നു. ഗോള്‍ഡ് ആന്റ് ബ്ലാക്ക് നിറത്തിലുള്ള സാരി ധരിച്ച് ദേവതയെ പോലെയായിരുന്നു രശ്മിക ഫാഷന്‍ വീക്കില്‍ തിളങ്ങിയത്. ഇന്ത്യയിലെ പ്രമുഖ ഡിസൈനര്‍മാരില്‍ ഒരാളായ ജെജെ വലയ്യയാണ് ഷോസ്റ്റോപ്പറായി രശ്മിക മന്ദാനയയെ വേദിയില്‍ എത്തിച്ചത്. മോഡേണ്‍ എത്നിക് രീതിയിലുള്ള വസ്ത്രങ്ങളായിരുന്നു ജെജെയുടെ കളക്ഷനെ വ്യത്യസ്തമാക്കിയത്. പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും ഒരു പോലെ പ്രധാനപ്പെട്ട ഡിസൈനുകള്‍ അവതരിപ്പിക്കുന്നതില്‍ എന്നും ജെജെയുടെ സ്ഥാനം മുകളില്‍ തന്നെയാണ്.

മിലന് ഫാഷന്‍ വീക്കിന് ശേഷമാണ് രശ്മിക ലാക്മേ ഫാഷന്‍ വീക്കില്‍ പങ്കെടുക്കുന്നതിനായി എത്തിയത്. സ്വര്‍ണ നിറത്തോടൊപ്പം തന്നെ കറുപ്പ് നിറം കൂടി ചേര്‍ത്താണ് രശ്മികയുടെ സാരി അതിമനോഹരമാക്കിയത്. ബാക്ക്ലെസ്സ് ബ്ലൗസ് തന്നെയായിരുന്നു ഇതിന്റെ പ്രധാന ആകര്‍ഷണം. ഇത് കൂടാതെ ഒരു ബെല്‍റ്റും ഉള്‍പ്പെടുത്തിയിരുന്നു.

ഡല്‍ഹി ആസ്ഥാനമായാണ് ജെജെ വലയ്യയുടെ ഫാഷന്‍ ലോകം പ്രവര്‍ത്തിക്കുന്നത്. റാംമ്പിലെത്തിയ രശ്മിക മന്ദാന തന്റെ ആത്മവിശ്വാസത്തെയും വര്‍ദ്ധിക്കുന്ന തരത്തിലുള്ള റാംമ്പ് വാക്കായിരുന്നു നടത്തിയത്.സിഗ്സാഗ് പ്രിന്റിലുള്ള സാരി തന്നെയായിരുന്നു ഏറ്റവും വ്യത്യസ്തം. മെറ്റാലിക് ഹ്യൂ സില്‍ക്ക് സാരിയാണ് രശ്മിക ധരിച്ചിരുന്നത്. രശ്മികയുടെ ഈ ലുക്കില്‍ മേക്കപ് എടുത്ത് പറയേണ്ടത് തന്നെയാണ്. സ്മോക്കി ഐയ്സ് ആയിരുന്നു ഏറ്റവും വലിയ പ്രത്യേകത.

നിറയെ സ്വീക്കന്‍സ് വര്‍ക്കുകളുള്ള ബ്ലൗസ് ആ കോംമ്പിനേഷനെ അതിമനോഹരമാക്കി. ബണ്‍ ഹെയര്‍സ്റ്റൈല്‍ ആയിരുന്നു തിരഞ്ഞെടുത്തത്. കൂടാതെ സ്റ്റഡ് രൂപത്തിലുള്ള കമ്മലുകളും ഒരു കൈയ്യിലെ സ്റ്റേറ്റ്മെന്റ് ബാംഗിളും എല്ലാം കൂടി വേദിയിലെ പ്രധാന ആകര്‍ഷണീയത തന്നെ രശ്മികയായിരുന്നു. ജെജെയുടെ പാറ്റേണുകളും നിറങ്ങളും പ്രിന്റുകളും എപ്പോഴും വ്യത്യസ്തമാണ് എന്ന് ഊട്ടിഉറപ്പിക്കുന്നതായിരുന്നു ലാക്മേ ഫാഷന്‍ വേദി.
കടപ്പാട്: ഇന്‍സ്റ്റാഗ്രാം



Click it and Unblock the Notifications
